Sunday, July 21, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.20 AM

മാച്ച്‌ റഫറിയായി ചരിത്രം കുറിച്ച്‌ ലക്ഷ്‌മി

uploads/news/2019/05/308227/s4.jpg

മുംബൈ: രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ മാച്ച്‌ റഫറിമാരുടെ പാനലില്‍ ഇന്ത്യയുടെ ജി.എസ്‌. ലക്ഷ്‌മിയും.
മാച്ച്‌ റഫറിമാരുടെ പാനലില്‍ ഇടംപിടിക്കുന്ന ആദ്യ വനിതയാണു ജി.എസ്‌. ലക്ഷ്‌മി. ക്ലയര്‍ പൊലാസ്‌ക് പുരുഷന്‍മാരുടെ ഏകദിനം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയറായതിനു പിന്നാലെയാണ്‌ ജി.എസ്‌. ലക്ഷ്‌മി റെക്കോഡിലേക്കു നടന്നത്‌. ഏപ്രില്‍ 27 ന്‌ ഒമാനും നബീബിയയും തമ്മില്‍ നടന്ന മത്സരത്തിലാണു ക്ലയര്‍ അമ്പയറായത്‌്.
ഐ.സി.സിയുടെ അമ്പയര്‍മാരുടെ ഡവലപ്‌മെന്റ്‌ പാനലില്‍ ഓസ്‌ട്രേലിയയുടെ എലോയിസ്‌ ഷെറിദാന്‍ ഇടംപിടിച്ചു. ഷെറിയാന്‍ ഈ പാനലില്‍ ഇടംപിടിക്കുന്ന എട്ടാമത്തെ വനിതയാണ്‌. ശിവാനി മിശ്ര, ലോറന്‍ ഓഗന്‍ബാഗ്‌, കിം കോട്ടന്‍, സു റെഡ്‌ഫെന്‍, മേരി വാല്‍ഡോണ്‍, ജാക്വലിന്‍ വില്യംസ്‌ എന്നിവരാണു മുന്‍ഗാമികള്‍. ലക്ഷ്‌മിക്കു സുസ്വാഗതമെന്നാണ്‌ ഐ.സി.സി. സീനിയര്‍ മാനേജര്‍ (അമ്പയഴേ്‌സ്, റഫറീസ്‌) അഡ്രിയാന്‍ ഗ്രിഫിത്‌ പ്രതികരിച്ചത്‌. 51 വയസുകാരിയായ ലക്ഷ്‌മി വനിതാ ക്രിക്കറ്റില്‍ മാച്ച്‌ റഫറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Ads by Google
Wednesday 15 May 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW