Wednesday, May 22, 2019 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Wednesday 15 May 2019 01.14 AM

കോടികളുടെ വോള്‍വോ ബസുകള്‍ നശിപ്പിച്ച ജീവനക്കാരെ രക്ഷിക്കാന്‍ നീക്കം

uploads/news/2019/05/308220/ksrtcscina150519.jpg

തിരുവനന്തപുരം: കോടികളുടെ കെ.എസ്‌.ആര്‍.ടി.സി. വോള്‍വോ ബസ്‌ നശിപ്പിച്ച ജീവനക്കാരെക്കുറിച്ചുള്ള രേഖകള്‍ നശിപ്പിച്ചു. ഒരു ബസിന്റെ എന്‍ജിന്‍ സോപ്പ്‌ ലായനി ഒഴിച്ച്‌ നശിപ്പിക്കുകയും രണ്ടു ബസുകളുടെ എന്‍ജിന്‍ പൊളിച്ചുവില്‍ക്കുകയും ചെയ്‌ത ജീവനക്കാരെ രക്ഷിക്കാന്‍ നീക്കം.

വെഹിക്കിള്‍ മൂവ്‌മെന്റ്‌ രജിസ്‌റ്റര്‍, അറ്റന്‍ഡന്‍സ്‌ രജിസ്‌റ്റര്‍, കെ.എം.പി.എല്‍. രജിസ്‌റ്റര്‍, വെഹിക്കിള്‍ ലോഗ്‌ഷീറ്റ്‌, വേ ബില്‍ കോപ്പി, ഡ്രൈവര്‍ ആര്‌?, എന്‍ജിന്‍ പണിയാന്‍ വോള്‍വോ കമ്പനിയില്‍ കൊണ്ടുപോയതാര്‌? തുടങ്ങിയ രേഖകളാണു കോര്‍പറേഷന്റെ ഫയലുകളില്‍നിന്ന്‌ അപ്രത്യക്ഷമായത്‌.

സര്‍ക്കാരിനു കോടികള്‍ നഷ്‌ടം വരുത്തിയ സംഭവം അന്വേഷിച്ച വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോയും ഈ രേഖകള്‍ പരിശോധിച്ചില്ല. രേഖകള്‍ കണ്ടെത്താനായില്ലെന്നാണു വിജിലന്‍സ്‌ ഭാഷ്യം.

സോപ്പ്‌ ലായനി ഒഴിച്ചു നശിപ്പിച്ച എന്‍ജിന്‍ പണിയാന്‍ കോര്‍പറേഷന്‍ വീണ്ടും ലക്ഷങ്ങള്‍ തുലച്ചു. കാര്യമായ തകരാറില്ലാത്ത ആര്‍.എ. 100, ആര്‍.എ. 102 വോള്‍വോ ബസുകളുടെ എന്‍ജിന്‍ പൊളിച്ചത്‌ ആരുടെ ഉത്തരവുപ്രകാരമാണെന്ന ചോദ്യത്തിനും ഉത്തരമില്ല. ബംഗളുരു സര്‍വീസിനായി കെ.എസ്‌.ആര്‍.ടി.സി. ആദ്യമായി വാങ്ങിയ മൂന്നു വോള്‍വോ ബസുകളിലൊന്നിലാണ്‌ എന്‍ജിന്‍ ഓയിലിനു പകരം സോപ്പ്‌ ലായനി ഒഴിച്ചത്‌.

2012 ഡിസംബറിലായിരുന്നു സംഭവം. എന്‍ജിന്‍ തകരാര്‍ പരിഹരിക്കാന്‍ 10 ലക്ഷത്തോളം രൂപ കോര്‍പറേഷന്‍ ചെലവഴിച്ചു. ആറുമാസത്തിലേറെ സര്‍വീസ്‌ നടത്താനാകാതെ കോര്‍പറേഷനു വന്‍നഷ്‌ടമുണ്ടായി. തകരാര്‍ ഒരുവിധം പരിഹരിച്ചെങ്കിലും ദീര്‍ഘദൂര സര്‍വീസിനു യോഗ്യമല്ലാത്തതിനാല്‍ എറണാകുളം സര്‍വീസാക്കി മാറ്റി.

ട്രാന്‍സ്‌പോര്‍ട്ട്‌ വര്‍ക്കേഴ്‌സ്‌ സഹകരണ സൊസൈറ്റിയില്‍നിന്നു 10.5% പലിശയ്‌ക്കു വായ്‌പയെടുത്ത്‌ വാങ്ങിയ ബസാണു സ്വകാര്യ ലോബിക്കു വേണ്ടി ജീവനക്കാര്‍ കേടാക്കിയത്‌.

Ads by Google
ജി. അരുണ്‍
Wednesday 15 May 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW