Thursday, July 04, 2019 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.14 AM

തപാല്‍ കള്ളവോട്ട്‌: അന്തിമാന്വേഷണ റിപ്പോര്‍ട്ട്‌ വോട്ടെണ്ണലിനുശേഷം മാത്രം

uploads/news/2019/05/308219/k3.jpg

തിരുവനന്തപുരം : പോലീസിലെ തപാല്‍ കള്ളവോട്ട്‌ വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌ തയാറായി. വിശദമായ അന്തിമ റിപ്പോര്‍ട്ട്‌ വോട്ടെണ്ണല്‍ ദിനമായ 23-നു ശേഷമേ നല്‍കാനാകൂവെന്നാണു പ്രാഥമിക റിപ്പോര്‍ട്ടിലെ സൂചന.
വരണാധികാരിക്കു ലഭിച്ച തപാല്‍ വോട്ടുകളുടെ എണ്ണം അടിസ്‌ഥാനമാക്കിയായിരിക്കും തുടരന്വേഷണം. 23-നു രാവിലെ എട്ടുവരെ തപാല്‍ വോട്ട്‌ രേഖപ്പെടുത്താന്‍ അവസരമുണ്ട്‌. കേരളത്തിനു പുറത്തുനിന്നുള്ള തപാല്‍ ബാലറ്റുകള്‍ പരിശോധിക്കുമ്പോള്‍ കള്ളി പുറത്താകുമെന്നാണു ക്രൈംബ്രാഞ്ച്‌ നിഗമനം.
തപാല്‍ വോട്ട്‌ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടീക്കാ റാം മീണയുടെ നിര്‍ദേശപ്രകാരമാണ്‌ അന്വേഷണം. പോലീസ്‌ അസോസിയേഷനിലെ ഇടതനുകൂലികള്‍ തപാല്‍ ബാലറ്റ്‌ കൂട്ടത്തോടെ പിടിച്ചുവച്ച്‌, കള്ളവോട്ട്‌ ചെയ്‌തെന്നാണ്‌ ആരോപണം. പരാതിയില്‍ കഴമ്പുണ്ടെന്ന്‌ അന്വേഷണത്തില്‍ വ്യക്‌തമായി. തുടര്‍ന്ന്‌, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലീസ്‌ കമാന്‍ഡോ വൈശാഖിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തു. തപാല്‍ ബാലറ്റ്‌ കിട്ടിയില്ലെന്ന പരാതിയുമായി കാസര്‍ഗോഡ്‌, ബേക്കലിലെ 33 പോലീസുകാരും രംഗത്തുവന്നതോടെയാണു മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസര്‍ അന്വേഷണത്തിനു നിര്‍ദേശിച്ചത്‌. തുടര്‍ന്ന്‌ സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു.

എം.എസ്‌. സന്ദീപ്‌

Ads by Google
Wednesday 15 May 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW