Tuesday, May 21, 2019 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 15 May 2019 01.14 AM

50 ലക്ഷത്തിന്റെ വസ്‌തു 24 ലക്ഷത്തിനു വില്‍ക്കാന്‍ ശ്രമിച്ചു; തടയിട്ടത്‌ ഇടനിലക്കാരുടെ അത്യാര്‍ത്തി, പൊലിഞ്ഞത്‌ വൈഷ്‌ണവിയുടെ ഡോക്‌ടര്‍സ്വപ്‌നം, ഇങ്ങനെ ചെയ്‌തുകളയുമെന്ന്‌ സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ലെന്ന് പിതാവ്

വൈഷ്‌ണവിയുടെ പേരാണ്‌ വീടിനു നല്‍കിയത്‌. വീട്‌ നഷ്‌ടമാകുമ്പോള്‍ എല്ലാ നഷ്‌ടമാകുമെന്ന ഭയം വൈഷ്‌ണവിയേയും ലേഖയേയും അലട്ടിയിരുന്നു. വീടു നഷ്‌ടപ്പെട്ടാല്‍ ജീവനൊടുക്കുമെന്ന്‌ അമ്മയും മകളും പലതവണ ചന്ദ്രനോടു പറഞ്ഞിരുന്നെങ്കിലും എങ്ങനേയും പണം കണ്ടെത്താമെന്ന പ്രതീക്ഷയിലായിരുന്നു ചന്ദ്രന്‍. പക്ഷേ ഇരുവരും ഇങ്ങനെ ചെയ്‌തുകളയുമെന്ന്‌ ചന്ദ്രന്‍ സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ല.
Neyyatinkara suicide news

തിരുവനന്തപുരം: വസ്‌തുവിറ്റ്‌ കനറാ ബാങ്കിന്റെ കടം എങ്ങനെയും വീട്ടാനുള്ള ചന്ദ്രന്റെ ശ്രമത്തിനു വിലങ്ങുതടിയായി നിന്നത്‌ പ്രദേശത്തെ വസ്‌തു ഇടനിലക്കാരെന്ന്‌ ബന്ധുക്കളും നാട്ടുകാരും.

ജപ്‌തി നടത്തുമെന്ന്‌ ബാങ്കില്‍നിന്ന്‌ ഭീഷണി ഉണ്ടായതോടെ 50 ലക്ഷം രൂപ മതിക്കുന്ന വസ്‌തു കിട്ടുന്ന വിലയ്‌ക്കുവിറ്റ്‌ ബാങ്കിലടയ്‌ക്കാനുള്ള 6.80 ലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ചന്ദ്രനും കുടുംബവും. 45 ലക്ഷം രൂപയ്‌ക്ക്‌ വീടും 10.5 സെന്റ്‌ വസ്‌തുവും വില്‍പ്പന നടത്താനാണ്‌ ആദ്യം ശ്രമം തുടങ്ങിയത്‌.

ആദ്യം വസ്‌തു വാങ്ങാനെത്തിയവരെ ഇടനിലക്കാര്‍ ഇടപെട്ട്‌ പിന്തിരിപ്പിച്ചു. ഒടുവില്‍ 24 ലക്ഷം രൂപയ്‌ക്ക്‌ ഒരാള്‍ വാങ്ങാനെത്തി. ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും ഈ ഇടപാടും ഇടനിലക്കാര്‍ ഉഴപ്പി വിട്ടു. കിട്ടിയ വിലയ്‌ക്ക്‌ വസ്‌തു വില്‍ക്കാന്‍ ഇന്നലെ രാവിലെയും ഇയാളെ വീട്ടുകാര്‍ ബന്ധപ്പെട്ടിരുന്നു.

കിട്ടുന്ന വിലയ്‌ക്ക്‌ വിറ്റിട്ട്‌ ബാക്കി കിട്ടുന്ന പണം മകളുടെ പേരില്‍ ബാങ്കിലിട്ട്‌ കിട്ടുന്ന പലിശയ്‌ക്ക്‌ വൈഷ്‌ണവിയുടെ പഠനവും വിവാഹവും നടത്താനായിരുന്നു ചന്ദ്രന്റെയും ലേഖയുടെയും ശ്രമം. കഴിഞ്ഞയാഴ്‌ച ബാങ്കില്‍നിന്ന്‌ ജപ്‌തി നടപടികള്‍ക്കായി ഉദ്യോഗസ്‌ഥര്‍ വീട്ടിലെത്തിയപ്പോള്‍ സമയം നീട്ടി നല്‍കണമെന്ന്‌ ലേഖയും മകളും കരഞ്ഞുകൊണ്ടു പറഞ്ഞെങ്കിലും അംഗീകരിക്കാനാവില്ല എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്‌ഥര്‍. വീട്‌ നഷ്‌ടപ്പെടുമെന്ന ഭയം ലേഖയ്‌ക്കുണ്ടായിരുന്നു.

വീട്‌ നിര്‍മാണം ആരംഭിക്കുമ്പോള്‍ 12 ലക്ഷം രൂപ ചന്ദ്രന്റെ കൈവശം ഉണ്ടായിരുന്നു. ബാക്കിവേണ്ടിവന്ന 5 ലക്ഷം രൂപയാണ്‌ വായ്‌പയെടുത്തത്‌. ജപ്‌തി തടയുന്നതിനായി ഹൈക്കോടതിയില്‍ നിന്നു സ്‌റ്റേ വാങ്ങാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും ഇതിനു അനുകൂല തീരുമാനമുണ്ടായില്ല.

ബാങ്ക്‌ നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെ രാവിലെ മുതല്‍ വീട്ടുകാരുടെ ഫോണിലേക്ക്‌ ബാങ്കില്‍നിന്ന്‌ വിളികള്‍ വന്നിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ലേഖയെ മാനേജര്‍ വിളിച്ച്‌ ജപ്‌തി ചെയ്യാതെ നിര്‍വാഹമില്ലെന്ന്‌ അറിയിച്ചതായും ബന്ധുക്കള്‍ പറയുന്നു.

പൊലിഞ്ഞത്‌ വൈഷ്‌ണവിയുടെ ഡോക്‌ടര്‍സ്വപ്‌നം

തിരുവനന്തപുരം: വിധി തല്ലിക്കെടുത്തിയത്‌ വൈഷ്‌ണവിയുടെ ഡോക്‌ടര്‍ സ്വപ്‌നങ്ങളെക്കൂടി. എം.ബി.ബി.എസിനു ചേരുന്നതിനുവേണ്ടി നീറ്റ്‌ പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു വൈഷ്‌ണവി. ഇതിനിടയിലാണ്‌ ബാങ്കിന്റെ ജപ്‌തി നടപടികള്‍ ഈ കുടുംബത്തെ അഗ്‌നിയില്‍ അവസാനിപ്പിച്ചത്‌.

വൈഷ്‌ണവിയുടെ പേരാണ്‌ വീടിനു നല്‍കിയത്‌. വീട്‌ നഷ്‌ടമാകുമ്പോള്‍ എല്ലാ നഷ്‌ടമാകുമെന്ന ഭയം വൈഷ്‌ണവിയേയും ലേഖയേയും അലട്ടിയിരുന്നു. വീടു നഷ്‌ടപ്പെട്ടാല്‍ ജീവനൊടുക്കുമെന്ന്‌ അമ്മയും മകളും പലതവണ ചന്ദ്രനോടു പറഞ്ഞിരുന്നെങ്കിലും എങ്ങനേയും പണം കണ്ടെത്താമെന്ന പ്രതീക്ഷയിലായിരുന്നു ചന്ദ്രന്‍. പക്ഷേ ഇരുവരും ഇങ്ങനെ ചെയ്‌തുകളയുമെന്ന്‌ ചന്ദ്രന്‍ സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ല.
വിദേശത്തായിരുന്ന ചന്ദ്രന്‌ ജോലി നഷ്‌ടപ്പെട്ടതുമുതല്‍ കുടുംബം സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച കനറാ ബാങ്ക്‌ അധികൃതര്‍ വീട്ടില്‍ വന്നപ്പോള്‍ ജപ്‌തിയുമായി വന്നാല്‍ തങ്ങള്‍ ജീവനൊടുക്കുമെന്നു ലേഖയും മകളും പറഞ്ഞിരുന്നു. പക്ഷേ അത്‌ പേടിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണെന്നാണു താനും കരുതിയിരുന്നതെന്ന്‌ ചന്ദ്രന്‍ പറയുന്നു.

ലോണ്‍ കുടിശിക അടയ്‌ക്കാം എന്ന്‌ ബാങ്ക്‌ അധികൃതരോട്‌ പറഞ്ഞിരുന്നു. പക്ഷെ ഒരു സമവായത്തിന്‌ അവര്‍ തയാറായില്ല. ഇന്നലെ നാലുമണിക്ക്‌ മുന്‍പ്‌ ജപ്‌തി നടത്തും എന്നാണ്‌ബാങ്ക്‌ അധികൃതര്‍ പറഞ്ഞത്‌.

വീട്‌ വില്‍ക്കാന്‍ ആളുകളെ തിരഞ്ഞു നടക്കുകയായിരുന്നു. ഇതിനിടയിലാണ്‌ ബാങ്ക്‌ സമ്മര്‍ദ്ദം ശക്‌തമാക്കിയത്‌. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പേപ്പറുകള്‍ വരെ ഞങ്ങള്‍ ബാങ്കില്‍ സമര്‍പ്പിച്ചതാണ്‌. ജപ്‌തി ഭീഷണിയില്‍നിന്ന്‌ ഒഴിവാക്കാന്‍. ഞങ്ങള്‍ക്ക്‌ സമയമായിരുന്നു ആവശ്യം. ബാങ്കിന്റെ മനഃസാക്ഷിയില്ലാത്ത ക്രൂരതയാണ്‌ കുടുംബം നഷ്‌ടമാകാന്‍ കാരണം- വിതുമ്പലടക്കാന്‍ പാടുപെട്ട്‌ ചന്ദ്രന്‍ പറയുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 15 May 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW