Wednesday, May 22, 2019 Last Updated 22 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.09 AM

കേരളതീരത്ത്‌ കാലവര്‍ഷം ജൂണ്‍ നാലിന്‌

uploads/news/2019/05/308180/d1.jpg

ന്യൂഡല്‍ഹി: പതിവുതെറ്റിച്ച്‌ കാലവര്‍ഷം. ഇക്കുറി ജൂണ്‍ നാലുമുതലേ കേരളത്തില്‍ മഴയ്‌ക്കു സാധ്യതയുള്ളൂവെന്നു കാലാവസ്‌ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ്‌.
ഇത്തവണ ജൂണ്‍ ഒന്ന്‌ എന്ന പതിവ്‌ തെറ്റും. രാജ്യത്തൊട്ടാകെ പതിവിലും കുറവേ മഴ കിട്ടൂ. എന്നാല്‍, കേരളത്തിലും കര്‍ണാടകയുടെ തീരമേഖലയിലും മെച്ചപ്പെട്ട തോതില്‍ മഴ കിട്ടും. ആന്‍ഡമാനില്‍ മേയ്‌ 22-നു കാലവര്‍ഷമെത്തുമെന്നും സ്‌കൈമെറ്റ്‌ വ്യക്‌തമാക്കുന്നു. എല്‍നിനോ പ്രതിഭാസമാണു കാലവര്‍ഷത്തെ പ്രതികൂലമായി ബാധിക്കുന്നത്‌. വടക്കുപടിഞ്ഞാറ്‌, തെക്കന്‍ മേഖലകളെ അപേക്ഷിച്ച്‌ കിഴക്കന്‍, വടക്കുകിഴക്കന്‍, മധ്യമേഖലകളില്‍ മഴ കുറവായിരിക്കും.
ബിഹാര്‍, ഝാര്‍ഖണ്ഡ്‌, പശ്‌ചിമ ബംഗാള്‍ സംസ്‌ഥാനങ്ങളില്‍ കാലവര്‍ഷം വിനാശകാരിയാകും. വരള്‍ച്ചയും കൃഷിനാശവും നേരിടുന്ന വിദര്‍ഭ, മറാത്തവാദ, മധ്യപ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ സ്‌ഥിതി മോശമായിരിക്കുമെന്നും റിപ്പോര്‍ട്ട്‌ എടുത്തുകാട്ടുന്നു.

Ads by Google
Wednesday 15 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW