Thursday, May 23, 2019 Last Updated 47 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.09 AM

ആമാശയം ഒരു ആക്രിക്കട! യുവാവിന്റെ ഉദരത്തില്‍നിന്ന്‌ പുറത്തെടുത്തത്‌ 116 ആണിയും ഇലക്‌ട്രിക്‌ വയറും

uploads/news/2019/05/308177/d5.jpg

കോട്ടാ (രാജസ്‌ഥാന്‍): ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവുള്ളവര്‍ക്കു ഡോക്‌ടര്‍മാര്‍ ടോണിക്കുകളും ഗുളികകളുമൊക്കെ കുറിച്ചുനല്‍കാറുണ്ട്‌. എന്നാല്‍, രാജസ്‌ഥാനില്‍ ഭോലാ ശങ്കര്‍ (42) എന്ന രോഗിയുടെ എക്‌സ്‌റേ, സ്‌കാനിങ്‌ റിപ്പോര്‍ട്ടുകള്‍ കണ്ട ഡോക്‌ടര്‍മാര്‍ ഞെട്ടി. കക്ഷിയുടെ ഉദരം ചെറിയൊരു ആക്രിക്കടതന്നെ! തുടര്‍ന്നു നടത്തിയ ശസ്‌ത്രക്രിയയില്‍ ഇയാളുടെ ആമാശയത്തില്‍നിന്നു പുറത്തെടുത്ത സാധനങ്ങളുടെ പട്ടിക ഇങ്ങനെ: ഇരുമ്പാണി-116, ഇലക്‌ട്രിക്‌ വയര്‍-1, ഇരുമ്പ്‌ കഷണം-1!
ബുന്ദിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒന്നരമണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ്‌ ഇത്രയും സാമഗ്രികള്‍ ഡോക്‌ടര്‍മാര്‍ പുറത്തെടുത്തത്‌. ആണികളെല്ലാം 6.5 സെ.മീ. നീളമുള്ളവയായിരുന്നെന്നു ശസ്‌ത്രക്രിയയ്‌ക്കു നേതൃത്വം നല്‍കിയ ഡോ. അനില്‍ സെയ്‌നി പറഞ്ഞു. വയറുവേദനയ്‌ക്കു ചികിത്സ തേടിയാണു ഭോലാ ആശുപത്രിയിലെത്തിയത്‌. തുടര്‍ന്നു നടത്തിയ എക്‌സ്‌റേ, സി.ടി. സ്‌കാന്‍ പരിശോധനകളില്‍ ആമാശയത്തിലെ "ഇരുമ്പുകൂമ്പാരം" കണ്ടെത്തി. സംസാരത്തിലും പെരുമാറ്റത്തിലുമൊന്നും യാതൊരു കുഴപ്പവുമില്ലാത്ത ഭോലാ ഉദ്യാനപരിപാലകനാണ്‌. ഇത്രയും ഇരുമ്പ്‌ എങ്ങനെ വിഴുങ്ങിയെന്നു വെളിപ്പെടുത്താന്‍ ഇയാള്‍ക്കോ വീട്ടുകാര്‍ക്കോ കഴിയുന്നില്ല. ആണികളിലൊന്നെങ്കിലും കുടലില്‍ പ്രവേശിച്ചിരുന്നെങ്കില്‍ സ്‌ഥിതി മാരകമാകുമായിരുന്നെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു.
സമാനമായ സംഭവം കൊല്‍ക്കത്തയിലും ഉണ്ടായിട്ടുണ്ട്‌. 2.5 സെ.മീ. നീളമുള്ള ഇരുമ്പാണികളാണ്‌ അന്ന്‌ ഒരു രോഗിയുടെ ഉദരത്തില്‍നിന്നു നീക്കം ചെയ്‌തത്‌. 2017 ജൂലൈയില്‍ ഹരിയാനയിലെ ഫരീദാബാദ്‌ ആശുപത്രിയില്‍ നടത്തിയ ശസ്‌ത്രക്രിയയില്‍ ബദ്രിലാല്‍ (56) എന്ന രോഗിയുടെ ഉദരത്തില്‍നിന്നു 150 സൂചികളും ആണികളുമാണു പുറത്തെടുത്തത്‌. ബദ്രിലാലും രാജസ്‌ഥാനിലെ ബുന്ദി സ്വദേശിയായിരുന്നു എന്നതാണു കൗതുകകരം.

Ads by Google
Wednesday 15 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW