Wednesday, May 22, 2019 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.09 AM

ബി.ജെ.പി, കോണ്‍ഗ്രസ്‌ ഇതര മൂന്നാം മുന്നണിക്ക്‌ സാധ്യതയില്ലെന്നു സ്‌റ്റാലിന്‍

uploads/news/2019/05/308176/d4.jpg

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി, കോണ്‍ഗ്രസ്‌ ഇതര മൂന്നാം മുന്നണിക്കു സാധ്യതയില്ലെന്നു ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്‌റ്റാലിന്‍. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒഴിവാക്കിയുള്ള പ്രാദേശിക പാര്‍ട്ടികളുടെ ഫെഡറല്‍ സര്‍ക്കാരിനായി ശ്രമം നടത്തുന്ന തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷമാണു സ്‌റ്റാലിന്‍ നിലപാട്‌ വ്യക്‌തമാക്കിയത്‌.
സഖ്യം രൂപീകരിക്കുന്നതു സംബന്ധിച്ച കൂടിയാലോചനകള്‍ക്കു വേണ്ടിയായിരുന്നില്ല ചന്ദ്രശേഖര റാവുവിന്റെ സന്ദര്‍ശനമെന്നു സ്‌റ്റാലിന്‍ പറഞ്ഞു.
ക്ഷേത്ര ദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായാണു റാവു തമിഴ്‌നാട്ടിലെത്തിയത്‌. ഇതിനൊപ്പം താനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ്‌, ബി.ജെ.പി. ഇതര മൂന്നാം മുന്നണിക്കു നിലവിലെ രാഷ്‌ട്രീയസാഹചര്യത്തില്‍ സാധ്യതകളില്ല. വോട്ടെണ്ണലിനു ശേഷം ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കുമെന്നും സ്‌റ്റാലിന്‍ പറഞ്ഞു. ശ്രീരംഗനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമാണു ചന്ദ്രശേഖര റാവു, സ്‌റ്റാലിനെ സന്ദര്‍ശിച്ചത്‌.

Ads by Google
Wednesday 15 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW