Thursday, May 23, 2019 Last Updated 12 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.06 AM

ചൈനീസ്‌, റഷ്യന്‍ പ്രസിഡന്റുമാരുമായി ജൂണില്‍ കൂടിക്കാഴ്‌ച നടത്തുമെന്നു ട്രംപ്‌

uploads/news/2019/05/308170/in3.jpg

വാഷിങ്‌ടണ്‍: അടുത്തമാസം ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ചിന്‍പിങ്ങും റഷ്യന്‍ പ്രസിഡിന്റ്‌ വ്‌ളാഡിമിര്‍ പുടിനുമായും ചര്‍ച്ച നടത്തുമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌.
ഷിയുമായുള്ള കൂടിക്കാഴ്‌ച ഫലപ്രദമാകുമെന്നാണു പ്രതീക്ഷയെന്നു ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുന്നതിനിടെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബഹുഭൂരിപക്ഷം ചൈനീസ്‌ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള ഇറക്കുമതിത്തീരുവ പത്തില്‍നിന്ന്‌ 25 ശതമാനമായി ഉയര്‍ത്തിയതിനു പിന്നാലെയാണ്‌ ട്രംപിന്റെ പ്രതികരണം.
അതിനിടെ വ്യാപാരത്തര്‍ക്കപരിഹാരത്തിന്‌ അമേരിക്ക സന്നദ്ധത അറിയിച്ചതായി ചൈനീസ്‌ സര്‍ക്കാര്‍ ഇന്നലെ വ്യക്‌തമാക്കി.
വിഷയം രമ്യമായി പരിഹരിക്കാന്‍ തയാറാകാത്തപക്ഷം ബാക്കി ചൈനീസ്‌ ഉത്‌പന്നങ്ങള്‍ക്കുകൂടി ഇറക്കുമതിത്തീരുവ ഉയര്‍ത്തുമെന്ന ട്രംപിന്റെ ഭീഷണി ചൈന തള്ളി. അവസാനശ്വാസംവരെ പോരാടാനുള്ള തങ്ങളുടെ ശേഷിയില്‍ യു.എസിനു സംശയം വേണ്ടെന്നായിരുന്നു ചൈനയുടെ പ്രതികരണം.

Ads by Google
Wednesday 15 May 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW