Wednesday, July 17, 2019 Last Updated 9 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.06 AM

വാട്‌സ്ആപ്പില്‍ സുരക്ഷാവീഴ്‌ച; ഉടന്‍ അപ്‌ഡേറ്റ്‌ ചെയ്യണം

uploads/news/2019/05/308169/in2.jpg

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ്‌ ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പില്‍ ഗുരുതര സുരക്ഷാവീഴ്‌ച. ഉപയോക്‌താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താനുള്ള സ്‌പൈവേറുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ പോന്ന സുരക്ഷാവീഴ്‌ചയാണിത്‌. വീഴ്‌ച കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ അത്‌ പരിഹരിച്ചെന്നും വാട്‌സ്‌ആപ്പ്‌ അപ്‌ഡേറ്റ്‌ ചെയ്യണമെന്നും വാട്‌സ്‌ആപ്പിന്റെ ഉടമസ്‌ഥരായ ഫെയ്‌സ്‌ബുക്ക്‌ ഉപയോക്‌താക്കളോട്‌ ആവശ്യപ്പെട്ടു.
150 കോടി ഉപയോക്‌താക്കള്‍ ഉള്ള മെസേജിങ്‌ ആപ്ലിക്കേഷനാണ്‌ വാട്‌സ്‌ആപ്പ്‌. വാട്‌സ്‌ആപ്പ്‌ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുള്ള എത്ര ഫോണുകളില്‍ ഇതിനോടകം ഈ സ്‌പൈവേറുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നു വ്യക്‌തമല്ല. വാട്‌സ്‌ആപ്പില്‍ എത്തുന്ന കോളുകള്‍ വഴിയാണ്‌ സ്‌പൈവേര്‍ ഇന്‍സ്‌റ്റാളാകുക. ഇസ്രയേല്‍ ആസ്‌ഥാനമായ എന്‍.എസ്‌.ഒ. എന്ന സൈബര്‍ സംഘമാണ്‌ ഈ സ്‌പൈവേര്‍ ടൂള്‍ വികസിപ്പിച്ചതെന്ന്‌ വാര്‍ത്ത പുറത്തുവിട്ട "ഫിനാഷ്യല്‍ ടൈംസ്‌" പറയുന്നു. മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ചോര്‍ത്താന്‍ മധ്യേഷ്യ മുതല്‍ മെക്‌സിക്കോ വരെയുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങളെ സഹായിച്ചതിന്റെ പേരില്‍ കുപ്രസിദ്ധരാണ്‌ എന്‍.എസ്‌.ഒ. മേയ്‌ ആദ്യവാരമാണ്‌ വാട്‌സ്‌ആപ്പിലെ വീഴ്‌ച അധികൃതര്‍ കണ്ടെത്തിയത്‌. പത്തുദിവസത്തിനുള്ളില്‍ വീഴ്‌ച പരിഹരിച്ച്‌ പുതിയ പതിപ്പ്‌ ലഭ്യമാക്കിയിട്ടുണ്ടെന്നും വാട്‌സ്‌ആപ്പ്‌ അവകാശപ്പെട്ടു.

Ads by Google
Wednesday 15 May 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW