Wednesday, May 22, 2019 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.05 AM

ശ്രീലങ്കന്‍ ചാവേറിനെ സൃഷ്‌ടിച്ചത്‌ പാക്‌ മതപ്രഭാഷകന്‍

കൊളംബോ: ഈസ്‌റ്റര്‍ ദിനത്തില്‍ കൊളംബോക്കു സമീപം ദെഹിവാലയിലെ ചെറുഹോട്ടലില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ അബ്‌ദുള്‍ ലത്തീഫ്‌ മുഹമ്മദ്‌ ജമീലിനെ ഭീകരവാദത്തിന്റെ വഴിയിലേക്കു നയിച്ചതു ബ്രിട്ടനില്‍ കഴിയുന്ന പാക്‌ സ്വദേശിയായ മതപ്രഭാഷകന്‍ അന്‍ജെം ചൗധരി.
സമ്പന്ന കുടുംബാംഗമായിരുന്ന ജമീല്‍ കിങ്‌സ്‌റ്റണ്‍ സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണു ചൗധരിയുമായി സമ്പര്‍ക്കത്തിലായത്‌. ഇയാളുടെ പ്രേരണയില്‍ ഭീകരവാദത്തിലേക്കു ചുവടുവച്ചു.
ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ പ്രഭാഷകനെന്നു കണക്കാക്കുന്ന ചൗധരിയെ ഐ.എസ്‌. ബന്ധത്തിന്റെ പേരില്‍ 2016-ല്‍ ജയിലിലടച്ചെങ്കിലും കഴിഞ്ഞ വര്‍ഷം വിട്ടയയ്‌ക്കുകയായിരുന്നു. ഇയാളുടെ അല്‍ മുഹാജിറൂം എന്ന തീവ്രവാദ സംഘടന വീണ്ടും ശക്‌തി പ്രാപിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കൊല്ലമാദ്യം മുന്നറിയിപ്പ്‌ നല്‍കിയിട്ടുമുണ്ട്‌.
ശ്രീലങ്കയില്‍ ചോരപ്പുഴയൊഴുക്കിയ ഒമ്പതു ചാവേറുകളില്‍ ജമീലുമുണ്ടായിരുന്നു. താജ്‌ ഗ്രൂപ്പിന്റെ താജ്‌ സമുദ്ര ഹോട്ടലായിരുന്നു ഇയാള്‍ക്കു നല്‍കിയ ലക്ഷ്യം. ബോംബ്‌ പ്രവര്‍ത്തിക്കാത്തതിനാലാകാം, താജിലെ സ്‌ഫോടനശ്രമം വേണ്ടെന്നുവച്ചു. അല്‍പ്പം കഴിഞ്ഞ്‌ ഒരു ചെറു ഹോട്ടലിലെത്തിയാണു ജമീല്‍ പൊട്ടിത്തെറിച്ചത്‌. അടുത്തുണ്ടായിരുന്ന രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു.

Ads by Google
Wednesday 15 May 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW