Thursday, July 18, 2019 Last Updated 17 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.05 AM

ഇസ്ലാമിക തീവ്രവാദസംഘടനകളെ നിരോധിച്ച്‌ ശ്രീലങ്ക

കൊളംബോ: ചാവേറാക്രമണത്തിലൂടെ 258 പേരുടെ ജീവനെടുത്ത നാഷണല്‍ തൗഹീദ്‌ ജമാത്ത്‌ (എന്‍.ടി.ജെ.) അടക്കം മൂന്ന്‌ ഇസ്ലാമിക തീവ്രവാദസംഘടനകളെ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരോധിച്ചു.
പ്രത്യേക ഗസറ്റ്‌ വിജ്‌ഞാപനത്തിലൂടെ പ്രസിഡന്റ്‌ മൈത്രിപാല സിരിസേനയാണ്‌ സംഘടനകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്‌. ഇനിയൊരു ഉത്തരവുണ്ടാകുംവരെ രാജ്യത്ത്‌ ഡ്രോണുകളുടെ ഉപയോഗവും സര്‍ക്കാര്‍ തടഞ്ഞു. എന്‍.ടി.ജെയ്‌ക്കു പുറമേ ജമാത്തെ മിലാത്ത്‌ ഇബ്രാഹിം (ജെ.എം.ഐ), വിലായത്ത്‌ ആസ്‌ സെയ്‌ലാനി(വാസ്‌) എന്നിവയെയാണ്‌ സര്‍ക്കാര്‍ വിലക്കിയത്‌.
രാജ്യത്തെ നടുക്കി കഴിഞ്ഞ മാസം ഈസ്‌റ്റര്‍ ദിനത്തിലാണു തലസ്‌ഥാന നഗരമായ കൊളംബോയില്‍ ചാവേറാക്രമണം നടന്നത്‌. വനിതയടക്കം എന്‍.ടി.ജെയുടെ ഒമ്പതു ചാവേറുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ പത്ത്‌ ഇന്ത്യക്കാരടക്കം 44 വിദേശികളും കൊല്ലപ്പെട്ടു.ചാവേറാക്രമണത്തിനു പിന്നാലെ പലയിടങ്ങളിലും സാമുദായിക സംഘര്‍ഷവും ഉടലെടുത്തു. സ്‌ഥിതി നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ അനിശ്‌ചിതകാല കര്‍ഫ്യൂ തുടരുന്നതിനിടെ നിരവധി പേരാണ്‌ അറസ്‌റ്റിലായത്‌. മുസ്ലിംകളുടെ കടകള്‍ക്കും വാഹനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കുംനേരേ പലയിടത്തും സിംഹളര്‍ നടത്തുന്ന അതിക്രമമാണ്‌ കര്‍ഫ്യൂവിന്‌ ആധാരമായത്‌.
സിംഹള, ക്രൈസ്‌തവ ഭൂരിപക്ഷ മേഖലയിലാണ്‌ മുസ്ലിംകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടത്‌. വര്‍ഗീയ കലാപത്തിനിടെ ഒരാള്‍ മരിച്ചതായി മുസ്ലിം വിഭാഗം നേതാക്കള്‍ ആരോപിക്കുന്നുണ്ടെങ്കിലും സുരക്ഷാസേന ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനാത്മകസ്‌ഥിതിയിലുള്ള വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ സുരക്ഷ കര്‍ശനമാക്കി അതീവജാഗ്രത തുടരുകയാണ്‌. ഇവിടെ സാമൂഹിമമാധ്യമങ്ങള്‍ക്കു വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Ads by Google
Wednesday 15 May 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW