Friday, June 21, 2019 Last Updated 10 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 08.44 PM

സമൂഹം അംഗീകരിക്കാത്തപ്പോഴും ജീവിക്കാന്‍ പ്രേരിപ്പിച്ചത് അമ്മ; പഴയകാല ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു

Renju

തന്റെ പഴയകാല ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു തന്റെ പഴയകാല ജീവിതം. താന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് സ്വയം സമൂഹത്തോട് വിളിച്ചുപറഞ്ഞു പോരാടി നേടിയെടുത്തതാണ് ഇന്ന് തനിക്കുള്ളതെല്ലാം എന്ന് രഞ്ജു പറയുന്നു. കൂടാതെ അങ്കമാലിയില്‍ സ്വന്തമായി സൗന്ദര്യത്തിന്റെ ലോകം തുറന്നിതിന്റെ സന്തോഷവും രഞ്ജു പങ്കുവെക്കുന്നു.

ആണ്‍ പെണ്‍ വേര്‍തിരിവില്‍ നിന്നും ജീവിക്കേണ്ടി വന്ന വ്യക്തിയാണ് ഞാന്‍. ഇഷ്ടികക്കളങ്ങള്‍, തടിമില്ല്, വീട്ടുജോലി എന്നിങ്ങനെ നിരവധി ജോലികള്‍ ചെയ്യുകയും ചെയ്തിരുന്നു. സ്വന്തം ഐഡന്റിറ്റി സമൂഹത്തിന് മുന്നില്‍ തുറന്നു കാണിച്ചിട്ടും തന്നെ അംഗീകരിക്കാത്ത ഒരു സമൂഹം ആയിരുന്നു. എന്നാല്‍ അന്ന് എനിക്ക് ജീവിക്കാന്‍ പ്രചോദനം ആയത് എന്റെ സ്വന്തം അമ്മയാണ്. എന്നും എന്റെ എല്ലാമെനിക്ക് അമ്മയാണെന്നും രഞ്ജു പറഞ്ഞു.

ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടിലേക്കു ജോലിക്കെന്നു പറഞ്ഞ് എന്നെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ എവിടെ വന്നപ്പോഴാണ് വീട്ടുജോലി മാത്രമല്ല മറ്റു പല ജോലികളും എനിക്കുണ്ടായിരുന്നു എന്ന്. അവിടുന്ന് രക്ഷപെട്ടുള്ള ഓട്ടത്തിനിടയിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ പലരെയും പരിചയപ്പെടാന്‍ കഴിഞ്ഞത്.

ജീവിതം ഇനിയങ്ങോട്ട് ഒരു വല്യ ചോദ്യചിഹ്നമായി നിന്നൊരു അവസ്ഥ. രണ്ടു രൂപകൊണ്ട് ദിവസവും സോഡ കഴിച്ചു ജീവിക്കേണ്ടി വന്ന രഞ്ജു എന്നൊരു മള്‍ട്ടിനാഷണല്‍ കമ്പിനിയുടെ ബ്രാന്‍ഡ് അംബാസഡറാണ്. കൂടാതെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ എംഡിയാകുകയും ചെയ്തു. അതുമാത്രമല്ല മലയാള സിനിമക്ക് പുറമെ ബോളിവുഡ് താരങ്ങള്‍ക്കും മേക്കപ്പ് ചെയ്തു കൊടുക്കുവാനും കഴിഞ്ഞു.

ഒരു സിനിമയുടെ സെറ്റില്‍ നിന്നും പൊട്ടിക്കരഞ്ഞുകൊണ്ട് പോരേണ്ട അവസ്ഥ എനിക്കുണ്ടായിട്ടുണ്ടന്ന് രഞ്ജു പറയുന്നു. അന്ന് ഞാന്‍ അതിനു കാരണക്കാരനായ ആളോട് പറഞ്ഞു, നാളെ ഈ സിനിമ മേഖല എന്റെ പിന്നില്‍ ക്യൂ നില്‍ക്കും,അന്ന് നിങ്ങള്‍ ഈ സിനിമാ മേഖലയില്‍ ഉണ്ടാകില്ല. ദൈവനിശ്ചയമായിരിക്കാം അയാളിന് ഈ മേഖലയില്‍ ഇല്ല, ഞാന്‍ ആണെങ്കില്‍ മേക്കപ്പ് മേഖലയില്‍ കഴിവുകള്‍ തെളിയിച്ചുകൊണ്ട് ഇരിക്കുന്നു.

ഒരിക്കല്‍ ചോദ്യ പേപ്പര്‍ വാങ്ങാന്‍ എന്റെ കയ്യില്‍ എടുക്കാനില്ലാരുന്ന ഒരു സാഹചര്യത്തില്‍ രണ്ടു രൂപ തന്ന് എന്നെ ലൈംഗികമായി ചൂഷണം അയാളുടെ വീട് ഞാന്‍ ഇന്ന് നാല്‍പ്പത് ലക്ഷം രൂപയ്ക്കു വാങ്ങി. ഇതൊന്നും ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നതല്ല. എല്ലാം തനിയെ സംഭവിച്ചതാണ്. ഇനിയും ജീവിതം മുന്നോട്ടുപോകേണ്ടിയിക്കുന്നു. അതിനായി ഇനിയും കൂടുതല്‍ കരുത്താര്‍ജിക്കേണ്ടിയിരിക്കുന്നു രഞ്ജു പറഞ്ഞു.

Ads by Google
Tuesday 14 May 2019 08.44 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW