Friday, June 21, 2019 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 07.27 PM

ജപ്തിയെ തുടര്‍ന്ന് ആത്മഹത്യ; സര്‍ക്കാര്‍ വിശദീകരണം തേടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

Thomas Issac

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും മകള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം തേടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ബാങ്കേഴ്‌സ് സമിതിയില്‍ ഉന്നയിക്കുമെന്നും ഐസക്ക് വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നെയ്യാറ്റിന്‍കര മലയില്‍ക്കട ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് തീകൊളുത്തി മരിച്ചത്. വീട് നിര്‍മ്മാണത്തിനായി അഞ്ച് വര്‍ഷം മുമ്പ് കാനറാ ബാങ്കില്‍ നിന്ന് എടുത്ത വായ്പയിലാണ് ജപ്തി നടപടി വന്നത്.

വായ്പയില്‍ എട്ട് ലക്ഷത്തിലേറെ തുക തിരിച്ചടച്ചു. ഭാര്യയും മകളും ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണം ബാങ്കിന്റെ സമ്മര്‍ദ്ദമാണെന്നും ചന്ദ്രന്‍ ആരോപിച്ചു. ഇന്നലെ മുതല്‍ ഭാര്യയും മകളും ദുഃഖത്തിലായിരുന്നുവെന്നും ചന്ദ്രന്‍ പറഞ്ഞു. വായ്പ കുടിശിഖ വീട് വിറ്റ് തിരിച്ചടയ്ക്കാന്‍ ബാങ്ക് സമ്മതിച്ചില്ലെന്നും ചന്ദ്രന്‍ ആരോപിച്ചു.

അതേസമയം 2010ല്‍ കിട്ടാക്കടമായി പ്രഖ്യാപിച്ച വായ്പയാണ് തിരിച്ചു പിടിക്കാന്‍ ശ്രമിച്ചതെന്നാണ് ബാങ്കിന്റെ വിശദീകരണം. വീട്ടുടമ ഒത്തുതീര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പണമടയ്ക്കാന്‍ ഇന്നുവരെ സമയം നല്‍കിയിരുന്നുവെന്നും ബാങ്ക് വിശദീകരിക്കുന്നു.

Ads by Google
Tuesday 14 May 2019 07.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW