Sunday, May 19, 2019 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 04.37 PM

ടിഎന്‍ടി 300, 302 ആര്‍ എന്നീ ബൈക്കുകളുടെ വില കുത്തനെ കുറച്ചു

benelli tnt 300 and 302r receive price cuts of up to 60000

ബെനെലിയുടെ ടിഎന്‍ടി 300, 302 ആര്‍ എന്നീ രണ്ട് മോഡലുകളുടെ വില കമ്പനി കുറച്ചു. സ്ട്രീറ്റ് ഫൈറ്റര്‍ ബെനെലി 300-ന് 51,000 രൂപയും ഫുള്‍ ഫെയേര്‍ഡ് 302 ആറിന് 60000 രൂപ വരെയുമാണ് വില കുറച്ചത്.

ബെനെലി ടിഎന്‍ടി 300 ന് 2.99 ലക്ഷം രൂപയും 302 ആറിന് 3.10 ലക്ഷം രൂപയുമാണ് ഇനി എക്സ്ഷോറൂം വില. വില കുറച്ചതോടെ എതിരാളികളോട് അടുത്ത വിലയിലെത്താന്‍ ടിഎന്‍ടി 300, 302 ആര്‍ മോഡലുകള്‍ക്ക് സാധിച്ചു.

മഹാവീര്‍ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് അടുത്തിടെയാണ് ബെനെലി ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നത്. ഈ രണ്ട് മോഡലിനും 300 സിസി ഇന്‍ലൈന്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്.

11500 ആര്‍പിഎമ്മില്‍ 38.8 ബിഎച്ച്പി പവറും 10000 ആര്‍പിഎമ്മില്‍ 26.5 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. ലോക്കല്‍ പ്രൊഡക്ഷനില്‍ കമ്പനിയുടെ നിര്‍മാണ ചെലവ് കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണം.

Ads by Google
Tuesday 14 May 2019 04.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW