Tuesday, May 21, 2019 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 04.33 PM

മഹീന്ദ്ര XUV300 ബിഎസ്-6 നിലവാരത്തിലേക്ക് ; പരീക്ഷണയോട്ടം ആരംഭിച്ചു

mahindra xuv300 bs6 model spotted in chennai tindivanam highway

മഹീന്ദ്രയുടെ കോംപാക്ട് എസ്യുവിയായ എക്സ്യുവി-300 ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറുന്നു. ബിഎസ്-6 എന്‍ജിനില്‍ നിരത്തിലെത്തുന്നതിന് മുന്നോടിയായി തിരുവനന്തപുരം - ചെന്നൈ ദേശീയപാതയില്‍ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ തമിഴ് ഓട്ടോമൊബൈല്‍ പോര്‍ട്ടലായ Motor.Vikatan.com-ന് ലഭിച്ചു.

സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് XUV300. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഡിസൈന്‍ കമ്പനിയായ പിന്‍ഫരീനയുടെയും സാങ്യോങിന്റെയും സഹായത്തോടെയാണ് XUV300-ന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്.

ബിഎസ്-6 എന്‍ജിന്‍ എത്തുന്നതോടെ പല വാഹന നിര്‍മാതാക്കളും ഡീസല്‍ മോഡല്‍ പുറത്തിറക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍, എക്സ്യുവി-300 ഡീസല്‍ എന്‍ജിന്‍ തുടരുമെന്ന് ഉറപ്പു നല്‍കി ഡീസല്‍ മോഡലാണ് പരീക്ഷണയോട്ടം നടത്തുന്നത്.

115 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 110 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ഇതിലുള്ളത്. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

മലിനീകരണം നിയന്ത്രിക്കുന്നതിനായി 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ ഇറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എക്സ്യുവി-300 നും ഈ എന്‍ജിന്‍ ഒരുക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW