Tuesday, May 21, 2019 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 04.31 PM

പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയിൽ

new bajaj avenger 160 street launch

പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് ബൈക്ക് നിര്‍മ്മാതാക്കളായ ബജാജ്. പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിന്റെ വില 82,253 രൂപയാണ് (ദില്ലി എക്‌സ്‌ഷോറൂം). പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 ഇന്ത്യയില്‍ ലഭ്യമാവുന്ന ഏറ്റവും വില കുറഞ്ഞ ക്രൂയിസര്‍ ബൈക്ക് കൂടിയാണ്.

അവഞ്ചര്‍ 160 എബിഎസ് ഇബോണി ബ്ലാക്ക്, സ്‌പൈസി റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് ലഭ്യമാവുന്നത്. അവഞ്ചര്‍ 160 എബിഎസിലെ 160.4 സിസി ശേഷിയുള്ള എഞ്ചിന്‍ 14.7 bhp കരുത്തും 7,000 rpm -ല്‍ 13.5 Nm ടോർക്കും പരമാവധി സൃഷ്ടിക്കുന്നതാണ്. ഒറ്റ ചാനല്‍ എബിഎസ് സംവിധാനമാണ് പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിലുള്ളത്. അവഞ്ചര്‍ വില്‍പ്പനയില്‍ നിലിവില്‍ ഇടിവാണ് തുടരുന്നത്. പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് എത്തുന്നതോടെ ഈ നിലയില്‍ പുരോഗതിയുണ്ടാവുമെന്നാണ് ബജാജ് പ്രതീക്ഷിക്കുന്നത്.

ബ്ലാക്ക് അലോയ് വീലുകള്‍, റോഡ്‌സ്റ്റര്‍ ഡിസൈന്‍, എല്‍ഇഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകളോടുള്ള ഹെഡ്‌ലാമ്പ്, റബ്ബര്‍ ആവരണമുള്ള റിയര്‍ ഗ്രാബ്, താഴ്ന്നതും നീളമേറിയതുമായ പ്രൊഫൈല്‍ എന്നിവയാണ് ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിന്റെ മറ്റ് സവിശേഷതകള്‍.

Ads by Google
Ads by Google
Loading...
TRENDING NOW