Friday, June 21, 2019 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 04.28 PM

വിപണിയില്‍ കുതിപ്പുമായി ടാറ്റ ഹാരിയര്‍ ; ഏപ്രിലില്‍ വിറ്റത് 2075 യൂണിറ്റ്

tata harrier beats mahindra xuv500 jeep compass in april sales

വിപണിയില്‍ കുതിപ്പുമായി ടാറ്റ ഹാരിയര്‍. 2019 ജനുവരിയിലാണ് ഈ മിഡ് സൈസ് എസ്.യു.വി അരങ്ങേറിയത്. വിപണിയിലെത്തിയ ആദ്യം മാസം 422 യൂണിറ്റും ഫെബ്രുവരിയില്‍ 1449 യൂണിറ്റും മാര്‍ച്ചില്‍ 2492 യൂണിറ്റും ഹാരിയര്‍ വിറ്റഴിക്കാന്‍ ടാറ്റയ്ക്ക് സാധിച്ചു. ലാന്‍ഡ് റോവര്‍ കാറുകളുടേതിന് സമാനമായ രൂപഭംഗിയും പുത്തന്‍ ഫീച്ചേഴ്സുമാണ് ഹാരിയറിനെ ജനപ്രിയമാക്കിയതെന്നാണ് വിലയിരുത്തല്‍.

ഏപ്രില്‍ മാസത്തെ വില്‍പന കണക്കുപ്രകാരം മുഖ്യ എതിരാളികളായ ജീപ്പ് കോംപസ്, മഹീന്ദ്ര എക്സ്.യു.വി 500 എന്നിവയെക്കാള്‍ വില്‍പന കൈവരിക്കാന്‍ ഹാരിയറിന് സാധിച്ചു. 2075 യൂണിറ്റ് ഹാരിയറാണ് കഴിഞ്ഞ മാസം ടാറ്റ വിറ്റഴിച്ചത്. അതേസമയം ജീപ്പ് കോംപസിന് 1204 യൂണിറ്റും മഹീന്ദ്ര എക്സ്.യു.വി 500-ന് 1508 യൂണിറ്റുമാണ് വില്‍പന കണക്ക്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുപ്രകാരം ആകെ 6016 യൂണിറ്റ് ഹാരിയര്‍ നിരത്തിലെത്തിയപ്പോള്‍ എക്സ്.യു.വി 500, കോംപസ് വില്‍പന യഥാക്രമം 5230 യൂണിറ്റും 3949 യൂണിറ്റുമാണ്.

12.69 ലക്ഷം മുതല്‍ 16.25 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് കരുത്തേകുന്നത്. 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ARAI കണക്ക്പ്രകാരം 16.7 കിലോമീറ്റര്‍ മൈലേജും ലഭിക്കും. ലാന്‍ഡ് റോവര്‍ ഡി8 ആര്‍ക്കിടെക്ച്ചറില്‍ ടാറ്റയുടെ പുതിയ ഓമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയറിന്റെ നിര്‍മാണം. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ അടിത്തറ.

Ads by Google
Ads by Google
Loading...
TRENDING NOW