Tuesday, May 21, 2019 Last Updated 55 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.02 PM

വിവോ വി 15, വിവോ വി 15 പ്രോ സ്മാര്‍ട്ഫോണുകളുടെ പുതിയ പതിപ്പുകള്‍ എത്തി

vivo v15 pro 8gb ram v15 aqua blue color varients launched

ഇന്ത്യന്‍ വിപണിയില്‍ വിവോ വി 15, വിവോ വി 15 പ്രോ സ്മാര്‍ട്ഫോണുകളുടെ പുതിയ പതിപ്പുകള്‍ എത്തി. വിവോ വി 15 പ്രോയുടെ എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പും വിവോ വി 15 ഫോണിന്റെ അക്വാ ബ്ലൂ നിറത്തിലുള്ള പതിപ്പുമാണ് അവതരിപ്പിച്ചത്. 29,990 രൂപയാണ് വിവോ വി 15 പ്രോയുടെ എട്ട് ജിബി റാം പതിപ്പിന്. വിവോ വി 15 അക്വാ ബ്ലൂ പതിപ്പിന് വില 21,990 രൂപയാണ്.

ഫെബ്രുവരിയിലാണ് വിവോ ഈ രണ്ട് ഫോണുകളും ഇന്ത്യയിലെത്തിച്ചത്. ഇതോടെ വിവോ വി15 പ്രോ ഫോണിന് 6ജിബി/128ജിബി , 8ജിബി/128ജിബി എന്നിങ്ങനെ രണ്ട് പതിപ്പുകള്‍ വിപണിയിലുണ്ടാവും.

വിവോ വി15 ഫോണിന് ഇതുവരെ ഫ്രോസന്‍ ബ്ലാക്ക് നിറത്തിലുള്ള പതിപ്പ് മാത്രമാണുണ്ടായിരുന്നത്. 32 എംപി പോപ്പ്അപ് സെല്‍ഫി ക്യാമറയാണ് വിവോ വി15 പ്രോ ഫോണിന്റെ പ്രധാന പ്രത്യേകത.

ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയിലുളള 3,700 എംഎഎച്ച് ആണ് ബാറ്ററി. മുന്‍വശത്ത് 32 എംപി പോപ്അപ് സെല്‍ഫി ക്യാമറയാണുളളത്. പുറകില്‍ 48 എംപി, 8 എംപി, 5 എംപിയുളള ട്രിപ്പിള്‍ ക്യാമറയാണ് ഉളളത്. 0.37 സെക്കന്റുകള്‍ക്കുളളില്‍ അണ്‍ലോക്ക് ചെയ്യാവുന്ന ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിനുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW