Friday, June 21, 2019 Last Updated 10 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 11.16 AM

സ്‌ട്രെച്ച് മാര്‍ക്കുകളല്ല, കുത്തുവാക്കുകളാണ് മാഞ്ഞത്; വീട്ടമ്മയായ മംമ്തയെ ബോഡി ബിള്‍ഡറാക്കിയതിന് പിന്നില്‍

 body builder

എല്ലാ വീട്ടമ്മമാരെയും പോലെ തന്നെ സാധാരണ ജീവിതം നയിക്കുകയായിരുന്നു മംമ്ത സനത് കുമാര്‍ എന്ന വീട്ടമ്മയും. 2017 -ന്റെ അവസാനത്തോടു കൂടിയാണ് മംമ്തയുടെ ജീവിതം ആകെ മാറിമറിഞ്ഞത്. ഭര്‍ത്താവിന് ജോലി നഷ്ടമായി. അത് ദൈനം ദിന ജീവിതത്തെ തന്നെ ബാധിച്ചു. കൃത്യമായ വരുമാനം ഇല്ലാതായി. ജോലി നഷ്ടപ്പെട്ടതോടെ ഭര്‍ത്താവ് മാനസികപ്രയാസത്തിലുമായി. അത് മിക്കപ്പോഴും വീട്ടില്‍ വഴക്കുണ്ടാകുന്നതിലുമെത്തി നിന്നു. മകള്‍ അതു കണ്ട് നില്‍ക്കേണ്ടി വരുന്നത് മംമ്തയില്‍ വലിയ വേദനയുണ്ടാക്കി.

മുന്നോട്ട് പോകാന്‍ മംമ്ത ഒരു പുതിയ മാര്‍ഗ്ഗം കണ്ടെത്തി. സ്ത്രീകള്‍ തിരഞ്ഞെടുക്കാന്‍ മടിയ്ക്കുന്ന ബോഡി ബില്‍ഡിങ്ങ് മേഖല. ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു സാധാരണ പെണ്‍കുട്ടിക്ക് അത് അത്ര എളുപ്പമാവില്ല എന്നും അംഗീകരിക്കപ്പെടില്ല എന്നും അവള്‍ക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. പക്ഷെ, അവള്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. പട്ടിണിയെക്കാളും വലുതല്ലല്ലോ, സമൂഹത്തിന്റെ കുത്തുവാക്കുകള്‍. വീട്ടുകാരില്‍ നിന്നും യാതൊരു പിന്തുണയുമില്ല. മറ്റുള്ളവരില്‍ നിന്നും, സോഷ്യല്‍ മീഡിയയില്‍ നിന്നും ശരീരം പ്രദര്‍ശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് വീട്ടുകാരും ഭര്‍ത്താവും പറഞ്ഞു. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ നിന്ന് മംമ്തയ്ക്ക് പിന്തുണ ലഭിച്ചു.

അമ്മയായ ഒരു സ്ത്രീ ശരീര സൗന്ദര്യ മേഖലയിലേക്കും ബോഡി ബിള്‍ഡിങ്ങിലേക്കും വരുന്നതിന്റെ ബുദ്ധിമുട്ടുകളായിരുന്നു പിന്നീട്. പക്ഷേ അവിടേയും വേറിട്ട ചിന്തയായിരുന്നു മംമ്ത പങ്കുവച്ചത്. ഒരു കുഞ്ഞിന് ജന്മം നല്‍കി ഉണ്ടാകുന്ന ആ സ്ട്രെച്ച് മാര്‍ക്ക് കാണിച്ചു കൊടുക്കുന്നതും അമ്മയാവുന്നതും ഒന്നിനും തടസമല്ല എന്ന് കൂടിയാണെന്ന് മംമ്ത ഉറച്ചു വിശ്വസിച്ചു. അതുണ്ടായത് നമ്മുടെ കുഞ്ഞിന് ജന്മം നല്‍കാനാണ് എന്നതും ഓര്‍ക്കാമെന്നും അവര്‍ പറയുന്നു. പ്രസവം കഴിഞ്ഞ് മംമ്തയുടെ ഭാരം 90 കിലോയായിരുന്നു. പിറ്റേ നവംബര്‍ ആയപ്പോഴേക്കും മംമ്ത 62 കിലോ ആയി. ബിക്കിനി ധരിച്ച, പ്രൊഫഷണല്‍ ബോഡി ബില്‍ഡറായ മംമ്ത സ്റ്റേജില്‍ തിളങ്ങി നില്‍ക്കുന്നത് തനിക്കു വേണ്ടി മാത്രമല്ല, 'ലഡ്ഡു' എന്ന് അവള്‍ സ്നേഹത്തോടെ വിളിക്കുന്ന അവളുടെ മകള്‍ക്കായി കൂടിയാണ്.

ഇന്ന് കുടുംബത്തിന്റെ പിന്തുണയോട് കൂടിത്തന്നെ ബോഡി ബില്‍ഡിങ്ങില്‍ ഉയരങ്ങള്‍ താണ്ടുകയാണ് മംമ്ത എന്ന ഇരുപത്തിയേഴുകാരി. ഒരു ജിമ്മില്‍ ട്രെയിനറായി നിന്നുകൊണ്ട് വീട്ടിലേക്കുള്ള വരുമാനവും അവള്‍ നേടുന്നു. '' ലഡ്ഡുവാണ് എന്റെ പ്രചോദനം. കാരണം, എന്നെങ്കിലും ഞാനവള്‍ക്ക് പ്രചോദനമാകണം എന്നെനിക്കുണ്ട്. ഞാന്‍ വളരെ സ്നേഹമുള്ള ഒരു അമ്മയും ഒരു പരിശീലകയുമാണ്. വീട്ടിലുള്ളവരുടെ പിന്തുണ കൂടി ഇന്നുണ്ടെങ്കിലും എല്ലാക്കാലവും എന്റെ മകളാണ് എന്റെ ഏറ്റവും വലിയ ശക്തി.'' -മംമ്ത പറയുന്നു.

Ads by Google
Tuesday 14 May 2019 11.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW