Monday, May 20, 2019 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 10.58 AM

ഇന്ത്യയിൽ സാംസങ് ഗ്യാലക്സി A9, ഗ്യാലക്സി A7 ഫോണുകൾക്ക് വില കുറഞ്ഞു

samsung galaxy a9 galaxy a7 smartphones receive price cut in india

സാംസങ് ഗ്യാലക്സി A9 (2018), ഗ്യാലക്സി A7 (2018) ഫോണുകൾക്ക് ഇന്ത്യയിൽ വില കുറഞ്ഞു.സാംസങ് വെബ്സൈറ്റ്, ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട് എന്നിവ വഴി പുതിയ വിലയിൽ ഫോണുകൾ സ്വന്തമാക്കാം. ഗ്യാലക്സി A9 ഫോൺ 25,990 രൂപയ്ക്കും ഗ്യാലക്സി A7 ഫോൺ 15,990 രൂപയ്ക്കും വാങ്ങാം.

36,990 രൂപയ്ക്കാണ് ഗ്യാലക്സി A9 ഫോൺ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തിയത്. ഗ്യാലക്സി A7 ന്റെ വില 23,990 രൂപയായിരുന്നു. 25,990 രൂപയാണ് സാംസങ് ഗ്യാലക്സി A9 (2018) 6ജിബി റാമും 128 ജിബി സ്റ്റോറേജുമുളള ഫോണിന്റെ വില . 28,990 രൂപയാണ് 8ജിബി റാമും 128 ജിബി സ്റ്റോറേജുമുളള വെർഷന് വില. ഗ്യാലക്സി A7 (2018) 4ജിബി റാമും 64 ജിബി സ്റ്റോറേജുമുളള മോഡലിന് 15,990 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള മോഡലിന് 19,990 രൂപയുമാണ് വില. ഗ്യാലക്സി A9 ആമസോൺ ഇന്ത്യ വഴിയും ഫ്ലിപ്കാർട്ട് വഴിയും ലഭിക്കും. എന്നാൽ, ചില കളർ മോഡലുകൾക്ക് ഡിസ്കൗണ്ട് വിലയെക്കാൾ കൂടുതലാണ്.

6 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയാണ് ഗ്യാലക്സി A7 (2018) ന്റേത്. എക്സിനോസ് 7885 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. പുറകിൽ ട്രിപ്പിൾ ക്യാമറയാണ് ഫോണിനുളളത്. മുൻ ക്യാമറ 24 മെഗാ പിക്സലാണ്. 3,000 എംഎഎച്ച് ആണ് ബാറ്ററി. സാംസങ് ഗ്യാലക്സി A9 (2018) ന്റേത് 6.3 ഇഞ്ച് ഫുൾ എഫ്എച്ച്ഡി പ്ലസ് അമോൾഡ് ഡിസ്‌പ്ലേയാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 660 പ്രൊസസറാണ് കരുത്തേകുന്നത്. ആൻഡ്രോയിഡ് 8 ഓറിയോയിലാണ് ഫോണിന്റെ പ്രവർത്തനം.

Ads by Google
Ads by Google
Loading...
TRENDING NOW