Thursday, June 20, 2019 Last Updated 9 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 10.43 AM

എല്ലാവിധ ആചാരങ്ങളോടെയും ആഢംബരത്തോടെയും ആ വിവാഹം നടന്നു, എന്നാല്‍ താലിചാര്‍ത്താന്‍ വധുമാത്രമില്ല; ഇത്തരം ഒരു വിവാഹത്തിന്റെ കാരണം അറിഞ്ഞാല്‍ ഞെട്ടും

without bride

ഗുജറാത്ത്: വധുവില്ലാതെ 28-കാരന്റെ വിവാഹം ആഡംബരമായി നടത്തി. അജയ് ബാരറ്റ് എന്ന യുവാവിന്റെ വിവാഹമാണ് വധു ഇല്ലാതെ തന്നെ എല്ലാ ചടങ്ങുകളോടും കൂടി നടത്തിയത്. അനുയോജ്യയായ ഒരു വധുവിനെ കണ്ടെത്താനാന്‍ അജയ്യുടെ വീട്ടുകാര്‍ക്ക് കഴിയാത്തതിനെ തുടര്‍ന്നാണ് വധു ഇല്ലാതെ തന്നെ വിവാഹം നടത്തിയത്.

പഠനവൈകല്യമുള്ള അജയ്ക്ക് തന്റെ ചെറിയ പ്രായത്തില്‍ അമ്മയെ നഷ്ടപ്പെട്ടതാണ്. മറ്റ് ചെറുപ്പക്കാരുടെ വിവാഹചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ തന്റേത് എന്നാണെന്ന് ഇയാള്‍ ചോദിക്കാറുണ്ടായിരുന്നെന്ന് അജയ്യുടെ പിതാവ് വിഷ്ണു ബാരറ്റ് പറയുന്നു. ''അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞങ്ങള്‍ക്ക് പ്രയാസമായിരുന്നു. കാരണം എന്റെ മകന് അനുയോജ്യമായ ഒരു വധുവിനെ കണ്ടുപിടിക്കാന്‍ കഴിയാത്തത് തന്നെ. ഒടുവില്‍ വീട്ടുകാരുടെയെല്ലാം അഭിപ്രായം തേടിയ ശേഷം ഇത്തരമൊരു വിവാഹത്തിന് ഞങ്ങള്‍ ഒരുങ്ങുകയായിരുന്നു. മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്''- വിഷ്ണു ബാരറ്റ് വ്യക്തമാക്കി.

പരമ്പരാഗതമായ ഗുജറാത്തി വിവാഹരീതിയിലാണ് അജയ്യുടെ വിവാഹം നടത്തിയത്. വധുവില്ലെങ്കിലും ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒരു കുറവും വരുത്താതെ തന്നെ വിവാഹ തലേന്ന് നടത്തുന്ന മെഹന്ദിയും സംഗീത് സെറിമണിയുമെല്ലാം ഈ വിവാഹത്തിനും ഉണ്ടായിരുന്നു. ചടങ്ങില്‍ വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ചാണ് അജയ് എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 200ഓളം ആളുകള്‍ വിവാഹത്തില്‍ പങ്കെടുത്തു.

Ads by Google
Tuesday 14 May 2019 10.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW