Friday, June 14, 2019 Last Updated 8 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 10.35 AM

ലൈംഗികതയില്‍ അവധി വേണ്ട, പൊസിഷനുകളില്‍ പുതുമകള്‍ പരീക്ഷിക്കണം, സ്വകാര്യതയുമുണ്ടെങ്കില്‍ സ്ഥലവും സമയവും മാറ്റാം; ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാന്‍

''ലൈംഗികത ഭാര്യാ ഭര്‍തൃബന്ധത്തെ ഊട്ടി ഉറപ്പിക്കുകയും ഊഷ്മളമാക്കുകയും ചെയ്യുന്നു. ഭാര്യാ ഭര്‍തൃ ബന്ധത്തിലെ അടിസ്ഥാനം ലൈംഗികതയാണെന്ന് പറയാം. ലൈംഗികത ഭാര്യാ ഭര്‍തൃ ബന്ധത്തെ വളര്‍ത്തുകയും ലൈംഗിക പരാജയം ബന്ധത്തെ തളര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ ശാസ്ത്രിയമായി ലൈംഗികതയെ കാണേണ്ടതുണ്ട്''
how to increase desire in a woman

വിവാഹം ലൈംഗിക ജീവിതത്തിന്റെ ആരംഭം കൂടിയാണ്. അതുകൊണ്ടാണ് വിവാഹത്തെ ലൈംഗികിതയുമായി ചേര്‍ത്തുവയ്ക്കുന്നത്. വ്യത്യസ്തമായ ചുറ്റുപാടുകളില്‍ നിന്നും വന്ന രണ്ടുപേരാണ് വിവാഹത്തിലൂടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത്. അവരെ ഒന്നിപ്പിക്കുന്ന ഘടകമാകട്ടെ സ്‌നേഹവും. ഈ സ്‌നേഹത്തിന്റെ പ്രകടനമാണ് ലൈംഗികത.

ഒന്നാകല്‍ അഥവാ ഒന്നുചേരലാണ് ലൈംഗികതയിലൂടെ നടക്കുന്നത്. ലൈംഗികത ഭാര്യാ ഭര്‍തൃബന്ധത്തെ ഊട്ടി ഉറപ്പിക്കുകയും ഊഷ്മളമാക്കുകയും ചെയ്യുന്നു. ഭാര്യാ ഭര്‍തൃ ബന്ധത്തിലെ അടിസ്ഥാനം ലൈംഗികതയാണെന്ന് പറയാം. ലൈംഗികത ഭാര്യാ ഭര്‍തൃ ബന്ധത്തെ വളര്‍ത്തുകയും ലൈംഗിക പരാജയം ബന്ധത്തെ തളര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ ശാസ്ത്രിയമായി ലൈംഗികതയെ കാണേണ്ടതുണ്ട്.

സമയം കണ്ടെത്തുക


ഭാര്യാഭര്‍ത്താക്കന്മാര്‍ കൂടുതല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കൂടുതല്‍ അടുപ്പം അവര്‍തമ്മിലുണ്ടാകുന്നു. കൂടുതല്‍അടുപ്പം ഉണ്ടാകുമ്പോള്‍ കൂടുതല്‍ ഇഷ്ടത്തോടെയും സ്‌നേഹത്തോടെയും പരസ്പരം പെരുമാറാന്‍ അവര്‍ തുടങ്ങുന്നു. അങ്ങനെ പെരുമാറുമ്പോള്‍ ആ വ്യക്തിയുമായി കൂടുതല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ആഗ്രഹവുംഉണ്ടാകും.

ഇത് ഒരു ചെയിന്‍ റിയാക്ഷന്‍ പോലെയാണ്. തുടര്‍ച്ചയായ ലൈംഗിക ബന്ധമാണ് ഏതൊരു സ്‌നേഹബന്ധത്തെയും പരിപോഷിപ്പിക്കുന്നത്. പ്രശ്‌നസമയത്തും അസുഖങ്ങള്‍ ഉള്ളപ്പോള്‍ പോലും ലൈംഗികബന്ധത്തിലേര്‍പ്പെടാനാവില്ല. എങ്കിലും ഒന്നുരണ്ടാഴ്ചയിലധികം നീട്ടി വയ്ക്കരുത്. ആഴ്ചയിലൊരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതാണ് അഭികാമ്യം.

ലൈംഗികതയില്‍ അവധി വേണ്ട


ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ എണ്ണം കൂട്ടുകയാണ് ലൈംഗകത നിലനിര്‍ത്തുവാന്‍ അത്യാവശ്യമായിട്ടുള്ളത്. ജോലിത്തിരക്കും വീട്ടിലെ പണിയും യാത്രാക്ഷീണവും കഴിഞ്ഞ് വേണം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ എന്നു വിചാരിച്ചാല്‍ അതു നടക്കില്ല. എത്രപണിത്തിരക്കാണെങ്കിലും കുറച്ചുനേരം സംഭാഷത്തിലേര്‍പ്പെടുന്നതിനും സെക്‌സ് ആസ്വദിക്കുന്നതിനും സമയം കണ്ടെത്തണം.

രാവിലെമുതല്‍ അന്നത്തെ ലൈംഗിക ബന്ധത്തിനായി ഒരുങ്ങണം. മിക്ക ലൈംഗിക ബന്ധങ്ങളും രാത്രിയില്‍ ചെലവഴിക്കുന്ന ഏതാനും മിനിട്ടുകള്‍ മാത്രമാണ്. എന്നാല്‍ ആനന്ദകരമായ ലൈംഗികത വേണമെങ്കില്‍ തന്റെ പങ്കാളിയോടുള്ള സ്‌നേഹവും പ്രേമവും എപ്പോഴും മനസില്‍ സൂക്ഷിക്കുകയും രാവിലെമുതല്‍ സ്‌നേഹ സംഭാഷണം കൊണ്ടും നോട്ടംകൊണ്ടും സ്പര്‍ശനം കൊണ്ടും എന്നിങ്ങനെയുള്ള ബാഹ്യ ലീലകള്‍ കൊണ്ട് പങ്കാളിയെ ഒരുക്കുകയും വേണം. അങ്ങനെയെങ്കില്‍ സന്തോഷകരമായ ലൈംഗിക ജീവിതം സാധ്യമാകും.

how to increase desire in a woman

അറിവാണ് പ്രധാനം


ലൈംഗികതയെക്കുറിച്ചുള്ള വ്യക്തമായ അറിവ് ദമ്പതിമാരില്‍ പലര്‍ക്കുമില്ല. ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമുള്ളവര്‍ക്കു പോലും ഈ അറിവണ് ഉണ്ടാകണമെന്നില്ല. ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവാണ് നല്ല ലൈംഗികതയ്ക്ക് അടിസ്ഥാനം. തന്റെയും തന്റെ പങ്കിളിയുടെയും ലൈംഗികതയെക്കുറിച്ചും ലൈംഗിക അവയവങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ ധാരണ ദമ്പതികള്‍ക്ക് ഉണ്ടാകണം. ലൈംഗികത ഇന്നും നമ്മുടെ സമൂഹത്തില്‍ രഹസ്യാത്മകതയുള്ള ഒന്നാണ്.

ലൈംഗികതയെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നതും ലൈംഗിക സംഭാഷണത്തിലേര്‍പ്പെടുന്നതും തെറ്റെന്ന് കരുതുന്ന സമൂഹമാണ് നമ്മുടേത്. അതിനാല്‍ അവര്‍ തെറ്റായ രീതിയിലൂടെ ലൈംഗികതയെക്കുറിച്ചുള്ള അറിവ് സംമ്പാദിക്കാനിടവരുന്നു. ഇത് അവരുടെ ദാമ്പത്യ ബന്ധത്തെ സ്വാധീനിക്കുന്നു. അതിനാല്‍ യഥാര്‍ഥത്തിലുള്ള ലൈംഗിക അറിവ് നല്ല ലൈംഗിക ജീവിതത്തിന് അത്യാവശ്യമാണ്.

പരസ്പരം മനസിലാക്കുക


ദാമ്പത്യത്തിന്റെയും ലൈംഗികതയുടെയും വിജയം ദമ്പതികളുടെ പൊരുത്തപ്പെടാനുള്ള കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. പരസ്പരം മനസിലാക്കുകയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കാനുമുള്ള കഴിവ് ദമ്പതികള്‍ക്ക് ഉണ്ടാകണം. ദാമ്പത്യ ബന്ധത്തില്‍ തന്റെ പങ്കാളിയുമായും പൊരുത്തപ്പെട്ടു പോകേണ്ട നിരവധി സന്ദര്‍ഭങ്ങള്‍ വരും.

ചിലപ്പോഴൊക്കെ പങ്കാളിയുടെ ഇഷ്ടത്തിന് മുന്‍തൂക്കം കൊടുക്കേണ്ടതായും വരാം. ഇങ്ങനെയുള്ള സന്ദര്‍ഭവുമായി പൊരുത്തപ്പെട്ടു പോകാനുള്ള കഴിവാണ് ദാമ്പത്യത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. തന്റെ പങ്കാളിയെ തന്നേക്കാളുപരിയായി സ്‌നേഹിക്കാനും അംഗീകരിക്കാനും കഴിയണം. ദമ്പതികള്‍ തങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങള്‍ പസ്പരം മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ ദാമ്പത്യം സന്തോഷകരമായി തീരും.

പക്വമായ സമീപനം


ഭാര്യാ ഭര്‍ത്താക്കാന്മാരുടെ വൈകാരികമായ പക്വത ദാമ്പത്യബന്ധത്തില്‍ അത്യന്താപേക്ഷിതമാണ്. സെക്‌സ് ഒരു വികാരമാണ്. അതുകൊണ്ട് വൈകാരിക പക്വതയുള്ളവര്‍ക്ക് സെക്‌സ് കൂടുതല്‍ ആന്തകരമായി തീരും. വൈകാരിക പക്വതകൊണ്ട് ഉദ്ദേശിക്കുന്നത് തന്റെ വികാരങ്ങളെ മനസിലാക്കാനും അത് വേണ്ട രീതിയില്‍ ഉപയോഗിക്കാനുള്ള കഴിവ് തന്റെ പങ്കാളിയുടെ വികാരങ്ങള്‍ മനസിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള കഴിവ് എന്നാണ്.

സെക്‌സ് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധമായതിനാല്‍ ഒരു വ്യക്തിയുടെ വൈകാരിക പ്രകടനം മറ്റേ വ്യക്തിയെ സ്വാധീനിക്കും. അത് ലൈംഗികതയെ തടസപ്പെടുത്തുകയും ചെയ്യാം. അതിനാല്‍ തന്റെ വികാരങ്ങളെമനസിലാക്കാനും അത് വേണ്ടരിയില്‍ വേണ്ടിടത്ത് പ്രകടിപ്പിക്കാനുമുള്ള കഴിവ് ദാമ്പത്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. വൈകാരിക പക്വതയുള്ള ദമ്പതികള്‍ക്കേ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും അവ പരിഹരിക്കാനും സാധിക്കുകയുള്ളു.

ആഴമുള്ള സൗഹൃദം


സന്തോഷകരമായ ലൈംഗിക ജീവിതത്തിന് ആധാരം ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ആഴമേറിയ സൗഹൃദമാണ്. അപരിചിതരായ രണ്ടു വ്യക്തികളാണ് വിവാഹത്തിലൂടെ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നത്. അവര്‍ തമ്മില്‍ ഉടലെടുക്കുന്ന സൗഹൃദ ബന്ധമാണ് ദാമ്പത്യ ജീവിതത്തിന് ആധാരം. അങ്ങനെ അവരെ ഒന്നിപ്പിക്കുന്ന ഘടകമാണ് പരസ്പര സ്‌നേഹവും ബഹുമാനവും.
how to increase desire in a woman

സ്‌നേഹവും ബഹുമാനവും പങ്കാളിയോട് നമുക്ക് തോന്നണം. പങ്കാളിയോടുള്ള പ്രേമം എന്നും മനസില്‍ സൂക്ഷിക്കണം. എങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിട്ടുവീഴ്ച ചെയ്യാനും സാധിക്കും. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ മാത്രമുള്ളതല്ല പ്രേമം. മറിച്ച് ജീവിതകാലം മുഴുവന്‍ വേണ്ട ഒന്നാണ്. ഈ സ്‌നേഹത്തിന്റെ പ്രകടനമാണ് അഥവാ പൂര്‍ത്തീകരണമാണ് ലൈംഗികതയിലൂടെ നടക്കുന്നത്.

ആശയ വിനിമയം


ഫലപ്രദമായ ആശയവിനിമയമാണ് ലൈംഗികബന്ധവും സ്‌നേഹബന്ധവും ആഴപ്പെടുത്താനുള്ള പ്രധാന മാര്‍ഗം. സ്‌നേഹവും ഇഷ്ടവും പരസ്പരം പ്രകടിപ്പിക്കാനുള്ള വഴിയാണ് പരസ്പര സംഭാഷണവും ആശയവിനിമയവും. ഫലപ്രദമായ ആശയവിനിമയത്തിലൂടെയാണ് ദമ്പതികളുടെ വ്യക്തി ബന്ധം ദൃഢമാകുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നാകുന്ന അനുഭവമാണ് പരസ്പര സംഭാഷണത്തിലൂടെ നടക്കുന്നത്.

അവിടെ ഞാനും നീയും മാറി നമ്മളാകുന്നു. നമ്മള്‍ എന്ന തോന്നലും തുടര്‍ന്നുള്ള ജീവിതവും നമ്മളിലാണ് എന്ന ബോധ്യവും ആശയവിനിമയത്തിലൂടെ കൈവരുന്നു. ഇത് പരസ്പരം പങ്കുവയ്ക്കുന്നതിലേക്കും ത്യാഗമനോഭാവത്തിലേക്കും അങ്ങനെ ശക്തമായ ഒരു സ്‌നേഹ ബന്ധത്തിലേക്കും പങ്കാളികളെ നയിക്കും. എന്തും തുറന്നു പറയാന്‍ പറ്റുന്ന ആശയ വിനിമയ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുണ്ടാകണം.

ഇഷ്ടങ്ങള്‍ തുറന്നു പറയാന്‍ മടിയുള്ളത് ലൈംഗികകാര്യങ്ങളിലാണ്. തന്റെ ലൈംഗിക കാര്യങ്ങളും ഇഷ്ടങ്ങളും പങ്കാളിയോട് തുറന്നു പറയണം. പങ്കാളിയുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളുംചോദിച്ച് മനസിലാക്കുകയും വേണം. എങ്കിലേ സന്തോഷകരമായ ലൈംഗിക ജീവിതം സാധ്യമാവു. പലപ്പോഴും ലൈംഗിക കാര്യങ്ങള്‍ പരസ്പരം പറയുന്നതിന് ദമ്പതികള്‍ക്ക് മടിയാണ്. ആ രീതി മാറണം. അതുപോലെ ആശയവിനിമയത്തിലുണ്ടാകുന്ന ഏതു പാളിച്ചയും സ്‌നേഹ ലൈംഗിക ബന്ധത്തില്‍ എടുത്തുകാണാം.

ബാഹ്യലീലകളില്‍ തുടങ്ങാം


പലരുടെയും ധാരണ സെക്‌സ് എന്നാല്‍ ലൈംഗിക ബന്ധം മാത്രമാണെന്നാണ്. അത് തെറ്റാണ്. പങ്കാളികള്‍ രണ്ടുപേരും ഉത്തേജിക്കപ്പെട്ടതിനു ശേഷം മാത്രമേ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പാടുള്ളു. സ്‌നേഹ സംഭാഷണത്തിലേര്‍പ്പെടുന്നതിനും ബാഹ്യ ലീലകളിലേര്‍പ്പെടുന്നതിനും കൂടുതല്‍ സമയം കണ്ടെത്തണം.

വൈവിധ്യം വേണം


ലൈംഗികതയില്‍ സ്ഥിമായി ഒരു രീതിയും പൊസിഷനും തുടര്‍ന്നാല്‍ സെക്‌സ് വിരസമായി തോന്നും. മധുവിധു കഴിഞ്ഞ് ഒരു കുട്ടിയും കൂടിയാകുമ്പോഴേക്കും ലൈംഗിതയോടുള്ള താല്‍പര്യവും കുറയും. എന്നാല്‍ ലൈംഗികതയില്‍ പുതുമകള്‍ കണ്ടെത്തയാല്‍ പ്രശ്‌നംപരിഹരിക്കാം. പുതിയ പൊസിഷനും രീതികളും പരീക്ഷിക്കണം.

എന്നാല്‍ ദമ്പതികള്‍ക്ക് പ്രായം കൂടുന്നതിനനുസരിച്ച് സെക്‌സില്‍ പുതിവ രീതികള്‍ സ്വമേധയാ തന്നെ കണ്ടെത്താറുണ്ട്. പക്ഷേ, പരസ്പര സ്‌നേഹവും സ്വാതന്ത്ര്യവും ഉണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാവു. ബെഡ്‌റൂമില്‍ വച്ച് മാത്രമേ സെക്‌സ് പാടുള്ളു എന്നു കരുതുന്ന ദമ്പതിമാര്‍ ഉണ്ട്. അതില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ സഹകരിക്കാത്ത ഭാര്യമാരുമുണ്ട്. എന്നാല്‍ സ്വകാര്യതയുണ്ടെങ്കില്‍ വീടിന്റെ ഏതു ഭാഗത്തുവച്ചും സെക്‌സ് ചെയ്യാവുന്നതാണ്.

how to increase desire in a woman

മറ്റാരുടെയും സാന്നിധ്യമില്ലാതെയുള്ള സാഹചര്യങ്ങളില്‍ ബാഹ്യലീലകളിലോ രതിക്രിയകളോ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. അടുക്കളയിലോ കുളിമുറിയിലോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രവര്‍ത്തിയെടുക്കുന്നതിനിടയ്‌ക്കോ ഒക്കെ ദമ്പതികള്‍ക്ക് പരസ്പരം രസമുള്ള ര്യങ്ങളിലേര്‍പ്പെടാവുന്നതാണ്. കൂടാതെ രാത്രിയില്‍ മാത്രമേ സെക്‌സ് ചെയ്യാവു എന്നു ശഠിക്കുന്ന ധാരാളമാളുകള്‍ ഉണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍.

രാത്രിയിലാണ് സാധാരണ ദമ്പതിമാര്‍ക്ക് ഇതിനൊക്കെ സമയം ലഭിക്കാറുള്ളത്. എന്നാല്‍ രാത്രി പോലെ തന്നെ സമയവും സ്വകാര്യതയും താല്‍പര്യവുമുണ്ടെങ്കിലും ഇതൊക്കെ ചെയ്യാവുന്നതേയുള്ളു. ചുരുക്കിപ്പറഞ്ഞാല്‍ സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ സ്‌നേഹവും പരസ്പര ധാരണയുമുള്ള ദമ്പതികള്‍ക്ക് സെക്‌സ് എപ്പോള്‍ വേണമെങ്കിലും ആസ്വദിക്കാവുന്നതാണ്.

സെക്‌സിനു ശേഷം


ദമ്പതികള്‍ ലൈംഗികമായി പരസ്പരം ബന്ധപ്പെട്ടു കഴിഞ്ഞാല്‍ രണ്ടാള്‍ക്കും തുല്യമായ നിര്‍വൃതിയുണ്ടാവുകയോ ഭിന്നമായ അനുഭവം ഉണ്ടാവുകയോ ചെയ്യാം. അനുഭവം എന്തുതന്നെയായാലും സംഭോഗം കഴിഞ്ഞാല്‍ പല ഭര്‍ക്കാന്മാരും ഭാര്യയില്‍ നിന്ന് അകന്ന് സ്വതന്ത്രമായി തിരിഞ്ഞുമാറി കിടക്കുകയാണ് പതിവ്.

'വല്ലാത്ത ഉഷ്ണം, നല്ല ക്ഷീണം അല്ലെങ്കില്‍ ഉറക്കം വരുന്നു, നാളെ ജോലിക്ക് പോകേണ്ടതല്ലേ' എന്നിങ്ങനെ അഭിപ്രായ പ്രകടനങ്ങളിലൂടെയാണ് ഭര്‍ത്താക്കന്മാര്‍ മാറി കിടക്കുന്നത്. എന്നാല്‍ കാര്യം കാണാന്‍ ഭര്‍ത്താവിനോടൊപ്പം കൂട്ടു നിന്ന ഭാര്യയ്ക്ക് ക്ഷീണവും ഉറക്കവുമൊക്കെ ഉണ്ടെങ്കില്‍ പോലും അവര്‍ വേഗത്തില്‍ തിരിഞ്ഞുകിടക്കാറില്ല എന്ന സത്യം ഭര്‍ത്താവ് മറന്നു പോവുകയാണ് ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ എത്ര ക്ഷീണമുണ്ടെങ്കില്‍ പോലും ഭര്‍ത്താവ് ഭാര്യയോട് അല്പമെങ്കിലും സംസാരിക്കുകയോ അവളെ ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ വേണം. സംഭോഗത്തിന്റെ ഭാഗമായി പൂര്‍വ ലാളനയെന്നോണം പലതരത്തിലുള്ള സ്‌നേഹ പ്രകടനങ്ങളും കഴിഞ്ഞിട്ടാവും ഭര്‍ത്താന് സംഭോഗത്തിലേക്ക് കടന്നത്. ആ സമയത്ത് ഭാര്യയ്ക്ക് നല്ല സന്തോഷവും ആത്മവിശ്വാസവുമൊക്കെ തോന്നിയിട്ടുണ്ടാവും. ഭര്‍ത്താവില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിച്ചതില്‍ അവള്‍ക്ക് ചാരിതാര്‍ഥ്യമുണ്ടാവും.

എന്നാല്‍ സംഭോഗം കഴിയുന്നതോടെ സ്‌നേഹപ്രകടനങ്ങളൊക്കെ അസ്തമിക്കുകയാണെങ്കില്‍ കറിവേപ്പിലയുടെ സ്ഥാനം മാത്രമേ തനിക്കുള്ളു എന്ന് ഭാര്യ സംശയിച്ചു പോകും. അതിനാല്‍ സംഭോഗത്തിനു ശേഷവും സ്‌നേഹ സംഭാഷണങ്ങളിലും ബാഹ്യ ലീലകളിലും ഏര്‍പ്പെടാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കടപ്പാട്:
ഡോ. ജയിന്‍ ജോസഫ്

Ads by Google
Tuesday 14 May 2019 10.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW