Tuesday, May 21, 2019 Last Updated 24 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 10.09 AM

ഇരു കൈകളും ഇല്ലാതെ കാലുകള്‍ ഉപയോഗിച്ച് പരീക്ഷയെഴുതി എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ മിടുക്കിയെ അഭിനന്ദിക്കാന്‍ സുരേഷ് ഗോപി നേരിട്ടെത്തി

suresh gopi

ഇരു കൈകളും ഇല്ലാതെ കാലുകള്‍ ഉപയോഗിച്ച് പരീക്ഷയെഴുതി എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ മിടുക്കി കുട്ടി ദേവികയെ കാണാനായി സുരേഷ് ഗോപിയെത്തി. ദേവികയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് സുരേഷ് ഗോപി അഭിനന്ദനങ്ങള്‍ നേര്‍ന്നത്. ദേവികയ്ക്ക് ഒപ്പമുള്ള ചിത്രം സുരേഷ് ഗോപി തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചത്.

വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ദേവിക. ജന്മനാ തന്നെ ഇരുകൈകളുമില്ലാതിരുന്ന ദേവികയെ മാതാപിതാക്കളാണ് കാലുകള്‍ കൊണ്ട് എഴുതാന്‍ പഠിപ്പിച്ചത്. മറ്റൊരു കുട്ടിയെ വച്ച് പരീക്ഷയെഴുതാനുള്ള സൗകര്യമുണ്ടായിട്ടും അതു വേണ്ടെന്ന് തീരുമാനിച്ചാണ് ദേവിക പരീക്ഷയെഴുതിയത്. പരീക്ഷാഹാളില്‍ കാലില്‍ പേന പിടിച്ച് അവള്‍ എഴുതിയെടുത്തത് പത്ത് എ പ്ലസാണ്. ചോയിമഠത്തില്‍ പാതിരാട്ട് സജീവിന്റേയും സുജിതയുടേയും മകളായ ദേവിക കാലുകൊണ്ട് ചിത്രങ്ങളും വരയ്ക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW