Friday, June 21, 2019 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 07.01 AM

സൗദി എണ്ണക്കപ്പലുകള്‍ക്കു നേരേ ആക്രമണം: ആക്രമണം നടത്തിയതാരെന്ന് ദുരൂഹം; ഗള്‍ഫ് മേഖല സംഘര്‍ഷത്തിലേക്ക്

uploads/news/2019/05/308078/ship.jpg

ഫുെജെറ: ഇറാന്‍-യു.എസ്. തര്‍ക്കത്തില്‍ കലുഷമായ ഗള്‍ഫ് മേഖലയെ സംഘര്‍ഷഭരിതമാക്കി എണ്ണക്കപ്പലുകള്‍ക്കു നേരേ ദുരൂഹ ആക്രമണം. തങ്ങളുടെ രണ്ടു ടാങ്കര്‍ കപ്പലുകള്‍ക്കു കാര്യമായ കേടുപാടുണ്ടായെന്നു സൗദി അറേബ്യ വെളിപ്പെടുത്തി. രാജ്യാന്തര എണ്ണക്കടത്തിനു നേരേ പ്രത്യക്ഷമായോ പരോക്ഷമായോ ആക്രമണം അരുതെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയായിരുന്നു ആക്രമണം.

ഫുെജെറ തീരത്ത് വിവിധ രാജ്യങ്ങളുടെ നാലു വാണിജ്യക്കപ്പലുകള്‍ക്കു നേരേ അട്ടിമറി ആക്രമണമുണ്ടായെന്നു ഞായറാഴ്ച യു.എ.ഇ. അറിയിച്ചിരുന്നു. അതേസമയം, ഏതു തരത്തിലുള്ള ആക്രമണമാണ് ഉണ്ടായതെന്നു യു.എ.ഇയോ സൗദിയോ വെളിപ്പെടുത്തിയിട്ടില്ല. ആളപായമുണ്ടായിട്ടില്ല. എന്നാല്‍, ഇറാനു നേരേയാണ് ഇവരുടെ ആരോപണങ്ങളുടെ മുന നീളുന്നത്. ഞെട്ടലുളവാക്കുന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ഇറാന്റെ നാശം ആഗ്രഹിക്കുന്ന ശക്തികള്‍ ഗൂഢാലോചന നടത്തുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൗസാവി അറിയിച്ചു. സമുദ്രഗതാഗത സുരക്ഷ തടസപ്പെടുത്തുന്ന വിദേശശക്തികള്‍ കരുതിയിരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാജ്യാന്തര എണ്ണക്കടത്തിന് ഭീഷണിയാണ് ആക്രമണമെന്ന് സൗദി പ്രതികരിച്ചു. ഇറാനുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് അമേരിക്ക െസെനിക വിന്യാസം നടത്തിയതു മുതല്‍ സംഘര്‍ഷഭരിതമാണ് മേഖല. ഈ മാസം നാലിനാണ് വിമാനവാഹിനി കപ്പലായ യു.എസ്.എസ്. ഏബ്രഹാം ലിങ്കനെയും ബി-52 യുദ്ധ വിമാനങ്ങളെയും ഗള്‍ഫില്‍ വിന്യസിക്കാന്‍ യു.എസ്. തീരുമാനിച്ചത്. ഫുെജെറ തുറമുഖത്തിനു കിഴക്ക് ഉണ്ടായ ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യു.എ.ഇ. തുറമുഖത്തിനു സമീപം സ്‌ഫോടനമുണ്ടായതായി ഇറാന്‍, ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യു.എ.ഇ. ഇതു നിഷേധിച്ചു.

ആണവക്കരാറില്‍ നിന്നു പിന്മാറ്റം പ്രഖ്യാപിച്ച അമേരിക്ക, ഇറാനെതിരായ സാമ്പത്തിക ഉപരോധം കടുപ്പിച്ചിരിക്കുകയാണ്. അമേരിക്കയുമായി െസെനിക സംഘര്‍ഷമുണ്ടായാല്‍ ഹോര്‍മുസ് ഉള്‍ക്കടല്‍ അടയ്ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കെയാണു ഫുെജെറയ്ക്കടുത്ത് കപ്പലുകള്‍ ആക്രമിക്കപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ആക്രമണത്തെ ആറ് രാജ്യങ്ങള്‍ അംഗമായ ഗള്‍ഫ് സഹകരണ കൗണ്‍സിലും ബഹ്‌െറെന്‍, ഈജിപ്ത്, യെമന്‍ തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു. മേഖലയില്‍ ഇനിയും ഇറാന്റെ ആക്രമണത്തിനു സാധ്യതയുണ്ടെന്ന് യു.എസ്. മാരിെടെം അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് നല്‍കി.

അതേ സമയം, ആണവ കരാറിന്റെ പേരില്‍ ഇറാനുമായി സംഘര്‍ഷമുണ്ടാകരുയെന്നു അമേരിക്കയോട് യൂറോപ്യന്‍ രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു. ബ്രസല്‍സിലെത്തിയ യു.എസ്. വിദേശകാര്യ സെക്രട്ടറി െമെക്ക് പോംപെയോയ്ക്കു മുന്നിലാണു ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ നിലപാട് അറിയിച്ചത്. ഇറാനുമായുള്ള അണ്വായുധ കരാറുകളെ ഇപ്പോഴും മാനിക്കുന്നുണ്ടെന്നു ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് അറിയിച്ചു.

അമേരിക്ക ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ഷരീഫ് ഇന്ന് ഇന്ത്യയിലെത്തും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി അദ്ദേഹം ചര്‍ച്ച നടത്തും. െചെന കഴിഞ്ഞാല്‍ ഇറാനില്‍നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, യു.എസ്. ഉപരോധത്തെ ത്തുടര്‍ന്ന് ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചിരുന്നു. ഛബഹര്‍ തുറമുഖ വികസനം അടക്കമുള്ള പദ്ധതികളും അദ്ദേഹം ചര്‍ച്ച ചെയ്യും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW