Wednesday, June 12, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 01.26 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പി.ജി. ഏകജാലക പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍വ്വകലാശാല നേരിട്ട്‌ ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ്‌ സീറ്റുകളിലേക്കും, പട്ടിക ജാതി/പട്ടിക വര്‍ഗ(എസ്‌.സി/എസ്‌.ടി) /സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ (എസ്‌ ഇ ബി സി)/ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (ഇ.ബി.എഫ്‌.സി) എന്നിവര്‍ക്കായി സംവരണം ചെയ്‌തിട്ടുള്ള സീറ്റുകളിലെ അലോട്ട്‌മന്റ്‌ നടത്തും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ PGCAP എന്ന ലിങ്കില്‍ പ്രവേശിച്ച്‌ നടത്താം. അപേക്ഷാ ഫീസ്‌ പൊതുവിഭാഗത്തിനു 1250/ രൂപയും എസ്‌ സി/എസ്‌ ടി വിഭാഗത്തിനു 625 രൂപ. ഇത്തരത്തില്‍ അപേക്ഷാ ഫീസ്‌ ഒടുക്കിയാല്‍ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട്‌ പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്റെ ആപ്ലിക്കേഷന്‍ നമ്പരായിരിക്കും ലോഗിന്‍ ഐ ഡി. ഓണ്‍ലൈനായി ഫീസ്‌ ഒടുക്കിയ ശേഷം അപേക്ഷകന്റെ വ്യക്‌തിഗത അക്കാദമിക വിവരങ്ങള്‍ നല്‍കേണ്ടതും വിശദമായ പരിശോധനകള്‍ക്ക്‌ശേഷം ആപ്ലിക്കേഷന്‍ സബ്‌മിറ്റ്‌ ചെയ്യേണ്ടതുമാണ്‌.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 25 നു ഉച്ചയ്‌ക്ക് രണ്ടുമണിവരെ നടത്താം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്‌ ഔട്ട്‌ സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ആദ്യ അലോട്‌മെന്റ്‌ ജൂണ്‍ ആറിനു നടത്തും. മാനേജ്‌മെന്റ്‌, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്‌, കള്‍ച്ചറല്‍ ക്വാട്ട, വികലാംഗ വിഭാഗത്തിന്‌ സംവരണം ചെയ്‌ത സീറ്റുകള്‍ എന്നിവയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷയുടെ പകര്‍പ്പ്‌ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ തന്നെ നേരിട്ട്‌ സമര്‍പ്പിക്കണം. ലക്ഷദ്വീപില്‍നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളജിലും സീറ്റുകള്‍ സംവരണം ചെയ്‌തിട്ടുണ്ട്‌. ലക്ഷദ്വീപ്‌ നിവാസികളായ അപേക്ഷകര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷയുടെ പകര്‍പ്പ്‌ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍തന്നെ നേരിട്ട്‌ സമര്‍പ്പിക്കേണ്ടതുമാണ്‌. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആര്‍ക്കും തന്നെ മാനേജുമെന്റ്‌, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്‌, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടാകളിലേക്ക്‌ അപേക്ഷിക്കാന്‍ സാധിക്കില്ല.

വികലാംഗ/സ്‌പോട്‌സ്‌/കള്‍ച്ചറല്‍ ക്വാട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്‌തിട്ടുള്ള സീറ്റുകളിലേക്ക്‌ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ 22നകം ഓണ്‍ലൈനായി അപേക്ഷിക്കണം. പ്ര?വിഷണല്‍ റാങ്ക്‌ ലിസ്‌റ്റ് 23നു പ്രസിദ്ധീകരിക്കും രേഖകളുടെ പരിശോധന അതതു കോളജുകളില്‍ 23 മുതല്‍ 24 വരെ നടത്തും.

അന്തിമ റാങ്ക്‌പട്ടിക

2011 മാര്‍ച്ചില്‍ നടത്തിയ അവസാന വര്‍ഷ ബി.എസ്‌സി. ഗ്രൂപ്പ്‌ (ദ്ധ) മാത്തമാറ്റിക്‌സ്‌ മെയിന്‍ പരീക്ഷയുടെ അന്തിമ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജിലെ മിനു മേരി ജോ, മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ ധന്യ തോമസ്‌, ഇടക്കൊച്ചി അക്വിനാസ്‌ കോളജിലെ എസ്‌. സൗമ്യ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.

പരീക്ഷഫലം

അവസാന വര്‍ഷ ബി.എസ്‌സി. നഴ്‌സിങ്‌ ബിരുദ (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 25 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌സി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (പി.ജി. സി.എസ്‌.എസ്‌.) റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരള

ബിരുദം: കമ്മ്യൂണിറ്റി, സ്‌പോര്‍ട്ട്‌സ്‌ ക്വാട്ട പ്രവേശനം

ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്‌ക്കുള്ള പ്രവേശനത്തിന്‌ ഓണ്‍െലെന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അവസാന തീയതി ജൂണ്‍ മൂന്ന്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌െസെറ്റ്‌ സന്ദര്‍ശിക്കുക.

കമ്മ്യൂണിറ്റി, സ്‌പോര്‍ട്ട്‌സ്‌ ക്വാട്ട പ്രവേശനങ്ങള്‍ ഓണ്‍െലെനായിട്ടാണ്‌ നടത്തുന്നത്‌. കോളജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. സ്‌പോര്‍ട്ട്‌സ്‌ ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഓണ്‍െലെന്‍ അപേക്ഷയിലെ സ്‌പോര്‍ട്ട്‌സ്‌ കോളത്തിന്‌ നേരെ യെസ്‌ എന്ന്‌ രേഖപ്പെടുത്തണം. സ്‌പോര്‍ട്ട്‌സ്‌ ഇനം, ഏതു തലത്തിലെ നേട്ടമാണ്‌ എന്നിവ സെലക്‌ട്‌ ചെയ്‌തിരിക്കണം. സ്‌പോര്‍ട്ട്‌സ്‌ നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്‌ത്‌ അപ്‌ലോഡ്‌ ചെയ്യാനും കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന്‌ അപേക്ഷിക്കുവാനുള്ള വിശാദാംശങ്ങള്‍ പിന്നീട്‌ നല്‍കുന്നതാണ്‌.

ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍െലെന്‍ വഴി മാത്രം അടയ്‌ക്കണം. ഡിമാന്റ്‌ ഡ്രാഫ്‌റ്റ്‌, ചെക്ക്‌ എന്നിവ സ്വീകരിക്കുന്നതല്ല.

െടെംടേബിള്‍

മേയ്‌, ജൂണില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം - പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷയുടെ വിശദമായ െടെംടേബിള്‍ വെബ്‌െസെറ്റില്‍. തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഗവ.ആര്‍ട്‌സ്‌ കോളജ്‌ തിരുവനന്തപുരത്തു നിന്നും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ടി.കെ.എം കോളജ്‌ ഓഫ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കൊല്ലത്തു നിന്നും ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ സെന്റ്‌ െമെക്കിള്‍സ്‌ കോളജ്‌ ചേര്‍ത്തലയില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അതത്‌ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്‌.

31 മുതല്‍ ആരംഭിക്കുന്ന പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ്‌ ഫോര്‍ കമ്മ്യൂണിക്കേഷന്‍ (പിജിഡിഇസി) പരീക്ഷയുടെ വിശദമായ െടെംടേബിള്‍ വെബ്‌െസെറ്റില്‍.

രണ്ടാം സെമസ്‌റ്റര്‍ ബാച്ചിലര്‍ ഓഫ്‌ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (രണ്ട്‌ വര്‍ഷം - ബി.പി.എഡ്‌) പരീക്ഷയുടെ െടെംടേബിള്‍ വെബ്‌െസെറ്റില്‍.

പ്രാക്‌ടിക്കല്‍

ഒന്നാം സെമസ്‌റ്റര്‍ ബാച്ചിലര്‍ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ കാറ്ററിങ്‌ ടെക്‌നോളജി (ബി.എച്ച്‌.എം.സി.ടി) യുടെ പ്രാക്‌ടിക്കല്‍ 20 മുതല്‍ 24 വരെ നടത്തും.

പരീക്ഷ മാറ്റി

20 ന്‌ നടത്താനിരുന്ന കെമ്പെന്‍ഡ്‌ ഒന്നും രണ്ടും സെമസ്‌റ്റര്‍ ബി.ടെക്‌ (2013 സ്‌കീം) ഡിഗ്രി പരീക്ഷയുടെ എഞ്ചിനീയറിംഗ്‌ കെമിസ്‌ട്രി എന്ന പേപ്പര്‍ മാറ്റിവെച്ചു.

ഇന്റേണല്‍ മാര്‍ക്ക്‌

എം.എ ഇക്കണോമിക്‌സ്‌ (2017-19 ബാച്ച്‌) ഒന്നും രണ്ടും സെമസ്‌റ്റര്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ 15 ദിവസത്തിനകം കോ-ഓര്‍ഡിനേറ്റര്‍ക്കു സമര്‍പ്പിക്കണം.

മാര്‍ക്ക്‌ലിസ്‌റ്റുകള്‍ െകെപ്പറ്റാം

വിദൂര വിദ്യാഭ്യാസ കേന്ദ്രം 2019 ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ എം.എ അറബിക്‌ െഫെനല്‍ സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റ്‌ ഹാജരാക്കി ഇ.ജി പത്ത്‌ സെക്ഷനില്‍ നിന്ന്‌ െകെപ്പറ്റേണ്ടതാണ്‌.

പരീക്ഷാഫീസ്‌

ജൂണില്‍ ആരംഭിക്കുന്ന എട്ടാം സെമസ്‌റ്റര്‍ ബി.ആര്‍ക്ക്‌ (2013 സ്‌കീം) റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകളുടെ ഓണ്‍െലെന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴ കൂടാതെ 21 വരെയും 50 രൂപ പിഴയോടെ 23 വരെയും 125 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌െസെറ്റില്‍.
രണ്ടാം സെമസ്‌റ്റര്‍ ഫസ്‌റ്റ്‌ ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്‌ ബി.എ/ബി.എസ്‌.സി/ബി.കോം ഡിഗ്രി ഇംപ്രൂവ്‌മെന്റ്‌ 2017 അഡ്‌മിഷന്‍, സപ്ലിമെന്ററി 2013, 2014, 2015 2016 അഡ്‌മിഷന്‍ പരീക്ഷകള്‍ക്ക്‌ പിഴ കൂടാതെ 16 വരെയും 5 രൂപ പിഴയോടെ 17 വരെയും 125 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.വിശദവിവരങ്ങള്‍ വെബ്‌െസെറ്റില്‍.

Ads by Google
Tuesday 14 May 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW