Thursday, July 18, 2019 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.53 AM

അസാന്‍ജിന്റെ പേരിലുളള ലൈംഗികാരോപണ കേസ്‌ സ്വീഡന്‍ പുനരാരംഭിച്ചു

സ്‌റ്റോക്ക്‌ഹോം: ലണ്ടനില്‍ അറസ്‌റ്റിലായ വിക്കിലീക്‌സ്‌ സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജി(47)ന്റെ പേരിലുള്ള ബലാത്സംഗക്കേസ്‌ സ്വീഡന്‍ പുനരാരോപിച്ചു. കേസില്‍ തുടര്‍ വിചാരണ നടത്താന്‍ തീരുമാനിച്ചതായി സ്വീഡന്റെ ഡെപ്യൂട്ടി ചീഫ്‌ പ്രോസിക്യൂട്ടര്‍ ഇവാ മാരി പേര്‍സ്സന്‍ അറിയിച്ചു.
കേസ്‌ ഉപേക്ഷിക്കാന്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ സ്വീഡന്‍ തീരുമാനിച്ചിരുന്നു. അക്കാലത്ത്‌ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്‌ട്രീയ അഭയത്തിലായിരുന്നു അസാന്‍ജ്‌. എന്നാല്‍, ഇക്വഡോര്‍ കൈയൊഴിയുകയും അദ്ദേഹം ബ്രിട്ടന്റെ പിടിയിലാകുകയും ചെയ്‌തതോടെയാണു സ്വീഡന്റെ നിലപാട്‌ മാറ്റം. ബ്രിട്ടനിലെ ബെല്‍മാര്‍ഷ്‌ ജയിലാണ്‌ അസാന്‍ജ്‌ ഇപ്പോഴുള്ളത്‌. 2010-ല്‍ സ്‌റ്റോക്ക്‌ഹോമില്‍ നടന്ന വിക്കിലീക്‌സ് സമ്മേളനത്തിനിടെ അസാന്‍ജ്‌ ബലാത്സംഗത്തിനും മറ്റ്‌ ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയാക്കിയെന്ന യുവതികളുടെ പരാതിയിലാണു നടപടി. ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ അസാന്‍ജിനെ കസ്‌റ്റഡിയിലെടുക്കാന്‍ യു.എസും നീക്കം നടത്തുന്നുണ്ട്‌.

Ads by Google
Tuesday 14 May 2019 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW