Thursday, July 18, 2019 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.53 AM

അപൂര്‍വരോഗം ബാധിച്ച്‌ 'കോമ'യിലായ ഇന്ത്യന്‍ യുവതിയെ നാടുകടത്താന്‍ ബ്രിട്ടന്‍

ലണ്ടന്‍: അപൂര്‍വരോഗം ബാധിച്ച്‌ കോമ അവസ്‌ഥയിലായ ഇന്ത്യക്കാരിയെ നാട്ടിലേക്കു തിരിച്ചയയ്‌ക്കാനുള്ള തീരുമാനവുമായി ബ്രിട്ടന്‍. പഠനത്തിനായി ലണ്ടനിലെത്തിയ ഭവാനി എസ്‌പതി(31)യാണു ക്രോണ്‍സ്‌ രോഗം ബാധിച്ചതിനെത്തുടര്‍ന്ന്‌ ഗുരുതരാവസ്‌ഥയില്‍ കഴിയുന്നത്‌.
ഇതിനുള്ള ചികിത്സ ഇന്ത്യയില്‍ ലഭിക്കില്ലെന്നിരിക്കെ ഭവാനിയെ നാട്ടിലേക്കു തിരിച്ചയക്കാനുള്ള ബ്രിട്ടീഷ്‌ ആഭ്യന്തര വകുപ്പിന്റെ തീരുമാനം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌. ചികിത്സയുടെ ഭാഗമായി നടത്തിയ ശസ്‌ത്രക്രിയയെത്തുടര്‍ന്നാണു ഭവാനി ശരീരം തളര്‍ന്ന്‌ കോമ അവസ്‌ഥയിലായത്‌. ഇന്ത്യയിലെത്തിച്ചാല്‍ പാലിയേറ്റീവ്‌ പരിചരണം മാത്രമായിരിക്കും ഭവാനിക്കു ലഭിക്കുകയെന്നു സുഹൃത്തുക്കളും ഡോക്‌ടര്‍മാരും ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടനില്‍ തുടരാന്‍ അനുവദിക്കണമെന്ന അപേക്ഷ അടുത്തിടെ യു.കെ. ആഭ്യന്തര വകുപ്പ്‌ തള്ളിയിരുന്നു. ഈ അവസ്‌ഥയില്‍ യാത്ര ചെയ്യുന്നത്‌ അപകടകരമാണെന്നു ഡോക്‌ടര്‍മാര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ടെന്നു ഭവാനിയുടെ സുഹൃത്തും പ്രതിശ്രുതവരനുമായ മാര്‍ട്ടിന്‍ മാംഗ്ലര്‍ പറഞ്ഞു.
ആഭ്യന്തരവകുപ്പ്‌ തീരുമാനം പുനഃപരിശോധിക്കണമെന്നും ഭവാനിയെ യു.കെയില്‍ തുടരാനും ചികിത്സ നടത്താനും അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ ജോയിന്റ്‌ കൗണ്‍സില്‍ ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ്‌ ഇമിഗ്രന്റ്‌സ്‌(ജെ.സി.ഡബ്ല്യു.ഐ) രംഗത്തെത്തിയിട്ടുണ്ട്‌.

Ads by Google
Tuesday 14 May 2019 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW