Wednesday, June 12, 2019 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 05.06 PM

ലോകത്തെ ആദ്യ 64എംപി സെൻസറുമായി സാംസങ്

uploads/news/2019/05/307901/Tech130519b.jpg

48 മെഗാപിക്സൽ കാമറകൾ വിപണിയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ എല്ലാവരേയും കടത്തിവെട്ടി 64 മെഗാപിക്‌സല്‍ സ്മാര്‍ട്ട്ഫോണ്‍ ക്യാമറയുമായി സാംസങ് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന റെസല്യൂഷനിലുള്ള ക്യാമറ സെന്‍സറാണ് സാംസങ് പുറത്തിറക്കുന്ന ISOCELL Bright GW1.

നാല് പിക്സലുകളിൽ നിന്നുള്ള ഡേറ്റ ഒന്നായി മെർജ് ചെയ്യാനായി ടെട്രാസെല്‍ സാങ്കേതിക വിദ്യയാണ് സെൻസറിൽ ഉപയോഗിച്ചിരിക്കുന്നത്. റീമൊസൈയ്ക് അല്‍ഗൊരിതവും കമ്പനി ഉപയോഗിച്ചിട്ടുണ്ട്. കുറഞ്ഞ വെളിച്ചത്തില്‍ 16 മെഗാപിക്‌സല്‍ ചിത്രങ്ങളും വെളിച്ചമുള്ള അവസരങ്ങളില്‍ 64 മെഗാപിക്‌സല്‍ ചിത്രങ്ങളും എടുക്കാന്‍ ഇതില്‍ സാധിക്കും. കൂടാതെ 100 ഡെസിബല്‍ വരെ റിയല്‍ ടൈം ഹൈ ഡൈനാമിക് റേഞ്ചും ഇതില്‍ ലഭ്യമാകും. മനുഷ്യന്റെ കണ്ണുകള്‍ക്ക് 120 ഡെസിബല്‍ വരെയാണിത്.

ഈ വർഷം അടുത്ത പകുതിയിൽ സെൻസറിന്റെ ഉത്പാദനം തുടങ്ങും. സാംസങിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഗാലക്‌സി നോട്ട് 10 -ൽ ഇതുപയോഗിക്കാനുള്ള സാധ്യതയേറെയാണ്. റിപ്പോർട്ട് പ്രകാരം ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഗാലക്‌സി നോട്ട് 10 ല്‍ ഒരു പക്ഷെ 64 എംപി ക്യാമറയാവും ഉപയോഗിക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW