Friday, June 21, 2019 Last Updated 2 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 05.01 PM

ഹീറോയുടെ ബൈഷുറന്‍സ് പദ്ധതി കൂടുതൽ നഗരങ്ങളിലേക്ക്

hero scooter buyback scheme details

'ബൈഷുറന്‍സ്' എന്ന ബൈബാക്ക് പദ്ധതിക്ക് ഹീറോ മോട്ടോകോര്‍പ് തുടക്കം കുറിച്ചു. സെക്കന്‍ഡ് ഹാന്‍ഡ് ടൂ വീലര്‍ വിപണിയില്‍ സജീവമായ CREDR കമ്പനിയുമായി ചേര്‍ന്നാണ് ഹീറോയുടെ പുതിയ സംരഭം. വില്‍പ്പന ഇടിഞ്ഞ നിലവിലെ സാഹചര്യത്തില്‍ ബൈബാക്ക് പദ്ധതി പുത്തനുണര്‍വേകുമെന്ന് ഹീറോ കരുതുന്നു.

ഹീറോ സ്‌കൂട്ടര്‍ വാങ്ങിയാല്‍ പുത്തിയ ബൈഷുറന്‍സ് പദ്ധതി പ്രകാരം സ്കൂട്ടർ വില്‍ക്കുന്ന വേളയില്‍ ഉടമയുടെ പക്കല്‍ നിന്നും നിശ്ചയിച്ച തുകയ്ക്ക് CREDR കമ്പനി മോഡല്‍ തിരിച്ചെടുക്കും. ബൈബാക്ക് പദ്ധതിയുടെ കാലാവധി അഞ്ചു വര്‍ഷമാണ്. ഈ കാലയളവിനുള്ളില്‍ വിറ്റാല്‍ സ്‌കൂട്ടറിന് പരമാവധി റീസെയില്‍ മൂല്യം കമ്പനി ഉറപ്പുവരുത്തുമെന്നാണ് സൂചന. ബൈഷുറന്‍സ് പദ്ധതി പൂനെയിലാണ് കമ്പനി ആദ്യം നടപ്പിലാക്കിയത്. ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദില്ലി, ബെംഗളൂരു നഗരങ്ങളിലും ഇപ്പോള്‍ ബൈഷുറന്‍സ് പദ്ധതി ഹീറോ തുടങ്ങി.

ബൈഷുറന്‍സ് സര്‍ട്ടിഫിക്കറ്റിൽ സ്‌കൂട്ടറിന് ലഭിക്കുന്ന റീസെയില്‍ മൂല്യം കമ്പനി വ്യക്തമാക്കും. സ്‌കൂട്ടറിന് റീസെയില്‍ മൂല്യം ഓരോ ആറു മാസം കൂടുമ്പോഴും കുറയും. സ്‌കൂട്ടര്‍ വില്‍ക്കാന്‍ നേരത്ത് ബൈഷുറന്‍സ് ആനുകൂല്യം നേടാന്‍ സ്‌കൂട്ടറും ബൈഷുറന്‍സ് സര്‍ട്ടിഫിക്കറ്റുമായി ഉടമ ഹീറോ ഡീലര്‍ഷിപ്പിൽ എത്തണം.

Ads by Google
Ads by Google
Loading...
TRENDING NOW