Thursday, July 18, 2019 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 04.56 PM

2019 മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് ഇന്ത്യയിലേക്ക്

2019 mini john kooper works in india

2019 മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് (ജെസിഡബ്ല്യു) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹോട്ട് ഹാച്ച്ബാക്കിന്റെ ഇന്ത്യ എക്‌സ് ഷോറൂം വില 43.50 ലക്ഷം രൂപയാണ്. ഹാര്‍ഡ്‌ടോപ്പ് വേര്‍ഷനിലാണ് 3 ഡോര്‍ ഹാച്ച്ബാക്കായ മിനി ജെസിഡബ്ല്യു പുറത്തിറക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണികളില്‍ നേരത്തെ പുറത്തിറക്കിയ മോഡലിന്റെ ഫേസ്‌ലിഫ്റ്റ് ചെയ്ത വേര്‍ഷനാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.
ഇന്ത്യയിലെ മിനി മോഡലുകളില്‍ ഇനി ഏറ്റവും കരുത്തുറ്റ വാഹനമായിരിക്കും ജോണ്‍ കൂപ്പര്‍ വര്‍ക്‌സ്.

പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഹോട്ട് ഹാച്ച്ബാക്കിന് 6.1 സെക്കന്‍ഡ് മതി. ഹൈ-പെര്‍ഫോമന്‍സ് മിനി മോഡലിന് 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ട്വിന്‍-ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 231 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്‍ജിനുമായി 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. അന്താരാഷ്ട്ര വിപണികളില്‍ നല്‍കിവരുന്ന 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഇന്ത്യയില്‍ നല്‍കിയില്ല.

15,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വില വരുന്ന നിരവധി ആക്‌സസറി പാക്കേജുകളും ലഭിക്കും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കംപാറ്റിബിലിറ്റിയുള്ളതാണ് 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍. നാവിഗേഷന്‍, ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, 12 സ്പീക്കറുകള്‍ സഹിതം ഹാര്‍മന്‍ കാര്‍ഡണ്‍ ഹൈ-ഫൈ ഓഡിയോ സിസ്റ്റം എന്നിവ സവിശേഷതകളാണ്. ഇരട്ട എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, എബിഎസ്, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, റണ്‍ ഫഌറ്റ് ടയറുകള്‍, റിവേഴ്‌സ് കാമറ സഹിതം മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.

Ads by Google
Monday 13 May 2019 04.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW