Sunday, May 19, 2019 Last Updated 13 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 03.34 PM

അമ്മയുടെ സ്വകാര്യ ജീവിതത്തില്‍ ഞാനിടപെടാറില്ല: പക്ഷെ അച്ഛനില്ലാതെയുള്ള ആ വളര്‍ച്ച ഏറെ ദുസ്സഹമായിരുന്നു: ജീവിതം തുറന്നു പറഞ്ഞ് രമ്യ

Ramya, Painful Memories

പ്രമുഖ കന്നഡ നടിയും കോണ്‍ഗ്രസ് നേതാവുമാണ് നടി രമ്യ. അഭിനയത്തിനൊപ്പം രാഷ്ര്ടീയവും കൈകാര്യം ചെയ്യുന്ന അപൂര്‍വ്വം നടിമാരിലൊരാളാണ് താരവും. എന്നാല്‍ ജീവിതത്തില്‍ താന്‍ നേരിട്ട ചോദ്യങ്ങളെ കുറിച്ചും, വിഷമങ്ങളെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് താരം ഇപ്പോള്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് താന്‍ പിന്നിട്ട ജീവിത സത്യങ്ങള്‍ രമ്യ വെളിപ്പെടുത്തിയത്.

'' അച്ഛനില്ലാതെയാണ് ഞാന്‍ വളര്‍ന്നത്. എന്നെ വളര്‍ത്തിയെടുക്കാന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്തിനെക്കാളും വലുത് വിദ്യാഭ്യാസം ആണെന്നായിരുന്നു അമ്മയുടെ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെ നന്നായി പഠിപ്പിച്ചു. പക്ഷെ അച്ഛനില്ലാതെയുള്ള വളര്‍ച്ച ഏറെ ദുസ്സഹമായിരുന്നു.സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛന്‍ എവിടെയാണെന്ന് ചോദിക്കുമ്പോള്‍ വായില്‍ തോന്നുന്ന കള്ളത്തരങ്ങളൊക്കെ പറയും. അച്ഛന്‍ വിമാനാപകടത്തില്‍ മരിച്ചു, അച്ഛന്‍ അമേരിക്കയിലാണെന്നൊക്കെ പറഞ്ഞു. അച്ഛനില്ലാത്ത കുട്ടിയായത് കാരണം എന്നെ പലരും ഒറ്റപ്പെടുത്തുകയും അകറ്റി നിര്‍ത്തുകയും ചെയ്തു.

അതുകൊണ്ട് അധികം കൂട്ടുകാരൊന്നും എനിക്കില്ല. സങ്കടം വരുമ്പോള്‍ ബൈബിള്‍ മറിച്ച് വായിക്കും. ദൈവം എപ്പോഴും എന്റെ കൂടെയുണ്ടെന്ന വിശ്വാസം എനിക്കുണ്ട്. അമ്മയുമായി എനിക്ക് വികാരപരമായ ബന്ധമാണുള്ളത്. പക്ഷെ ഞങ്ങളൊരുപാട് സംസാരിക്കാറില്ല. ഒരിക്കലും അമ്മയുടെ മുന്നിലിരുന്ന് കഴിഞ്ഞ ജീവിതത്തെ കുറിച്ചോ അച്ഛനെ കുറിച്ചോ ഞാന്‍ ചോദിച്ചിട്ടില്ല. അമ്മ പറഞ്ഞിട്ടുമില്ല. അമ്മയുടെ സ്വകാര്യ ജീവിതത്തില്‍ ഞാനിടപെടാറില്ല. അമ്മ എന്റെ ജീവിതത്തിലും'' രമ്യ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW