Tuesday, May 21, 2019 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 10.46 AM

സൗദി അറേബ്യയിലെ ഖത്തീഫിൽ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് ഭീകരർ കൊല്ലപ്പെട്ടു

uploads/news/2019/05/307849/Gulf130519j.jpg

ദമാം : സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് ഭീകരർ കൊല്ലപ്പെട്ടു. ഖത്തീഫിലെ താറൂത്തിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിൽ അറസ്റ്റ് ചെയ്യാനെത്തിയ സുരക്ഷാ സൈനികർക്കു നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് സൈനികർ നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

ഖത്തീഫ് പ്രവിശ്യയിലെ താറോത്തിന് സമീപം സ്‌നാബിലാണ് ഓപ്പറേഷൻ നടന്നത്. ശനിയാഴ്ച രാവിലെ പത്തിന് തന്നെ സൈന്യം ഈ പ്രദേശം വളഞ്ഞിരുന്നു. ഭീകരരോട് കീഴടങ്ങാൻ സൈന്യം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് വകവെക്കാതെ ഇവർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

Ads by Google
Monday 13 May 2019 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW