Wednesday, May 22, 2019 Last Updated 29 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 10.24 AM

സൗദിയിൽ വിദേശികൾക്ക് ലഭിക്കുന്ന പ്രിവിലേജ് ഇഖാമ ഉടമകൾക്ക് മക്കയിലും മദീനയിലും കെട്ടിടങ്ങൾ വാങ്ങാൻ അനുമതിയുണ്ടാകില്ല : ശൂറാ കൗൺസിൽ

പുതിയ നിയമം നടപ്പിലാകുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് വിലയിരുത്തൽ
uploads/news/2019/05/307840/Gulf130519e.jpg

റിയാദ് :സൗദിയിൽ വിദേശികൾക്ക് ലഭിക്കുന്ന പ്രിവിലേജ് ഇഖാമ (താമസാനുമതി രേഖ )ഉള്ളവർക്ക് മക്കയിലും മദീനയിലും അതിർത്തി പ്രദേശങ്ങളിലും കെട്ടിടങ്ങളും ഫ് ളാറ്റുകളും അടക്കമുള്ള റിയൽ എസ്റ്റേറ്റുകൾ സ്വന്തം പേരിൽ വാങ്ങാൻ അനുമതിയുണ്ടാകില്ലെന്ന് ശൂറാ കൗൺസിൽ അംഗം മേജർ ജനറൽ മുഹ്‌സിൻ ബിൻ ഇബ്രാഹിം ശൈആനി പറഞ്ഞു.

സൗദി പൗരൻമാർക്ക് ലഭിക്കുന്ന സമാനമായ നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും പ്രയോജനപ്പെടുത്തി സൗദിയിൽ സ്ഥിരമായോ താൽക്കാലികമായോ താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികളെ ലക്ഷ്യമിട്ടാണ് പ്രിവിലേജ് ഇഖാമ പദ്ധതി നടപ്പാക്കുന്നത്.

വ്യവസ്ഥകൾക്കു വിധേയമായാണ് പ്രിവിലേജ് ഇഖാമ പദ്ധതി പ്രകാരം വിദേശികൾക്ക് സ്ഥിരം ഇഖാമയോ താൽക്കാലിക ഇഖാമയോ അനുവദിക്കുക.അപേക്ഷകർ ഇതിനായി പ്രത്യേക ഫീസും, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ബാങ്ക് ഗ്യാരണ്ടിയും നൽകേണ്ടിവരും. സൗദിയിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ പുതിയ പദ്ധതി സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി .

ഗ്രീൻ കാർഡിന് സമാനമായ പ്രിവിലേജ് ഇഖാമ പദ്ധതി അനുസരിച്ച് നിശ്ചിത ഫീസുകൾക്ക് അനുസൃതമായി സ്ഥിരം ഇഖാമയോ താൽക്കാലിക ഇഖാമയോ ആണ് അനുവദിക്കുക. ഇത്തരം ഇഖാമ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് സേവനങ്ങൾ നൽകാൻ പ്രിവിലേജ് ഇഖാമ സെന്റർ എന്ന പേരിൽ പ്രത്യേക കേന്ദ്രവും സ്ഥാപിക്കും.

വിദേശ രാജ്യക്കാർക്ക് കുടുംബത്തിനൊപ്പം സൗദിയിൽ താമസം, ബന്ധുക്കൾക്ക് വിസിറ്റ് വിസ, താമസ, വ്യാപാര, വ്യവസായ ആവശ്യങ്ങൾക്ക് വീടുകളും ഫ്ലാറ്റുകളും അടക്കം റിയൽ എസ്റ്റേറ്റുകളും, വാഹനങ്ങളും സ്വന്തം പേരിൽ വാങ്ങാൻ അനുമതി, തൊഴിലാളികളെ സ്വന്തം സ്‌പോൺസർഷിപ്പിൽ നിയമനം നടത്തുന്നതിനുള്ള അനുമതി, സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ അനുമതി, സ്വകാര്യ മേഖലയിൽ ഇഷ്ടാനുസരണം തൊഴിൽ മാറാൻ അനുമതി, സൗദിയിൽനിന്ന് പുറത്തുപോകാനും രാജ്യത്തേക്ക് മടങ്ങിവരുന്നതിനുമുള്ള സ്വാതന്ത്ര്യം, എയർപോർട്ടുകളിലും കരാതിർത്തി പോസ്റ്റുകളിലും സൗദികൾക്കുള്ള കൗണ്ടറുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി, രാജ്യത്ത് വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി തുടങ്ങിയ ഏതാനും പ്രത്യേക ആനുകൂല്യങ്ങൾ ഈ നിയമത്തിലൂടെ വിദേശികൾക്ക് ലഭ്യമാകുന്നത് .

വിസാ ഉടമകളെ പോലെ കുടുംബാംഗങ്ങൾക്കും തൊഴിൽ അനുമതിയും തൊഴിൽ മാറുന്നതിനുള്ള സ്വാതന്ത്ര്യവുമുണ്ടാകും. എന്നാൽ സൗദിവൽക്കരിച്ച തൊഴിലുകളിൽ ദീർഘകാല വിസാ ഉടമകൾക്കും ആശ്രിതർക്കും ജോലി ചെയ്യാൻ വിലക്കുണ്ടാകും.

അനുയോജ്യമായ ധനസ്ഥിതിയുള്ളവർക്ക് അനുവദിക്കുന്ന ദീർഘകാല വിസക്ക് പ്രത്യേക ഫീസ് ബാധകമായിരിക്കും.പുതിയ നിയമം നടപ്പിലാകുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് വ്യവസായിയായ ജോളി ലോനപ്പൻ "മംഗളത്തോട്" പറഞ്ഞു .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 13 May 2019 10.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW