Thursday, July 18, 2019 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 01.03 AM

ബുര്‍ക്കിനാഫാസോയില്‍ ഭീകരാക്രമണം: ആറുമരണം

uploads/news/2019/05/307751/in2.jpg

ദാബ്ലോ: ആഫ്രിക്കന്‍ രാഷ്‌ട്രമായ ബുര്‍ക്കിനാ ഫാസോയില്‍ കത്തോലിക്കാ പള്ളിയിലുണ്ടായ വെടിവയ്‌പ്പില്‍ വൈദികനടക്കം ആറുപേര്‍ മരിച്ചു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ വടക്കന്‍ ബുര്‍ക്കിനാ ഫാസോയിലുള്ള ദാബ്ലോയിലെ പള്ളിയില്‍ ഞായറാഴ്‌ച പ്രാര്‍ഥനയ്‌ക്കിടെയാണ്‌ ആയുധധാരികള്‍ അതിക്രമിച്ചുകയറി വെടിവയ്‌പ്പു നടത്തിയത്‌.
20-30 പേരടങ്ങുന്ന സംഘമാണ്‌ ആക്രമണം നടത്തിയതെന്ന്‌ സുരക്ഷാസേനാ വക്‌താവ്‌ അറിയിച്ചു. പള്ളിയില്‍ ആരാധന പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണം. തലങ്ങും വിലങ്ങും നടന്ന വെടിവയ്‌പ്പില്‍ ഒരു വൈദികനും അഞ്ചു വിശ്വാസികളുമാണ്‌ കൊല്ലപ്പെട്ടത്‌. നിരവധി പേര്‍ക്കു പരുക്കേറ്റു. പള്ളിക്കും സമീപത്തെ കടകള്‍ക്കും ഇതരസ്‌ഥാപനങ്ങള്‍ക്കും തീയിട്ടശേഷമാണ്‌ അക്രമികള്‍ മടങ്ങിയത്‌.

Ads by Google
Monday 13 May 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW