Wednesday, July 17, 2019 Last Updated 14 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 01.03 AM

അമേരിക്കന്‍ സമ്മര്‍ദം അതിജീവിക്കാന്‍ ഐക്യം അനിവാര്യം: ഹസന്‍ റൂഹാനി

uploads/news/2019/05/307749/in4.jpg

ദുബായ്‌: അമേരിക്കന്‍ സമ്മര്‍ദവും ഭീഷണിയും നേരിടാന്‍ രാജ്യത്തെ ഭിന്നാഭിപ്രായക്കാരായ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണെന്ന്‌ ഇറാന്‍ പ്രസിഡന്റ്‌ ഹസന്‍ റൂഹാനി. 1980 കാലഘട്ടത്തിലെ ഇറാഖുമായുള്ള യുദ്ധകാലത്തേക്കാള്‍ കഠിനസാഹചര്യം പ്രതീക്ഷിക്കണമെന്നും അതു മറികടക്കാന്‍ ഭിന്നത മറന്ന്‌ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും റൂഹാനി അഭ്യര്‍ഥിച്ചു.
ആണവ സമ്പുഷ്‌ടീകരണ പദ്ധതികളേച്ചൊല്ലി ഇറാനിയന്‍ ഭരണകൂടവുമായി അസ്വാരസ്യത്തിലുള്ള അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ സാമ്പത്തിക ഉപരോധ ഭീഷണിക്കുപുറമേ സൈനിക സമ്മര്‍ദവും ശക്‌തമാക്കിയ പശ്‌ചാത്തലത്തിലായിരുന്നു റൂഹാനിയുടെ ആഹ്വാനം.
1980-88-ല്‍ ഇറാഖുമായി നടന്ന യുദ്ധകാലയളവിനേക്കാള്‍ സാഹചര്യം മെച്ചപ്പെട്ടതോ മോശമോ ആകുമോയെന്നതു പ്രവചനാതീതമാണ്‌. അന്നു പക്ഷേ, ബാങ്കിങ്‌ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. എണ്ണക്കയറ്റുമതിക്കും പ്രശ്‌നങ്ങളില്ലായിരുന്നു. ആയുധ വ്യാപാരത്തിനു മാത്രമായിരുന്നു നിയന്ത്രണം. ഇപ്പോള്‍ പക്ഷേ, സാഹചര്യം വ്യത്യസ്‌തമാണ്‌. എങ്കിലും എല്ലാവരുടെയും പിന്തുണയോടെ പ്രതിസന്ധിയില്‍നിന്നു കരകയറാമെന്ന ശുഭാപ്‌തിവിശ്വാസമുണ്ട്‌- റൂഹാനി പറഞ്ഞു.
ഇറാന്റെ സാമ്പത്തിക സ്രോതസായ എണ്ണവ്യാപാരത്തിന്‌ ഉപരോധത്തിലൂടെ കൂച്ചുവിലങ്ങിട്ട ട്രംപ്‌ മധ്യേഷ്യയില്‍ യുദ്ധക്കപ്പലും മിസൈല്‍ പ്രതിരോധ സംവിധാനവും വിന്യസിച്ച്‌ യുദ്ധഭീതി ഉയര്‍ത്തിയിരുന്നു. ആണവപദ്ധതികള്‍ ഉപേക്ഷിക്കുന്നതു സംബന്ധിച്ച്‌ താനുമായി ചര്‍ച്ച നടത്താന്‍ തയാറാകാത്തപക്ഷം സൈനിക നടപടി അനിവാര്യമാക്കുന്നതാണെന്നും ട്രംപ്‌ മുന്നറിയിപ്പു നല്‍കിയിരുന്നു.

Ads by Google
Monday 13 May 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW