Tuesday, July 09, 2019 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 01.03 AM

യു.കെയിലെ സമ്പന്നരില്‍ ഹിന്ദുജ സഹോദരങ്ങള്‍ ഒന്നാമത്‌

uploads/news/2019/05/307748/in3.jpg

ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ ആധിപത്യം. ആദ്യ രണ്ടു സ്‌ഥാനങ്ങളിലുമെത്തിയത്‌ ഇന്ത്യന്‍ വംശജരായ വ്യവസായ പ്രമുഖര്‍. ഹിന്ദുജ സഹോദരങ്ങള്‍ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ മുംബൈയില്‍ വേരുകളുള്ള റൂബന്‍ ബ്രദേഴ്‌സാണു രണ്ടാം സ്‌ഥാനത്ത്‌.
22 ബില്യണ്‍ പൗണ്ടാണ്‌ ഹിന്ദുജ ബ്രദേഴ്‌സിന്റെ സമ്പത്ത്‌. 18.88 ബില്യണ്‍ പൗണ്ട്‌ സ്വന്തമാക്കിയാണ്‌ റൂബന്‍ ബ്രദേഴ്‌സ്‌ സണ്‍ഡേ ടൈംസ്‌ പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമതെത്തിയത്‌. ശ്രീചന്ദ്‌ ഹിന്ദുജ, ഗോപീചന്ദ്‌ ഹിന്ദുജ എന്നിവരാണ്‌ ഹിന്ദുജ ബ്രദേഴ്‌സ്‌ ഗ്രൂപ്പിന്റെ അമരത്ത്‌. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1.35 ബില്യണ്‍ പൗണ്ട്‌ അധികവരുമാനം സ്വന്തമാക്കിയാണ്‌ ഹിന്ദുജ സമ്പന്നരുടെ പട്ടികയിലെ ഒന്നാംസ്‌ഥാനം തിരിച്ചുപിടിച്ചത്‌.

Ads by Google
Monday 13 May 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW