Friday, July 05, 2019 Last Updated 53 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 01.03 AM

സൗദിയില്‍ ഏറ്റുമുട്ടല്‍: എട്ടു ഭീകരരെ വധിച്ചു

ദമാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ടു ഭീകരര്‍ കൊല്ലപ്പെട്ടു. താറോത്തിനു സമീപം സ്‌നാബിലായിരുന്നു സൈനികനീക്കം.
ശനിയാഴ്‌ച രാവിലെ ഈ പ്രദേശം വളഞ്ഞ സൈനികര്‍ ഭീകരരോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.
അതിനു വഴങ്ങാതെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈനികര്‍ പ്രത്യാക്രമണം നടത്തി. എട്ടു പേരെയും വധിക്കുകയും ചെയ്‌തു.
അതേസമയം, ഷിയാ വിഭാഗത്തിനു സ്വാധീനമുള്ള സ്‌ഥലത്ത്‌ ആക്രമണത്തിനു തയാറെടുക്കുന്ന വിവരമറിഞ്ഞെത്തിയ സുരക്ഷാ സൈനികര്‍ ഒരാളെ കൊലപ്പെടുത്തിയപ്പോള്‍ വെടിവയ്‌പുണ്ടായെന്നും എട്ടുപേര്‍ കൊല്ലപ്പെട്ടെന്നുമാണ്‌ സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചത്‌.
ഖത്തീഫ്‌ ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലയില്‍ അറബ്‌ വസന്തത്തിനു ശേഷം പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. സുന്നികള്‍ക്കു പ്രാധാന്യമുള്ള സൗദി ഭരണകൂടം ഷിയാകളോടു കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നാണ്‌ പ്രക്ഷോഭകാരികളുടെ ആവശ്യം. ഇതിനെത്തുടര്‍ന്ന്‌ ദമാം, ഖത്തീഫ്‌ എന്നിവടങ്ങളില്‍ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്‌.

Ads by Google
Monday 13 May 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW