Thursday, July 18, 2019 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 01.03 AM

വര്‍ഗീയകലാപം: ലങ്കയിലെ ചിലോയില്‍ നിരോധനാജ്‌ഞ

കൊളംബോ: മോസ്‌ക്കുകള്‍ക്കും ഇസ്ലാംമത വിശ്വാസികളുടെ കടകള്‍ക്കും നേരേ നടന്ന ആക്രമണത്തെത്തുടര്‍ന്ന്‌ ശ്രീലങ്കയിലെ പടിഞ്ഞാറന്‍ തീരദേശ പട്ടണമായ ചിലോയില്‍ നിരോധനാജ്‌ഞ.
അക്രമങ്ങള്‍ അരങ്ങേറാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്‌ക്ക്‌ ഇന്നു പുലര്‍ച്ചെ ആറുവരെയാണ്‌ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നു പോലീസ്‌ അറിയിച്ചു. കൂടുതല്‍ സേനയെ വിന്യസിച്ചു സ്‌ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്‌.
ഈസ്‌റ്റര്‍ ദിനത്തില്‍ 250-ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണത്തിനുശേഷമാണ്‌ ക്രൈസ്‌തവ ഭൂരിപക്ഷ പ്രദേശമായ ചിലാവോ സംഘര്‍ഷഭരിതമായത്‌. കഴിഞ്ഞ ശനിയാഴ്‌ച സ്‌ഥിതി കൂടുതല്‍ വഷളായി.
ഇസ്ലാംമത വിശ്വാസിയുടെ കടയിലെത്തിയ കത്തോലിക്കാ വനിതയെ ഭീഷണിപ്പെടുത്തിയ സംഭവം പുറത്തായതോടെ ഇരുവിഭാഗങ്ങളും പരസ്‌പരം ഏറ്റുമുട്ടി.
മുസ്ലിംകളുടെ കടകളും പ്രദേശത്തെ ഒരു മോസ്‌കും അക്രമത്തിനിരയായി. സ്‌ഥലത്തെത്തിയ പോലീസ്‌ അക്രമികളെ പിരിച്ചുവിട്ട്‌ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടര്‍ന്നാണു നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്‌.

Ads by Google
Monday 13 May 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW