Monday, May 20, 2019 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 05.28 PM

മുത്തങ്ങയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു: രണ്ട് പേര്‍ക്ക് പരിക്കേറ്റു

 KSRTC bus, Accident,  Muthanga

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം കുന്നേല്‍ ജോസ് തോമസ്(70) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ജോസ് തോമസിന്റെ ഭാര്യ ഷീല(64), ബസ് യാത്രക്കാരന്‍ അമ്പത്തന്‍(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റതിനാല്‍ ഷീലയെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മുത്തങ്ങ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. ബത്തേരിയില്‍ നിന്നും ഗുണ്ടല്‍പേട്ട ഭാഗത്തേക്ക് പോയ കാറും എതിരെ വന്ന കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW