Saturday, June 15, 2019 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 01.39 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/05/307542/azcha.jpg

അശ്വതി: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. അനാവശ്യമായി ധനനഷ്‌ടം വരാനിടയുണ്ട്‌. ബന്ധുജന സഹായം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ വാരം അനുകൂലമല്ല. തൊഴിലന്വേഷണത്തില്‍ നേട്ടം കൈവരിക്കും. വിവാഹ ആലോചനകളില്‍ തീരുമാനമുണ്ടാകും.

ഭരണി: കലാരംഗത്ത്‌ അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാല്‍ സാമ്പത്തിക വിഷമതകള്‍ തരണം ചെയ്യും. അടുത്ത സുഹൃത്തുക്കളുമായി നിലനിന്നിരുന്ന ഭിന്നത മാറും. വാസസ്‌ഥാനത്തിന്‌ മാറ്റം സംഭവിക്കാം.

കാര്‍ത്തിക: കൂടുതല്‍ പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ ജനസമ്മിതിയില്‍ കുറവുണ്ടാകും. മറ്റുള്ളവര്‍ക്ക്‌ അലോസരം ഉണ്ടാക്കുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

രോഹിണി: പുതിയ ആഭരണം, വസ്‌ത്രം, വാഹനം എന്നിവ വാങ്ങും. ഉപഹാരങ്ങള്‍ ലഭിക്കുവാന്‍ ഇടയുള്ള വാരമാണ്‌. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള അരിഷ്‌ടതകള്‍ക്ക്‌ സാദ്ധ്യത.

മകയിരം: അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന്‌ മോചനം. വിലപിടിപ്പുള്ള രേഖകള്‍ കൈമോശം വരാനും തിരികെക്കിട്ടാനും സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. ഔദ്യോഗികരംഗത്ത്‌ നേട്ടമുണ്ടാകും. തൊഴില്‍രംഗത്ത്‌ ഉത്തരവാദിത്തം വര്‍ധിക്കും.

തിരുവാതിര: പണമിടപാടുകളില്‍ കൃത്യത പാലിക്കും. ആരോഗ്യപരമായി വാരം അനുകൂലം. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിനോദയാത്രകളിലൂടെ മനസിന്‌ സുഖം ലഭിക്കും.

പുണര്‍തം: ആരോഗ്യപരമായി വാരം അനുകൂലമല്ല. ശ്വാസകോശ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും.

പൂയം: മാനസിക സംഘര്‍ഷം അധികരിക്കും. ദാമ്പത്യജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക്‌ അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഉദ്ദേശിച്ച വിജയം ലഭിച്ചെന്ന്‌ വരില്ല. ബന്ധുക്കളെ താല്‌ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

ആയില്യം: പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. പൂര്‍വ്വിക സ്വത്ത്‌ ലഭിക്കാന്‍ യോഗമുണ്ട്‌. യാത്രകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. വീഴ്‌ച, പരുക്ക്‌ ഇവയ്‌ക്ക് സാധ്യതയുണ്ട്‌. മനസ്സിനെ അനാവശ്യ ചിന്തകള്‍ അലട്ടും.

മകം: നിക്ഷേപങ്ങളില്‍ നിന്ന്‌ ധനലാഭം. ഭവനം മോടിപിടിപ്പിക്കും. യാത്രകള്‍ നടത്തേണ്ടി വരും. വാഹനം വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും.

പൂരം: പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. മനസിന്‌ സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ സാധിക്കും. സഹോദരങ്ങള്‍ക്ക്‌ ഉയര്‍ച്ച ഉണ്ടാകും. പുണ്യസ്‌ഥല സന്ദര്‍ശനം ഉണ്ടാകും. ആരോഗ്യവിഷമതകള്‍ ശമിക്കും. കടം നല്‍കിയ പണം തിരികെ ലഭിക്കും.

ഉത്രം: വിദേശത്ത്‌ ജോലിക്കുള്ള ശ്രമത്തില്‍ വിജയം കൈവരിക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. തടസ്സങ്ങള്‍ തരണം ചെയ്‌ത് കാര്യസാദ്ധ്യം. അകന്നിരുന്ന കുടുംബബന്ധങ്ങള്‍ പൂര്‍വ്വ സ്‌ഥിതിയിലെത്തും.

അത്തം: വ്യവഹാര വിജയം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. കുടുംബത്തില്‍ ശാന്തത വര്‍ദ്ധിക്കും. തീര്‍ത്ഥയാത്രകള്‍ നടത്തും. ഭൂമി വാങ്ങുവാന്‍ സാധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിയമന ഉത്തരവ്‌ ലഭിക്കും. വ്യാപാരമേഖലയില്‍ നിന്ന്‌ വിജയം.

ചിത്തിര: ഔദ്യോഗികരംഗത്ത്‌ നേട്ടം കൈവരിക്കും. സ്‌ഥലംമാറ്റം ആഗ്രഹിച്ചിരുന്നവര്‍ക്ക്‌ അനുകൂല സാഹചര്യം. ദൂരയാത്രകൊണ്ട്‌ ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. വിലപിടിപ്പുള്ള വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും.

ചോതി: സുഹൃദ്‌ബന്ധങ്ങള്‍ വഴി നേട്ടം. കുടുംബസുഖം വര്‍ദ്ധിക്കും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒത്തുചേരും. പഠന നിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങള്‍ കൈവരിക്കും. പണമിടപാടുകളില്‍ നേട്ടങ്ങള്‍. സാമ്പത്തിക വിഷമതകളില്‍ ശമനം.

വിശാഖം: പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്‌. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി.

അനിഴം: മത്സരപരീക്ഷകളില്‍ മികച്ച വിജയം. ബിസിനസില്‍ നിന്ന്‌ മികച്ച വിജയം. ആരോഗ്യവിഷമതകള്‍ അകന്ന്‌ ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലഫലം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.

തൃക്കേട്ട: സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെ വരും. രോഗദുരിതങ്ങള്‍ക്ക്‌ ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ബന്ധുക്കള്‍ നിമിത്തം നേട്ടം.

മൂലം: ആരോഗ്യപരമായി മെച്ചം. വിവാഹ ആലോചനകള്‍ തീരുമാനത്തിലെത്തും. തൊഴില്‍പരമമായ ഉയര്‍ച്ച. അത്യാവശ്യ യാത്രകള്‍ വേണ്ടിവരും. ഭാര്യ ഭര്‍ത്തൃ ബന്ധത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. കുടുംബത്തില്‍ അന്യരുടെ ഇടപെടല്‍ മാനസിക സംഘര്‍ഷം സൃഷ്‌ടിക്കും.

പൂരാടം: തൊഴിലില്‍ അനുകൂലമായ നിരവധി സാഹചര്യങ്ങള്‍. പ്രവര്‍ത്തന തടസ്സം വിട്ടുമാറും. ദേശം വിട്ടുള്ള യാത്രകള്‍ വേണ്ടിവരും. സന്താനങ്ങള്‍ക്ക്‌ മികച്ച വിജയം. മാനസിക സമ്മര്‍ദ്ദം ശമിക്കും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

ഉത്രാടം: പ്രധാന തൊഴിലില്‍ നിന്ന്‌ അവധിയെടുത്ത്‌ വിട്ടുനില്‍ക്കേണ്ടി വരും. ഉദ്ധിഷ്‌ട കാര്യങ്ങളില്‍ വിജയം കാണില്ല. ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകള്‍ മൂലം മനസ്സ്‌ വിഷമിക്കും. ബന്ധുക്കള്‍ എതിര്‍ത്തു നില്‍ക്കും. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും.

തിരുവോണം: ഗൃഹ നിര്‍മ്മാണത്തില്‍ പുരോഗതി. ധനപരമായ അധികച്ചെലവ്‌. ലഹരി വസ്‌തുക്കളില്‍ നിന്ന്‌ വിടുതല്‍ നേടുവാന്‍ സാധിക്കും. ബന്ധുജന സഹായം ലഭിക്കും. സാമ്പത്തിക വിഷമതകള്‍ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകള്‍ അലട്ടും.

അവിട്ടം: വസ്‌ത്രാഭരണ ലാഭത്താല്‍ മനഃസുഖം വര്‍ദ്ധിക്കും. അലങ്കാര വസ്‌തുക്കള്‍ക്കായി പണച്ചെലവ്‌. ആയുധം, അഗ്നി, വൈദ്യുതി ഇവ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. അടുത്ത ബന്ധുക്കളില്‍നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളില്‍ പ്രവേശിക്കുവാന്‍ അവസരമൊരുങ്ങും.

ചതയം: തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന അരിഷ്‌ടതകള്‍ ശമിക്കും. യാത്രാവേളകളില്‍ ഭക്ഷണത്തില്‍ നിന്ന്‌ അലര്‍ജി പിടിപെടാനിടയുണ്ട്‌. വിശ്രമം കുറയും. എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ക്കുപോലും തടസ്സം നേരിടാം. കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കഴിയാതെ വരും.

പൂരൂരുട്ടാതി: സുഹൃത്തുക്കള്‍ മൂലം കാര്യസാദ്ധ്യം. ആരോഗ്യപരമായി വാരം അനുകൂലമല്ല. ഉദര രോഗബാധയ്‌ക്ക് സാധ്യത. മത്സരപരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ ജയിച്ച്‌ തൊഴില്‍ ലഭിക്കുവാന്‍ യോഗം. അവിചാരിത യാത്രകള്‍ വേണ്ടിവരും.

ഉത്രട്ടാതി: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. മറ്റുള്ളവരുമായി മികച്ച സൗഹൃദബന്ധം സ്‌ഥാപിക്കും. മനസ്സില്‍ ഇഷ്‌ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. ബന്ധുഗുണം വര്‍ദ്ധിക്കും.

രേവതി: പിതാവിന്‌ അരിഷ്‌ടതകള്‍. അനുകൂലമായി നിന്നിരുന്നവരുടെ മാനസിക വിരോധം ഉണ്ടാവാനിടയുള്ളതിനാല്‍ ശ്രദ്ധിക്കുക. അനാരോഗ്യം മൂലം യാത്രകള്‍ ഒഴിവാക്കും. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍. സഹോദരങ്ങള്‍ വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ വരുമാനം പ്രതീക്ഷിക്കാം.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 12 May 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW