Saturday, July 06, 2019 Last Updated 22 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 01.08 AM

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം വിശ്വാസലംഘനമല്ലെന്നു ഡോണള്‍ഡ്‌ ട്രംപ്‌

uploads/news/2019/05/307457/in2.jpg

വാഷിങ്‌ടണ്‍: ഉത്തര കൊറിയ അടുത്തിടെ നടത്തിയ മിസൈല്‍ പരീക്ഷണം വിശ്വാസ ലംഘനമല്ലെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ഉത്തര കൊറിയ പരീക്ഷിച്ചത്‌ ഹ്രസ്വദൂര മിസൈലാണ്‌. അത്‌ വിശ്വാസലംഘനമായി താന്‍ കണക്കാക്കുന്നില്ലെന്നും ട്രംപ്‌ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ ഉത്തര കൊറിയ രണ്ടു ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചത്‌. ഉത്തര കൊറിയ പരീക്ഷിച്ചത്‌ മികച്ച നിലവാരം പുലര്‍ത്തുന്ന ഹ്രസ്വദൂര മിസൈലുകളാണ്‌. ഉത്തര കൊറിയന്‍ നേതാവ്‌ കിം ജോങ്‌ ഉന്നുമായി തനിക്ക്‌ മികച്ച ബന്ധമാണുള്ളത്‌. ഇപ്പോഴത്തെ നടപടി വിശ്വാസ ലംഘനമല്ലെന്നും ട്രംപ്‌ അഭിമുഖത്തില്‍ പറഞ്ഞു.
ആണവായുധങ്ങളുടെയും ദീര്‍ഘദൂര മിസൈലുകളുടെയും പരീക്ഷണം നിര്‍ത്തിവയ്‌ക്കുന്നതായി ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ്‌ ഉന്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപുമായി സിംഗപ്പുരില്‍ നടന്ന കൂടിക്കാഴ്‌ചയ്‌ക്കു വഴിയൊരുക്കിയായിരുന്നു കിമ്മിന്റെ പ്രഖ്യാപനം.

Ads by Google
Sunday 12 May 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW