Thursday, July 18, 2019 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 01.08 AM

പാക്‌ ഹോട്ടല്‍ ആക്രമിച്ച മൂന്നു ഭീകരരെയും വെടിവച്ചു കൊന്നു

uploads/news/2019/05/307455/in5.jpg

ഇസ്ലാമാബാദ്‌: പാകിസ്‌താനിലെ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിലും ഏറ്റുമുട്ടലിലും നാലു മരണം. കൊല്ലപ്പെട്ടവരില്‍ മൂന്നു ഭീകരരും സുരക്ഷാ ഗാര്‍ഡും. വെടിവയ്‌പ്പില്‍ ഹോട്ടലിലുണ്ടായിരുന്ന ഏതാനും പേര്‍ക്കു പരുക്കേറ്റതായി സൂചന. ബലൂചിസ്‌താന്‍ പ്രവിശ്യയിലെ തുറമുഖ നഗരമായ ഗ്വാദറിലുള്ള പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ ഇന്നലെ വൈകിട്ട്‌ അഞ്ചുമണിയോടെയാണ്‌ സംഭവം.
റോക്കറ്റ്‌ ലോഞ്ചറുകളടക്കം ആയുധങ്ങളുമായി ഹോട്ടലിലേക്ക്‌ ഇരച്ചുകയറിയ ബലൂചിസ്‌താന്‍ ലിബറേഷന്‍ ആര്‍മി ഭീകരരാണ്‌ ആക്രമണം നടത്തിയത്‌. ഹോട്ടല്‍ കവാടത്തില്‍ തടയാന്‍ ശ്രമിച്ച ഗാര്‍ഡിനെ വധിച്ച്‌ ഹോട്ടലിലേക്കു പാഞ്ഞുകയറിയ മൂന്നു ഭീകരര്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ത്തു. വിവരമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ സേനാംഗങ്ങള്‍ ഹോട്ടല്‍ പരിസരത്തുനിന്ന്‌ ആളുകളെ ഒഴിപ്പിച്ച്‌ സുരക്ഷാവലയം തീര്‍ത്തശേഷം ഭീകരരെ നേരിട്ടു. മണിക്കൂറുകള്‍ നീണ്ട വെടിവയ്‌പ്പിനൊടുവില്‍ മൂന്നു ഭീകരരെയും സേന വധിച്ചതായി ബലൂചിസ്‌താന്‍ ആഭ്യന്തരമന്ത്രി സിയാവുള്ള ലാന്‍ഗോവ്‌ അറിയിച്ചു.

Ads by Google
Sunday 12 May 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW