Thursday, July 18, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 01.08 AM

വ്യാപാരയുദ്ധം മുറുകുന്നു; ചൈനീസ്‌ ഉത്‌പന്നങ്ങള്‍ക്ക്‌ യു.എസ്‌. നികുതി കൂട്ടി

uploads/news/2019/05/307453/in3.jpg

വാഷിങ്‌ടണ്‍/ബെയ്‌ജിങ്‌: ചൈനയുമായുള്ള വ്യാപാരത്തര്‍ക്കം പരിഹരിക്കാനുള്ള ഒടുവിലെ ചര്‍ച്ചയും ധാരണയിലെത്താതെ പിരിഞ്ഞതോടെ ചൈനയില്‍ നിന്നുള്ള ഒട്ടുമിക്ക ഇറക്കുമതിവസ്‌തുക്കളുടേയും താരിഫ്‌ കുത്തനെ കൂട്ടി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. അതേസമയം ചര്‍ച്ചകള്‍ പരാജയപ്പെട്ടിട്ടില്ലെന്നും ധാരണയിലെത്തുമെന്നാണു പ്രതീക്ഷയെന്നും ചൈന ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.
ചൈനയുമായുള്ള വ്യാപാരയുദ്ധം വീണ്ടും രൂക്ഷമാക്കുമെന്ന അഭ്യൂഹങ്ങളുയര്‍ത്തുന്നതാണ്‌ യു.എസ്‌. നടപടി. ചൈനീസ്‌ ഉല്‍പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം 10 ശതമാനത്തില്‍നിന്ന്‌ 25 ശതമാനമാക്കി ഉയര്‍ത്തി 20000 കോടി ഡോളറിന്റെ നികുതി ട്രംപ്‌ പ്രഖ്യാപിച്ച്‌ ഒരുദിവസം പിന്നിട്ടപ്പോഴാണ്‌ പുതിയ നീക്കം.
യു.എസ്‌. നടപടിക്ക്‌ അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന്‌ ചൈന മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. പുതിയ നികുതിനിരക്കുകള്‍ കൂടി ആയതോടെ 30,000 കോടി ഡോളറിന്റെ ഇറക്കുമതിച്ചുങ്കമായിരിക്കും ചൈനീസ്‌ ഉല്‍പന്നങ്ങള്‍ക്കുമേല്‍ ചുമത്തുക.

Ads by Google
Sunday 12 May 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW