Sunday, May 19, 2019 Last Updated 12 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 10.23 PM

അച്‌ഛന്റെ വഴിയേ മകനും...

uploads/news/2019/05/307446/sun5.jpg

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യനും സംവിധായകനാകുന്നു
ഓരോ മേഖലയിലും വ്യക്‌തിമുദ്ര പതിപ്പിച്ചവരുടെ മക്കള്‍ പിതാക്കന്‍മാരുടെ പാത പിന്‍തുടര്‍ന്ന്‌ അതാത്‌ മേഖലകളിലേക്ക്‌ കടന്നു വരിക സ്വാഭാവികമാണ്‌. ഡോക്‌ടര്‍മാരുടെ മക്കള്‍ ഡോക്‌ടറാവുകയും അഭിഭാഷകരുടെ മക്കള്‍ അഭിഭാഷകരാവുകയും രാട്രീയക്കാരുടെ മക്കള്‍ സമാനമേഖലയിലേക്ക്‌ കടന്നുവരികയും ചെയ്യുന്നത്‌ ഈ പ്രവണതയുടെ ഭാഗമാണ്‌. ഇപ്പോളിതാ സിനിമാ മേഖലയിലും ഈ പ്രവണത കരുത്താര്‍ജ്‌ജിക്കുകയാണ്‌. മമ്മൂട്ടിയുടെയും സുകുമാരന്റെയും ഫാസിലിന്റെയും ശ്രീനിവാസന്റെയും മോഹന്‍ലാലിന്റെയും മക്കള്‍ സിനിമയില്‍ വെന്നിക്കൊടി പാറിച്ചതോടൊപ്പം സംവിധായക പുത്രന്‍മാരും സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌. നടനും സംവിധായകനുമായ ലാലിന്റെ പുത്രന്‍ ലാല്‍ ജൂനിയര്‍ ഹണീബി എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രവുമായി വന്ന്‌ കളം കയ്യടക്കിയപ്പോള്‍ കമലിന്റെ പുത്രന്‍ ജനൂസും രഞ്‌ജിപണിക്കരുടെ പുത്രന്‍ നിധിനും അടക്കമുളളവര്‍ സംവിധാനം പയറ്റാന്‍ ഇറങ്ങി. ഇപ്പോളിതാ എക്കാലത്തെയും ഹിറ്റ്‌മേക്കര്‍ സത്യന്‍ അന്തിക്കാടിന്റെ പുത്രന്‍ അനൂപ്‌ സത്യന്‍ സംവിധാനമേഖലയിലേക്ക്‌ ചുവടു വയ്‌ക്കാന്‍ ഒരുങ്ങുന്നു.
അച്‌ഛന്റെ പാത പിന്‍ തുടര്‍ന്ന്‌ മലയാളസിനിമയില്‍ പുതിയൊരു മേല്‍വിലാസം സൃഷ്‌ടിക്കാനൊരുങ്ങുകയാണ്‌ യുവ ചലച്ചിത്രകാരനായ അനൂപ്‌ സത്യന്‍. സുരേഷ്‌ഗോപി,ശോഭന,നസ്രിയ, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കികൊണ്ടുള്ള ചിത്രം ഏതൊരു സിനിമാ പ്രേമിയും പ്രതീക്ഷിക്കാത്ത കൂട്ടുകെട്ടാണ്‌. ഇവര്‍ മൂന്നുപേരുടെയും കോമ്പോയാണ്‌ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
ആറുവര്‍ഷങ്ങള്‍ക്കുശേഷം മലയാള സിനിമയിലേക്ക്‌ തിരിച്ചെത്തുകയാണ്‌ ശോഭന. തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്നിരുന്ന ഹിറ്റ്‌ജോഡിയായ ശോഭന, സുരേഷ്‌ഗോപി കൂട്ടുകെട്ട്‌ നീണ്ട പതിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. സിന്ദൂരരേഖ, മണിച്ചിത്രത്താഴ്‌, രജപുത്രന്‍, കമ്മീഷണര്‍ അങ്ങനെ നിരവധി ചിത്രങ്ങളില്‍ ഇവര്‍ ജോടിയായിരുന്നു. 'കൂടെ' എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനുശേഷം നസ്രിയ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ്‌ മറ്റൊരു പ്രത്യേകത. മാസ്‌ പരിവേഷമുള്ള സുരേഷ്‌ ഗോപി പതിവു കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്‌തനായാണ്‌് ചിത്രത്തില്‍ എത്തുന്നത്‌. ചെന്നൈയുടെ പശ്‌ചാത്തലത്തില്‍ ഹ്യൂമറിന്‌ പ്രാധാന്യം നല്‍കികൊണ്ടുള്ള ഒരു കുടുംബചിത്രമായിരിക്കും ഇത്‌. ജൂണില്‍ ചിത്രീകരണം ആരംഭിക്കൂം. ചിത്രത്തിന്‌ തിരക്കഥ ഒരുക്കുന്നതും അനൂപ്‌ തന്നെയാണ്‌.അല്‍ഫോണ്‍സാണ്‌ സംഗീതം.
സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ അനൂപ്‌ പിന്നീട്‌ ഉദ്യോഗം രാജിവെച്ച്‌ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസൈനില്‍ ഫിലിം മേക്കിംങ്‌ പഠനം നടത്തിയ ശേഷം ലാല്‍ജോസിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇപ്പോഴിതാ അച്‌ഛനു പിന്നാലെ ആദ്യ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു. സത്യന്റെ മൂത്തപുത്രന്‍ അഖിലാവട്ടെ ദീര്‍ഘകാലമായി അച്‌ഛന്റെ സിനിമകളില്‍ അസോസിയറ്റ്‌ ഡയറക്‌ടറായി പ്രവര്‍ത്തിച്ചു വരുന്നു. അഖിലും അധികം വൈകാതെ സംവിധാനത്തില്‍ ഹരിശ്രീ കുറിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

Ads by Google
Saturday 11 May 2019 10.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW