Monday, July 01, 2019 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 10.23 PM

സൗപര്‍ണ്ണിക

uploads/news/2019/05/307444/sun3.jpg

മകനെ നെഞ്ചിലേറ്റി ഭീമന്‍ സൗപര്‍ണികയുമൊത്ത്‌ ഗുഹയിലേക്കു നടന്നു.
ഇലൂപിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായിട്ടാണ്‌ അന്ന്‌ അദ്ദേഹം വന്നത്‌. ചടങ്ങായിട്ട്‌ ഒന്നുമില്ലായിരുന്നു. ഒരു കരാര്‍ പറച്ചില്‍ മാത്രം. പാണ്ഡവ മധ്യമന്‍ അന്നു വന്നത്‌ അര്‍ജ്‌ജുനന്റെ പ്രധാന രക്ഷാകര്‍ത്താവായിട്ടാണ്‌. അതെന്റെ ഭാഗ്യവുമായി. പാണ്ടുരന്റെ പ്രഹരത്തില്‍ മാനവും ജീവനും പോകുമായിരുന്നു. എന്നാലും ധൈര്യം കാട്ടി. പാണ്ഡവന്‍ അന്ന്‌ അകമഴിഞ്ഞ്‌ പ്രശംസിച്ചു.
വളരെ കുറച്ച്‌ സംസാരിക്കുന്ന ആളാണ്‌ ഭീമന്‍.
പക്ഷേ അന്ന്‌ അദ്ദേഹം ഏറെ വര്‍ത്തമാനം പറഞ്ഞു.
അധികവും യാത്രയെക്കുറിച്ചുള്ള കാര്യങ്ങള്‍.
പാഞ്ചാലിയുടെ വിവാഹം. അമ്മയുടെ വാക്കുകള്‍. അവ തെറ്റി നടക്കാതിരിക്കാന്‍ ചെയ്‌ത വ്യവസ്‌ഥ. മയന്‍ അത്ഭുതകരമായി പണിഞ്ഞുകൊടുത്ത സഭ. അതു കാണാന്‍ വന്ന കൗരവനു പറ്റുന്ന അമിളി. ശകുനിയുടെ തന്ത്രങ്ങള്‍... അങ്ങനെ എല്ലാം വാതോരാതെ പറഞ്ഞു. അവസാനം ഇങ്ങനെ നിര്‍ത്തി...
''ഈ വനത്തില്‍ നിന്നോടൊപ്പം വന്നു കഴിയണമെന്നുണ്ടായിരുന്നു. പക്ഷേ ജ്യേഷ്‌ഠന്റെ വാക്കുകള്‍ തെറ്റി നടക്കാന്‍ വയ്യ. പറഞ്ഞിരിക്കുന്നതെന്താണെന്നോ. പ്രഭാതത്തില്‍ തന്നെ കൊട്ടാരത്തില്‍ വന്നുകൊള്ളണം എന്ന്‌....'' അതു കേട്ടപ്പോള്‍ തൊഴുകൈയോടെ പറഞ്ഞു ''അവിവേകമെങ്കില്‍ പൊറുക്കണം. മോന്‌ അച്‌ഛനെ കണ്ട്‌ ആശ തീര്‍ന്നില്ല; അച്‌ഛനും. എനിക്കും ആശയുണ്ട്‌. ഈ രാത്രിയെങ്കിലും ആ മുഖം ഒന്നു കണ്ടിരുന്നുകൊള്ളട്ടെ...''
ആ വാക്കുകള്‍. അദ്ദേഹത്തിന്റെ മനസില്‍ ശക്‌തിയായി കൊണ്ടു. അദ്ദേഹം തലകുനിച്ചിരുന്നു. താന്‍ പറഞ്ഞത്‌ അബദ്ധമായോ. വിഷമിച്ചാണ്‌ ആ മുഖം ഉയര്‍ത്തിയത്‌. അവിടെ തെളിഞ്ഞ ഭാവം മനസ്സില്‍ പതിച്ചു. തന്നോടൊപ്പം കഴിയണമെന്നു കടുത്ത ആശ ഹൃദയത്തില്‍ നുരയുന്നതു കണ്ടു. എന്നാല്‍ ജ്യേഷ്‌ഠന്റെ വാക്കിന്‍തുമ്പില്‍ പൊടിയുന്ന വിധേയത്വം എല്ലാ മോഹങ്ങള്‍ക്കും കടിഞ്ഞാണ്‍ കൊടുക്കുന്നതും കണ്ടു.
''ആശകൊണ്ടു പറഞ്ഞതാണ്‌. വേദനിപ്പിക്കാനല്ല. അന്ന്‌ എനിക്കുതന്ന അനുഗ്രഹം മാത്രം മതി ജീവിതാന്ത്യം വരെ കാത്തിരിക്കാന്‍...''
ആ വിശാലമായ മാറില്‍ അമര്‍ന്നപ്പോള്‍ താനൊരു കുഞ്ഞായി. വെറും കുഞ്ഞ്‌. നനുത്ത നീലമേഘത്താഴ്‌വരയിലൂടെ ഓടിനടക്കുന്ന പനിമതിക്കുഞ്ഞ്‌....
പ്രഭാതത്തിനു മുമ്പ്‌ അദ്ദേഹം പോകാനൊരുങ്ങി.
ഘടോല്‍ക്കചന്‍ ഉറങ്ങുകയാണ്‌.
ഏറെനേരം അവനെ നോക്കിനിന്നു. ഒന്നുമാത്രം പറഞ്ഞു.
''സൗപര്‍ണികേ, ഇവനെ ഗദായുദ്ധം പഠിപ്പിക്കണം.''
''അങ്ങനെയാവാം.''
''എന്നു കാണുമെന്ന്‌ പറയാന്‍ വയ്യ. എന്നെങ്കിലും കാണും''
അദ്ദേഹം മുഖത്തേക്കു നോക്കി. കണ്‍കോണ്‍ നനയാതിരിക്കാന്‍ ബദ്ധപ്പെട്ടു. വനത്തില്‍ കഴിയുന്ന തനിക്ക്‌ അതല്ലേ കഴിയൂ. എപ്പോഴും ആ കാല്‍ച്ചുവട്ടിലിരിക്കണമെന്ന മോഹം വെറും ആഗ്രഹമായി മനസ്സില്‍ സൂക്ഷിക്കാനെങ്കിലും... മതി അത്രയും മതി...
പ്രഭാതത്തില്‍ തന്നെ അമ്മ ശകാരവാക്കുമായി ചാടിവീണു.
മുത്തി അന്ന്‌ ഏറെ സന്തോഷിച്ചു. സന്തോഷവും ശകാരവും ഒരുപോലെ ഏറ്റുവാങ്ങി. മൂപ്പന്‍ പ്രഭാതത്തില്‍ തന്നെ വന്നു. മാപ്പ്‌ പറഞ്ഞു. അയാള്‍ വിറയ്‌ക്കുകയായിരുനനു. സൈന്യം പഴയതുപോലെ അടുത്തില്ല. വളരെ ബഹുമാനത്തോടെ സംസാരിച്ചു. തികച്ചും തന്നെ രാജ്‌ഞിയായി അവര്‍ അവരോധിച്ചു.
വര്‍ഷങ്ങള്‍ എത്ര വേഗമാണ്‌ കൊഴിഞ്ഞുവീണത്‌.
കൗരവരുടെ കുതന്ത്രത്തില്‍ രാജ്യം നഷ്‌ടപ്പെട്ടതും പാണ്ഡവര്‍ വനത്തില്‍ താമസിക്കുന്നതുമായ കാര്യങ്ങള്‍ അറിഞ്ഞത്‌ അഭിമന്യുവില്‍നിന്നാണ്‌.
അവള്‍ ആദ്യം ആണ്‌ വരുന്നത്‌. വനത്തില്‍ വച്ച്‌ ഘടോല്‍ക്കചന്റെ കൂടെ പൊരിഞ്ഞ യുദ്ധം ഉണ്ടായിട്ട്‌. രണ്ടുപേരും പരസ്‌പരം അറിയാതെ പോരടിച്ചു. അവസാനം ഒരേ രക്‌തമാണെന്നറിഞ്ഞു. അഭിമന്യു ജ്യേഷ്‌ഠനെ നമസ്‌കരിച്ചു.
ഘടോല്‍ക്കചനാണ്‌ അഭിമന്യുവിനെ പരിചയപ്പെടുത്തിയത്‌. ആ മുഖം കണ്ടപ്പഴേ മനസ്സിലായി. അര്‍ജുനന്റെ മകന്‍. ഘടോല്‍ക്കചന്‍ പറയുകയും ചെയ്‌തു. 'ഈ അമ്മയുടെ ഓര്‍മ്മശക്‌തി അപാരംതന്നെ...''
ഓര്‍മ്മകള്‍ മാത്രമുള്ള ഒരുവളാണല്ലോ താന്‍...
''അമ്മേ, അച്‌ഛന്മാര്‍ വനത്തിലാണല്ലോ. അതുകൊണ്ട്‌ ഇവന്‌ പറഞ്ഞുവച്ചിരുന്ന പെണ്ണിനെ ബാലഭദ്ര ദേവന്‍ കൗരവന്റെ മകന്‍ ലക്ഷ്‌മണനു കൊടുക്കാന്‍ തീരുമാനിച്ചു. ദേവിരാധയുടെ മകള്‍ സുന്ദരിയാണ്‌ കുമാരി. അഭിമന്യു ആ സ്വയംവരത്തിനു പോവുകയാണ്‌. അവനെ തന്നെ വിട്ടാലോ. അതുകൊണ്ട്‌ ഇവന്റെ കൂടെ ഞാനും പോകാം. ഇരാവാനെയു കൂട്ടാം...''
അഭിമന്യുവിന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. കഥകള്‍ എല്ലാം കുട്ടി പറഞ്ഞു. അന്നവന്‌ പതിനാലു കഴിഞ്ഞു. ഘടോല്‍ക്കചന്‍ ഗ്രാമത്തില്‍നിന്നു കൊണ്ടുവന്ന ഒരു കുത്തു പട്ടുചോല വിവാഹപ്പുടവയായി കൊടുത്തു. പിറ്റേന്നുതന്നെ മക്കളെ വിട്ടു.
ഇരാവാനും ഒത്ത്‌ അവര്‍ ദ്വാരകയില്‍ എത്തി.
അഭിമന്യുവിന്റെ കല്യാണം ഭംഗിയായി നടത്തി.
അന്നാണ്‌ ഘടോല്‍ക്കചന്റെ മനസ്സ്‌ അറിഞ്ഞത്‌. രക്‌തം രക്‌തത്തോടു ചേരുന്ന വിലയറിഞ്ഞത്‌. അഭിമന്യുവിനെയും സുന്ദരിയെയും സുഭദ്രയുടെ കൊട്ടാരത്തില്‍ എത്തിച്ച്‌ രണ്ടുദിവസം കഴിഞ്ഞ അവര്‍ വന്നുള്ളു....
അന്ന്‌ വന്ന ഘടോല്‍ക്കചന്‍ രാത്രിയില്‍ ഒരു കാര്യം പറഞ്ഞു.
''അമ്മേ, കൗരവരും പാണ്ഡവരും തമ്മില്‍ യുദ്ധം നടക്കും. ഏതാണ്ട്‌ ഉറപ്പായ കാര്യമാണ്‌. അതിനുവേണ്ടി പട ഒരുക്കണം. പ്രതികാരം ചെയ്യണം. അതിനാണ്‌ ഇനി എന്റെ ജീവിതം.
അതൊരു ഉറച്ച തീരുമാനമായിരുന്നു.
കഴിഞ്ഞ വാരത്തില്‍ അഭിമന്യു വന്നുപോകുന്നതുവരെ യുദ്ധകാര്യങ്ങള്‍ വെറുമൊരു വാക്കായിരുന്നു തനിക്ക്‌.
ഇപ്പോള്‍ അതല്ല.
കുരുക്ഷേത്രത്തില്‍ ആണത്രേ യുദ്ധം നടക്കുക.
രണ്ടുഭാഗക്കാരും തകൃതിയായി ഒരുക്കങ്ങള്‍ നടത്തുകയാണ്‌. അഭിമന്യു വന്നതും ചേട്ടനെ കണ്ടതും അതിന്റെ ഭാഗമായി തന്നെ. ഒരു വിവാഹ കാര്യത്തെക്കുറിച്ച്‌ പല പ്രാവശ്യം പറഞ്ഞാണ്‌. അപ്പോഴെല്ലാം ഘടോല്‍ക്കചന്‍ ഒഴിഞ്ഞുമാറി. ഇപ്പോള്‍ യുദ്ധം കഴിയട്ടെ എന്ന്‌. മൂപ്പന്റെ മകള്‍ നല്ല പെണ്ണാണ്‌. വൈരവും മാറി നില്‍ക്കും. നല്ല അടക്കവും ഒതുക്കവും ഉള്ളവള്‍. തന്നെ ഒരിക്കലും ധിക്കരിച്ചിട്ടില്ല. സ്‌നേഹത്തോടെ പെരുമാറിയിട്ടേയുള്ളു. അവളെ വധുവായി സ്വീകരിക്കാന്‍ മനസ്സുറച്ചതാണ്‌. അവന്‍ സമ്മതിക്കണ്ടെ.
യുദ്ധം കഴിഞ്ഞാല്‍...!
അതൊരു ചോദ്യമായി നില്‍ക്കുന്നു.
എന്തായാലും അവന്‍ വരട്ടെ. ഇരാവാനുമുണ്ടായിരിക്കും. ഇന്ന്‌ സമ്മതിപ്പിക്കണം. കല്യാണം കഴിഞ്ഞ്‌ അവന്‍ പൊയ്‌ക്കൊള്ളട്ടെ. ഇങ്ങനെയും മനസ്സുറച്ച സൗര്‍പണിക ഓര്‍മകളില്‍നിന്നു മുക്‌തയായി പതുക്കെ എഴുന്നേറ്റു. ഒരുപാട്‌ രാ ചെന്നിരിക്കുന്നു. ചുറ്റും സൈന്യം തനിക്ക്‌ കാവല്‍ നില്‍ക്കുകയാണ്‌. ആരും ശല്യപ്പെടുത്തുന്നില്ല...
'എന്താ എല്ലാവരും...'
'തമ്പുരാട്ടി ഇവിടെ ഇരിക്കുന്നു. ശല്യപ്പെടുത്തണ്ടെന്ന്‌ കരുതി. രാത്രിയായതുകൊണ്ട്‌ കാവല്‍ നിന്നതാ...'
സൗപര്‍ണിക ചിരിച്ചു. 'ശരി നിങ്ങള്‍ പൊയ്‌ക്കൊള്ളുക. ഘടോല്‍ക്കചന്‍ വന്നില്ലേ....'
'തമ്പുരാന്‍ എപ്പൊഴേ വന്നു അമ്മയെ ശല്യപ്പെടുത്തേണ്ടെന്ന്‌ പറഞ്ഞു. ഇരാവാന്‍ തമ്പുരാനുമായി സംസാരിച്ചിരിക്കുന്നു.'
'അങ്ങനെയൊ..'
പാതിര കഴിഞ്ഞു. രണ്ടാം കോഴിയും കൂവി... എന്തിരുപ്പാണ്‌ താനിരുന്നത്‌. മഞ്ഞില്‍ വസ്‌ത്രം നനഞ്ഞു.
രണ്ടുപേരും യുദ്ധത്തെക്കുറിച്ചാണ്‌ സംസാരിക്കുന്നതെന്ന്‌ മനസ്സിലായി. അമ്മയെ കണ്ട്‌ എഴുന്നേറ്റു.
ഘടോല്‍ക്കചനാണ്‌ സംസാരിച്ചത്‌.
''ഉറക്കം വേണ്ടേ അമ്മേ, യുദ്ധത്തില്‍ പാണ്ഡവര്‍ ജയിക്കും. അതിന്‌ ആധി പിടിക്കണ്ട. സത്യം അവരുടെ ഭാഗത്താണ്‌. നീതിയുള്ളടത്ത്‌ വിജയം സുനിശ്‌ചിതം...'
'നിങ്ങള്‍ എപ്പോള്‍ വന്നു...'
'കുറച്ചു സമയമായി...'
വിവാഹത്തെക്കുറിച്ച്‌ പിന്നെയാവാം എന്നു വിചാരിച്ചു.
പിറ്റേന്നു കണ്ട കാഴ്‌ച തന്നെ ഞെട്ടിക്കുക തന്നെ ചെയ്‌തു.
''ചെന്നാലുടനെ രണ്ടുപേരും പിതാക്കന്മാരെ കാണണം. അനുഗ്രഹം വാങ്ങണം. ആ കാലുകളില്‍ പ്രണമിക്കണം.''
''അങ്ങനെയാവാം അമ്മേ...''
''ശരി പോയിവരിന്‍. വിജയം ഉണ്ടാകട്ടെ.''
പെട്ടെന്ന്‌ മാനം കറുത്തു. ഇടി വെട്ടി. വെള്ളില്‍ പറവകള്‍ ഞെട്ടിവീണു...
''മുന്നോട്ടുവച്ച കാല്‍ പിന്‍വലിക്കണ്ട.... പോയി വരുക''
പക്ഷേ, മനസ്സില്‍ കഠിനവും ഭീകരവുമായ എന്തോ വരാന്‍ പോകുന്നു എന്ന തോന്നലിന്റെ ഭാരം തങ്ങി നിന്നു. എന്താണത്‌? അതൊരു ചോദ്യചിഹ്നമായി ഉറക്കത്തില്‍ പോലും ഞെട്ടിച്ചു.
പടകുടീരത്തിനു മുമ്പില്‍ വച്ചുതന്നെ അഭിമന്യു ഘടോല്‍ക്കചനെ സ്വീകരിച്ചു. ജ്യേഷ്‌ഠന്റെ പാദത്തില്‍ നമസ്‌കരിച്ച അഭിമന്യുവിനെ എഴുന്നേല്‍പ്പിച്ച്‌ ആലിംഗനം ചെയ്‌തുകൊണ്ട്‌ ഘടോല്‍ക്കചന്‍ സുഖാന്വേഷണങ്ങള്‍ നടത്തി. കുടുംബവൃത്താന്തങ്ങള്‍ ചോദിച്ചറിഞ്ഞു. ഇരാവാനോടും അഭിമന്യു കാര്യങ്ങള്‍ ചോദിച്ചു. കുശലങ്ങള്‍ക്കു ശേഷം ഭക്ഷണം കഴിച്ചു. വിശ്രമശാലയില്‍ പ്രവേശിച്ചു...
ഘടോല്‍ക്കചന്‍ അഭിമന്യുവിനോട്‌ പറഞ്ഞു: ''അനുജാ, എനിക്ക്‌ പിതാവിനെ ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്‌. എട്ടു വയസില്‍ കണ്ടതാണ്‌. മുഖം ഓര്‍മ്മയിലുണ്ട്‌. എന്നാലും...''
''ജ്യേഷ്‌ഠാ... അതിനി അമാന്തിക്കണ്ട. അങ്ങ്‌ വന്ന വിവരം ഞാന്‍ മുത്തച്‌ഛനെ അറിയിച്ചുകഴിഞ്ഞു. എത്രയും വേഗം കൂട്ടിച്ചെല്ലാന്‍ പറഞ്ഞു. യാത്രാക്ഷീണം മാറിയെങ്കില്‍ നമുക്ക്‌ പോകാം...''
''എന്നാല്‍ അങ്ങനെയാവട്ടെ.''
അവര്‍ അപ്പോള്‍ തന്നെ കൈനിലയിലേക്ക്‌ പുറപ്പെട്ടു.
യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്‌ നിര്‍മ്മിച്ച പുരയില്‍ ഇരിക്കുകയായിരുന്നു ഭീമന്‍...
വാതില്‍ കാത്തുനില്‍ക്കുന്ന സേനാ നായകന്‍, ഒഴിഞ്ഞുനിന്നു.
അഭിമന്യൂവും ഘടോല്‍ക്കചനും അകത്തേക്ക്‌ പ്രവേശിച്ചു.
താത്‌ക്കാലിക സിംഹാസനത്തില്‍ ഉപവിഷ്‌ടനായിരുന്നു ഭീമസേനന്‍. അഭിമന്യുവിനെ കണ്ട്‌ ഭീമന്‍ അവനെ ആശ്ലേഷിച്ചു.
ഘടോല്‍ക്കചന്‍ അഭിമന്യുവിനോട്‌ പറഞ്ഞു: ''അനുജ, എനിക്ക്‌ പിതാവിനെ ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്‌. എട്ടു വയസില്‍ കണ്ടതാണ്‌. മുഖം ഓര്‍മ്മയിലുണ്ട്‌. എന്നാലും...''
''ജ്യേഷ്‌ഠാ... അതിനി അമാന്തിക്കണ്ട. അങ്ങ്‌ വന്ന വിവരം ഞാന്‍ മുത്തച്‌ഛനെ അറിയിച്ചുകഴിഞ്ഞു. എത്രയും വേഗം കൂട്ടിച്ചെല്ലാന്‍ പറഞ്ഞു. യാത്രാക്ഷീണം മാറിയെങ്കില്‍ നമുക്ക്‌ പോകാം...''
''എന്നാല്‍ അങ്ങനെയാവട്ടെ.''
അവര്‍ അപ്പോള്‍ തന്നെ കൈനിലയിലേക്ക്‌ പുറപ്പെട്ടു.
യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്‌ നിര്‍മ്മിച്ച പുരയില്‍ ഇരിക്കുകയായിരുന്നു ഭീമന്‍...
വാതില്‍ കാത്തുനില്‍ക്കുന്ന സേനാ നായകന്‍. ഒഴിഞ്ഞുനിന്നു.
അഭിമന്യൂവും ഘടോല്‍ക്കചനും അകത്തേക്ക്‌ പ്രവേശിച്ചു.
താത്‌ക്കാലിക സിംഹാസനത്തില്‍ ഉപവിഷ്‌ടനായിരുന്നു ഭീമസേനന്‍. അഭിമന്യുവിനെ കണ്ട്‌ ഭീമന്‍ അവനെ ആശ്ലേഷിച്ചു.
''ഉണ്ണി എന്താ വിശേഷിച്ച്‌...''
''ഞാന്‍ ഒരാളെ കൂട്ടിക്കൊണ്ടു വന്നിട്ടുണ്ട്‌. അങ്ങുതന്നെ കാണേണ്ടതാണ്‌.''
''ആര്‌...?''
''മുത്തച്‌ഛന്‍ തന്നെ ചോദിച്ചാല്‍ മതി...''
ഘടോല്‍ക്കചന്‍ ചിത്രത്തൂണിന്റെ മറവില്‍നിന്ന്‌ പിതാവിനെ നോക്കി കാണുകയായിരുന്നു.
മനസ്സില്‍ ഓര്‍മ്മ വച്ച നാള്‍ മുതല്‍ സൂക്ഷിക്കുന്ന കനകവിഗ്രഹം. അഭിമാനത്തോടെ പറയാന്‍ കഴിയുന്ന തേജരൂപം. ആ മുഖത്ത്‌ വഴിയുന്ന കാന്തി പ്രഭാതസൂര്യനെപ്പോലും തോല്‌പിക്കുന്നു.
താന്‍ ഭാഗ്യവാനാണ്‌.
തനിക്കു ജന്മം തന്ന പ്രിയപ്പെട്ട അമ്മയും ഭാഗ്യവതി തന്നെ.
അഭിമന്യു അടുത്തെത്തി ഘടോല്‍ക്കചനെ ഭീമന്റെ മുന്നിലേക്ക്‌ മാറ്റിനിര്‍ത്തി....
മറ്റൊരു വൃകോദരന്‍. ഭീമന്റെ അതേരൂപം. എല്ലാ അര്‍ത്ഥത്തിലും ഭീമന്‍. പെട്ടെന്ന്‌ ഘടോല്‍ക്കചന്‍ നമസ്‌കരിച്ചു.
ഭീമന്റെ മുന്നില്‍ സര്‍വ വിസ്‌മയവും ഒന്നുചേര്‍ന്ന ഒരു രൂപം. അവതരിക്കുകയായിരുന്നു.
ഘടോല്‍ക്കചനെ എഴുന്നേല്‍പ്പിച്ച്‌ ആ മുഖത്തേക്ക്‌ നോക്കിനിന്നു.
ഭീമന്‌ വാക്കുകള്‍ പൂര്‍ണമായും നഷ്‌ടപ്പെട്ടു. ചില പ്രവൃത്തികള്‍ മാത്രമായിരുന്നു ബാക്കി. തലയിലും മുഖത്തും ഉമ്മവച്ചു. ഘടോല്‍ക്കചനെ മാറില്‍ ചേര്‍ത്ത്‌ ആശ്ലേഷിച്ചു. ഭീമനിലെ യുദ്ധവീരന്‍ ഇറങ്ങി ഓടി. അദ്ദേഹത്തിലെ പിതാവ്‌ വിജയക്കൊടി നാട്ടി...
ഘടോല്‍ക്കചന്റെ കണ്ണുകള്‍ നിറഞ്ഞു.
ഭീമില്‍ ആഹ്‌ളാദം അതിരുകവിഞ്ഞു.
സന്ദര്‍ഭം അറിഞ്ഞ എല്ലാവരും അവിടെനിന്നു പിന്മാറി.
പിതാവും പുത്രനു മാത്രം!
എന്തു പറയണം എങ്ങനെ പറയണം എവിടെ തുടങ്ങണം എന്നറിയാതെ അച്‌ഛനും മകനും കുഴങ്ങി...
മകനെ ഇരുത്തി അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചുകൊണ്ട്‌ ഭീമന്‍ സൗപര്‍ണികയെക്കുറിച്ച്‌ ചോദിച്ചു.
''അമ്മ സുഖമായിരിക്കുന്നു.... പോരുമ്പോള്‍ അച്‌ഛനും എനിക്കും വിജയം ആശംസിച്ചു....''
അല്‌പനേരം ഭീമന്‍ മിണ്ടാതിരുന്നു. ആ മനസ്‌ ഗന്ധമാദനത്തിലേക്ക്‌ പറന്നിരിക്കും....
ഏറെ നേരം അവര്‍ സംസാരിച്ചില്ല. പക്ഷേ വളരെ നേരം കണ്ടിരുന്നു. അവര്‍ പരസ്‌പരം അറിയുകയായിരുന്നു.
ഘടോല്‍ക്കചന്‍ കൈനിലയിലേക്കു പോരുമ്പോള്‍ മകന്‍ എത്തിയ വിവരം അറിയിക്കാന്‍ ഭീമന്‍ ധര്‍മ്മജന്റെ അടുത്തേക്ക്‌ ഓടുകയായിരുന്നു. കണ്ടവരോടെല്ലാം വീരനായ മകനെക്കുറിച്ച്‌ പറഞ്ഞു. അവനെ പ്രശംസിച്ചു. ഭീമന്‍ സന്തോഷത്തിന്റെ ഉയര്‍ന്ന ഗോപുരത്തില്‍ കയറി...
യഥാകാലം യുദ്ധം ആരംഭിച്ചു.
ആദ്യദിവസങ്ങളിലൊന്നും ഘടോല്‍ക്കചന്‍ യുദ്ധത്തിനിറങ്ങിയില്ല. പിതാവിന്റെ ആജ്‌ഞയ്‌ക്കുവേണ്ടി കാത്തിരുന്നു. എട്ടാംദിവസം ചെറിയ ഒരവസരം വന്നു. ഭീമന്റെ മൗനാനുവാദത്തോടെ അഭിമന്യുവും ഒത്ത്‌ ഘടോല്‍ക്കചന്‍ പോര്‍ക്കളത്തില്‍ ഇറങ്ങി. മദയാന കരിമ്പിന്‍ തോട്ടത്തില്‍ ഇറങ്ങിയപോലെ കൗരവന്റെ പടയെ ചവിട്ടിമെതിച്ചു. നൂറുകണക്കിന്‌ കൗരവസൈന്യത്തെ തറയിലടിച്ചു കൊന്നുകൊണ്ട്‌ മുന്നേറിയ ഘടോല്‍ക്കചനെ തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല ഘടോല്‍ക്കചന്റെ പെരുമ കേട്ട്‌ ഭീമന്റെ മനസ്സ്‌ കുളിര്‍ത്തു...
അര്‍ജുനന്‍ യുദ്ധക്കളത്തില്‍ ചോദിക്കുകയും ചെയ്‌തു...
''ജ്യേഷ്‌ഠാ തെക്കുഭാഗത്ത്‌ ആരവം വിജയം നമുക്കോ....''
''നമുക്കുതന്നെ ഘടോല്‍ക്കചന്‍ ആദ്യം യുദ്ധത്തിനിറങ്ങിയതാണ്‌.''
''നന്ന്‌... നന്ന്‌.'' അര്‍ജ്‌ജുനന്‍ അമ്പെയ്‌തു കയറി.
സന്ധ്യയോടെ യുദ്ധം അവസാനിച്ചു.
കൗരവരുടെ പടപ്പുരയില്‍ ഘടോല്‍ക്കചന്‍ ആയിരുന്നു ചിന്താവിഷയം.
അസാമാന്യ പാടവവും ശക്‌തിയുമുള്ള യുദ്ധവീരന്‍. അവനെ തകര്‍ക്കണം. സാധാരണക്കാര്‍ക്ക്‌ കഴിയില്ല. രാക്ഷസ്സ ബലമാണ്‌.
ഇതുകേട്ട്‌ കൗരവരിലെ പ്രശസ്‌തനായ സേനാനി അലംബുഷന്‍ ------------------
''ഘടോല്‍ക്കചനെ ഞാന്‍ നേരിട്ടുകൊള്ളാം.''
''എല്ലാവര്‍ക്കും അതു സമ്മതമായി...''
എന്നാലും ദുര്യോധനന്റെ മനസ്സില്‍ ഘടോല്‍ക്കചന്‍ ഒരു ഭയമായി. ഘടോല്‍ക്കചന്റെ യുദ്ധപാടവം കേട്ട്‌ കണ്ണനും സന്തോഷിച്ചു. അദ്ദേഹത്തിന്റെ കണക്കുകള്‍ ശരിയായി വരുന്നു.
പാണ്ഡവരെ തകര്‍ക്കുന്ന പരാജയമായിരുന്നു അഭിമന്യുവിന്റെ മരണം. അര്‍ജുനന്റെ ഒരു കൊമ്പൊടിഞ്ഞു.
പാണ്ഡവര്‍ ഏറെ ദുഃഖിച്ചു. അഭിമന്യുവിന്റെ മരണം ഘടോല്‍ക്കചന്‌ താങ്ങാവുന്നതിനപ്പുറമായിരുന്നു. പലര്‍ കൂടി ചതിച്ചാണ്‌ അഭിമന്യുവിനെ വധിച്ചതെന്ന്‌ മനസ്സിലായപ്പോള്‍ ഘടോല്‍ക്കചന്‍ അലറി. ഒരു ഭ്രാന്തനെപ്പോലെ പെരുമാറി.
പിറ്റേദിവസം ഘടോല്‍ക്കചന്‍ സംഹാരരുദ്രനായി പടയില്‍ കയറി. കൗരവര്‍ ഛിന്നഭിന്നമായി. തേര്‌ എടുത്തെറിഞ്ഞും ആനകളെ മസ്‌തകത്തിനു കുത്തിയിരുത്തിയും കാലാളുകളെ വലിച്ചു കീറിയും അസ്‌ത്രങ്ങള്‍ പിടിച്ചൊടിച്ചും ഘടോല്‍ക്കചന്‍ മുന്നേറി. ------------- അണിഞ്ഞ്‌ ഭീകരരൂപനായി വരുന്ന ഭീമപുത്രനെ കണ്ട്‌ കൗരവപ്പട മരിച്ചുവീണു...
അനുജന്റെ മരണത്തിനു തക്ക ശിക്ഷ കൗരവപ്പടയ്‌ക്ക് നല്‍കിക്കൊണ്ട്‌ ഘടോല്‍ക്കചന്‍ മുന്നേറി. വാക്കുപാലിക്കാന്‍ അലംബുഷന്‍ കുതിരപ്പുറത്തുവന്നു. കുതിരയോടെ ഘടോല്‍ക്കചന്‍ അവനെ നിലത്തടിച്ചു. പിടഞ്ഞുതെറിച്ച അലംബുഷന്‍ ഗദയുമായി പാഞ്ഞടുത്തു. ഘടോല്‍ക്കചനും ഗദ എടുത്തു. അവര്‍ തമ്മില്‍ ഭീകരമായ ഗദായുദ്ധം നടന്നു. നില്‍ക്കാന്‍ വയ്യാതെ അലംബുഷന്‍ പിന്തിരിഞ്ഞ്‌ ഓടി.
കൗരവപ്പട ഉലഞ്ഞു.
ഘടോല്‍ക്കചന്‍ ഭീഷണമായി പെരുമാറി.
കൗരവപ്പട പിന്‍വലിഞ്ഞു. ജയാരവത്തോടെ ഘടോല്‍ക്കചന്‍ മടങ്ങി.
സമയം സായാഹ്‌്നമായി. ഘടോല്‍ക്കചന്‍ കൈനിലയില്‍ വിശ്രമിക്കുമ്പോള്‍ ആണ്‌ ഭീകരമായ ചില ശബ്‌ദങ്ങള്‍ അവിടെ കുമിഞ്ഞിറങ്ങിയത്‌. കുറെ യോദ്ധാക്കള്‍ കൈനിലയിലേക്കു പാഞ്ഞുവരുന്നതും ഘടോല്‍ക്കചന്‍ കണ്ടു.
അഭിമന്യുവിന്റെ മരണത്തിന്‌ ഘടോല്‍ക്കചനും അര്‍ജുനനും ഭീകരമായി പകരംവീട്ടി. കൗരവപ്പടയില്‍ വളരെയധികം പടയും പ്രധാനികളും അന്നു മരിച്ചുവീണു. ഇത്രയും ദുര്യോധനന്‍ പ്രതീക്ഷിച്ചില്ല. അയ്യാള്‍ ഗുരുവും പടയുടെ ഉത്തരവാദിത്വം വഹിക്കുന്ന ആചാര്യനുമായ ദ്രോണരെ ചെന്നുകണ്ട്‌ പരിഭവം പറഞ്ഞു. കേവലം ഒരു രാക്ഷസ്സനെ വധിക്കാന്‍ പോലും കഴിയാത്ത കൗരവബലത്തെ ദുര്യോധനന്‍ ഇകഴ്‌ത്തി. ഈ വര്‍ത്തമാനം ദ്രോണനെ ചൊടിപ്പിച്ചു.... അദ്ദേഹം പറഞ്ഞു.
''ദുര്യോധന പാണ്ഡവരും അവരുടെ മക്കളും ധര്‍മ്മത്തിനു വേണ്ടിയാണ്‌ പൊരുതുന്നത്‌. അവിടെ വിജയം ഉറപ്പാണ്‌. എന്നാലും അനവധി സൈന്യ നേതാക്കളെ കൊന്നൊടുക്കിയ ഘടോല്‍ക്കചനെ ഇന്നു വധിക്കുന്നുണ്ട്‌. രാത്രി യുദ്ധംതന്നെ നടക്കട്ടെ... രാക്ഷസ്സര്‍ വിശ്രമിച്ചാല്‍ ബലം കൂടും അവനെ ഇന്നു രാത്രിതന്നെ വധിക്കണം....''
ദ്രോണരുടെ ആജ്‌ഞയനുസരിച്ച്‌ കൗരവപ്പട മുന്നേറി.
കൗരവര്‍ പട നയിച്ചു വരുന്ന വിവരം അറിഞ്ഞ്‌ ശ്രീകൃഷ്‌ണന്‍ പറഞ്ഞു ''രാത്രിയില്‍ രാക്ഷസ്സ സേനയ്‌ക്കാണ്‌ ബലം. ഘടോല്‍ക്കചനെ വെല്ലാന്‍ ആര്‍ക്കും കഴിയില്ല. ഘടോല്‍ക്കചന്‍ പട നയിക്കാന്‍ സന്നദ്ധനാവണം...''
രാത്രിയിലെ യുദ്ധത്തില്‍ ഘടോല്‍ക്കചന്‌ പരിചയം കാണുമോ. ഭീമനു സംശയമായി. പക്ഷേ അതു പറഞ്ഞില്ല. ഘടോല്‍ക്കചന്‍ ഇറങ്ങട്ടെയെന്ന്‌ എല്ലാവരും സമ്മതിച്ചു. ആ ബഹളത്തില്‍ ഭീമന്റെ വാക്കുകള്‍ ആരും കേട്ടതുമില്ല.
വിവരം അറിഞ്ഞ ഘടോല്‍ക്കചന്‍ അത്യുത്സാഹത്തോടെ പടച്ചട്ടയണിഞ്ഞു. വാഹിനി നിരന്നു. അപ്പോഴേയ്‌ക്കും കൈ നിലയില്‍ ഭീമന്‍ എത്തി. പിതാവിനെ നമസ്‌കരിച്ചുകൊണ്ട്‌ ഘടോല്‍ക്കചന്‍ യുദ്ധത്തിനിറങ്ങി.
അലംബുഷനും സോമദത്തനും അശ്വത്ഥാമാവും ദ്രോണരും എതിര്‍പക്ഷത്തു നിന്നു. ഘടോല്‍ക്കചനും സൈന്യവും മറുപക്ഷത്തും.
ഇരുട്ട്‌ കുരുക്ഷേത്രത്തെ വിഴുങ്ങി.
അനേകം പന്തങ്ങള്‍ പൊന്തി. വെളിച്ചം അറച്ചറച്ച്‌ പടനിലത്ത്‌ നടന്നു.
കൈയും മെയ്യും മറന്ന്‌ ഘടോല്‍ക്കചന്‍ മുന്നേറി.
മറുതലയില്‍ വിള്ളല്‍ വീണു.
സുയോധനന്‍ തേരേറി വന്നു.
തേരോടെ ഘടോല്‍ക്കചന്‍ അവനെ പൊക്കിയെറിഞ്ഞു.
സുയോധനന്‍ പിന്തിരിഞ്ഞോടി.ആ വീറും വാശിയും ദൂരെനിന്നു കണ്ടാല്‍ ഭീമന്‍തന്നെ.
സുയോധനന്റെ വരവ്‌ കണ്ട്‌ അലംബുഷന്‍ പറഞ്ഞു ''ഇത്തവണ ഞാന്‍ അവനെ ഇല്ലാതാക്കും....''
പെരുത്ത സേനയുമായി അലംബുഷന്‍ വന്നു.
ഘടോല്‍ക്കചനും അലംബുഷനും ഏറ്റുമുട്ടി. പോരു കഠിനമായി രണ്ടുപേരും സ്വയം മറന്നു. ഘടോല്‍ക്കചന്റെ മുമ്പില്‍ അഭിമന്യു ചിരിച്ചു. അനുജന്റെ മരണം അവനെ പിശാചാക്കി. അലംബുഷനെ പൊക്കിയെറിഞ്ഞ ഘടോല്‍ക്കചന്‍ മരിച്ചുകിടന്ന ഒരുവന്റെ വാള്‍ കരത്തിലാക്കി. അന്തരീക്ഷത്തില്‍ നിന്നും താണുവന്ന അലംബുഷനെ അറിഞ്ഞുവിട്ടു. തലയും ഉടലും വേര്‍പെട്ട അവര്‍ തെറിച്ചുവീണു.
രക്‌തത്തുള്ളികള്‍ ദുര്യോധനന്റെ അരികിലെത്തി.

(തുടരും)

തുളസി കോട്ടുക്കല്‍

Ads by Google
Saturday 11 May 2019 10.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW