Friday, June 21, 2019 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 08.09 PM

'കാത്തിരിപ്പ് അധികം നീളില്ല' ഇനി ഖുറേഷി അബ്‌റാമിന്റെ കഥ? മുരളി ഗോപി പറയുന്നു

Murali Gopy , Lucifer,  Prithviraj, Mohanlal

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍, അസാധ്യം എന്ന് വിധിയെഴുതിയതിനെയെല്ലാം തകര്‍ത്തെറിഞ്ഞു മുന്നേറുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച് അണിയറയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും സൂചനകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയ നടന്‍ മുരളി ഗോപി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കാത്തിരിപ്പ് അധികം നീളില്ല ( the wait... won't be 'L'ong ) എന്ന പോസ്റ്റാണ് വൈറലായിരിക്കുന്നത്.

പോസ്റ്റില്‍ 'എല്‍' എന്ന അക്ഷരം പ്രത്യേകം എടുത്ത് പറഞ്ഞത് ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ സൂചനയെന്നാ്ണ് ആരാധകര്‍ പറയുന്നത്. ലൂസിഫര്‍ രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതുപോലെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നതുമാണ് മുരളി ഗോപിയുടെ പോസ്റ്റും.

പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്നു എന്ന പ്രത്യേകതയോടെയാണ് ലൂസിഫര്‍ എത്തിയത്. എട്ടു ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. മോഹന്‍ലാലിന് പുറമെ ബോളിവുഡ് താരം വിവേക് ഒബ്റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായികുമാര്‍, ബാല, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍, ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. തിരുവനന്തപുരം, എറണാകുളം, കൊല്ലം, ലക്ഷദ്വീപ്, മുംബൈ, ബാംഗ്ലൂര്‍, റഷ്യ എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം മാര്‍ച്ച് 28-നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.ഗള്‍ഫിനു പുറമേ യു.എസ്, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പൃഥ്വിരാജും ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ഖുറേഷി അബ്‌റാം എന്ന അധോലോക നായകന്റെ ഫസ്റ്റ് ലുക്ക് ആയിരുന്നു പൃഥ്വിരാജ് പുറത്തുവിട്ടത്. അവസാനം ആരംഭത്തിന്റെ തുടക്കം എന്ന അടിക്കുറിപ്പും അതിനൊപ്പം നല്‍കിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW