Friday, June 21, 2019 Last Updated 9 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 07.39 PM

സ്കൂള്‍ അധികൃതര്‍ ചികിത്സാ അവധി നിഷേധിച്ചു: ഗര്‍ഭിണിയായ അധ്യാപികയ്ക്ക് രക്തസ്രാവത്തെ തുടര്‍ന്ന് ദാരുണാന്ത്യം

Andhra pradesh, pregnant teacher

ആന്ധ്രാപ്രദേശ്: ശ്രീ ചൈതന്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപക അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. സ്‌കൂള്‍ അധികൃതര്‍ അവധി നിഷേധിച്ചതാണ് മരണകാരണം. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലാ ശ്രീ ചൈതന്യയുടെ ശാഖയില്‍ ഒരു വര്‍ക്ക് ഷോപ്പ് പരിചരിക്കവെയാണ് സംഭവം. 32 വയസുള്ള സുന്ദരണിയാണ് മരിച്ചത്. ശ്രീ ചൈതന്യ അനന്ദ്പൂര്‍ ശാഖയില സ്‌കൂളില്‍ ഹിന്ദി അധ്യാപകയാണ് സുന്ദരണി. സ്‌കൂളിനെ അഭിവിദാനം ചെയ്ത് എത്തിയതായിരുന്നു കുര്‍ണൂലില്‍. സുന്ദരണി മൂന്നുമാസം ഗര്‍ഭിണി ആയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സുന്ദരണി ലീവിനു അപേക്ഷിച്ചിരുന്നായും വര്‍ക്ക് ഷോപ്പില്‍ പങ്കുചേരേണ്ടിയതായി ഉണ്ടായതിനാല്‍ സ്‌കൂള്‍ അധികൃതര്‍ ലീവ് അനുവദിച്ചു നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. . തുടര്‍ന്ന് വയ്യാതിരുന്നിട്ടും വര്‍ക്ക്‌ഷോപ്പ് പങ്കുചേരുകയായിരുന്നു. വര്‍ക്ക് ഷോപ്പിന്റെ മൂന്നാം ദിനം സുന്ദരണി തലകറങ്ങി വീഴുകയും അമിത രക്തസ്രാവവും ആയിരുന്നു മരണ കാരണം. സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും എത്തിയപ്പോള്‍ ഒരു പാട് താമസിച്ചു. ഗര്‍ഭഛിദ്രം വലിയ അളവില്‍ രക്തസ്രാവം സംഭവിച്ചു.

സുന്ദരണിയുടെ മരണത്തെ തുടര്‍ന്ന് അധ്യാപകരുടെ സംഘടന സ്‌കൂളിനെതിരെ പ്രതിക്ഷേധ പ്രകടനം തുടങ്ങിയിട്ടുണ്ട്. വേനല്‍ കാല അവധി ദിനത്തില്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചതില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്‌കൂളിന്റെപ്രവര്‍ത്തനത്തിനെതിരെ അധ്യാപക സംഘടന പോലീസിനു പരാതി നല്‍കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW