Monday, July 01, 2019 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 07.24 PM

പാക്കിസ്ഥാനില്‍ ഭീകരാക്രമണം: പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരര്‍ അതിക്രമിച്ചു കയറി, ഏറ്റുമുട്ടല്‍ തുടരുന്നു

Terrorist attack,  Pakistan

ഇസ്ലമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഭീകരാക്രമണം. ഗ്വാദര്‍ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരര്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു. ആളപായം ഉണ്ടായിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ഹോട്ടലിനുള്ളില്‍ ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടല്‍ തുടരുകയാണ്.

ശനിയാഴ്ച 4.50 ഓടെ ആയുധധാരികളായ മൂന്ന് ഭീകരര്‍ ഗ്വദാറിലെ പഞ്ചനക്ഷത്ര ഹോട്ടലായ പേള്‍ കോന്റിനന്റിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വിദേശികളാരും ഹോട്ടലില്‍ ഇല്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തീവ്രവാദ വിരുദ്ധ സേനയും ആര്‍മിയും ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്. ഹോട്ടലിനു പറത്ത് വെടിയുതിര്‍ത്തതിനു ശേഷമാണ് ഭീകരര്‍ അതിക്രമിച്ച് കയറിയത്. ആക്രമണം ഉണ്ടാകുമ്പോള്‍ ഹോട്ടലിനുള്ളില്‍ വിദേശികളാരും ഉണ്ടായിരുന്നില്ലെന്നും, ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും, ഹോട്ടലില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.

ഭീകരവാദികള്‍ ബോട്ട് മാര്‍ഗമാകാം എത്തിയതെന്നാണ് പ്രാഥമിക നിഗമനം. വിനോദ സഞ്ചാരികള്‍ കൂടുതല്‍ എത്താറുള്ള പഞ്ചനക്ഷത്ര ഹോട്ടലാണ് പേള്‍ കോണ്ടിനെന്റല്‍. ഗ്വദാറിനു സമീപം ഒര്‍മാരയില്‍ അക്രമി നടത്തിയ വെടിവെയ്പ്പില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ട് ഒരാഴ്ച കഴിയുന്നതിനു പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ചൈനീസ് സഹായത്തോടെ പാക്ക് സര്‍ക്കാര്‍ ഗ്വദര്‍ തുറമുഖ വികസനം നടത്തിവരികയാണ്. 50 ബില്യണ്‍ ഡോളറാണ് ചൈന ഇതിനായി ചിലവഴിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW