Saturday, May 18, 2019 Last Updated 23 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 07.30 PM

ജീവനറ്റ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് അമ്മ കുരങ്ങ്: കണ്ണുനനയ്ക്കുന്ന ദൃശ്യങ്ങള്‍

Monkey,

ചൈന: മരണം കുഞ്ഞിനെ തട്ടിയെടുത്തിട്ടും കുഞ്ഞിനെ മാറോടണച്ച് ഒരമ്മ. ഹുബൈയിലെ സിങ്‌യാങ് മൃഗശാലയിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മൃഗശാലയില്‍ ഒരു പെണ്‍കുരങ്ങ് കുഞ്ഞിനെ പ്രസവിക്കുന്നത് തീരെ ആരോഗ്യമില്ലാത്തതിനാല്‍ ജനിച്ച് കുറച്ച് ദിവസം പിന്നിട്ടപ്പോള്‍ കുഞ്ഞ് ചത്തു. ജീവനില്ലാത്ത കുഞ്ഞിനെയെടുത്ത് മാറോടണയ്ക്കുന്ന അമ്മക്കുരങ്ങിന്റെ സ്‌നേഹ പ്രകടനം മാതൃത്വത്തിന്റെ കണ്ണു നനയ്ക്കുന്ന കാഴ്ചയാണ്.

മൃഗശാലയിലെ ഒരു മരച്ചുവട്ടില്‍ കുഞ്ഞിന്റെ ശരീരം മാറോടടക്കിപ്പിടിച്ച് അമ്മ കുരങ്ങ് ഒരേ ഇരിപ്പായിരുന്നു. കുഞ്ഞിനെ നക്കി തോര്‍ത്തിയും തലോടിയും പെണ്‍കുരങ്ങ് പരിപാലിക്കുന്നു. അതിന്റെ ജീവനറ്റ കാര്യം മനസ്സിലായിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കുലുക്കി വിളിച്ചിട്ടും കുഞ്ഞ് അനങ്ങാതെയായപ്പോല്‍ പിച്ചി ഉണര്‍ത്താനും അമ്മ കുരങ്ങ് ശ്രമിക്കുന്നുണ്ട്.

മൂന്നു വയസുള്ള കുരങ്ങിന്റെ ആദ്യ പ്രസവമായിരുന്നു അത്. ആരോഗ്യമില്ലാതെ ജനിച്ച കുഞ്ഞിനെ പരിശോദിക്കാന്‍ പലവട്ടം ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും അമ്മ കുരങ്ങ് അനുവദിച്ചില്ല. അനാരോഗ്യം മൂലം കുഞ്ഞ് ചത്തതോടെ അന്നു മുതല്‍ അതിനെ ആര്‍ക്കും കൊടുക്കാതെ മരിച്ച ശരീരവും എടുത്ത് ഈ അമ്മ കുരങ്ങ് നടക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW