Tuesday, May 21, 2019 Last Updated 11 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 02.28 PM

എനിക്ക് 'ഷോക്ക് ചികിത്സ' നല്‍കണമെന്ന് അമ്മ തന്നെ ആവശ്യപ്പെട്ടു, രാജാധികാരങ്ങള്‍ തിരിച്ചെടുത്ത് സ്ഥാനഭൃഷ്ടനാക്കി: 'ഗേ' ആണെന്ന വെളിപ്പെടുത്തലില്‍ ഒരു രാജകുമാരന് നേരിടേണ്ടി വന്നത്

 Gay Prince

ലോകമെമ്പാടും സ്വവര്‍ഗാനുരാഗം എന്നത് അംഗീകരിക്കാന്‍ മടിക്കുന്ന, എന്നാല്‍ നിയമപരമായി അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വത്വമാണ്. ലോകമെമ്പാടും തന്നെ പല പ്രമുഖരും ഇതിനോടകം തന്നെ സ്വത്വം വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഗുജറാത്തിലെ രാജ്പിപ്പലയിലെ രാജകുമാരന്‍ മാനവേന്ദ്ര സിങ് ഗോഹ്‌ലിയും സ്വത്വം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ 'ഗേ' പ്രിന്‍സ് എന്നാണ് ഇദേഹം അറിയപ്പെടുന്നത്.

എന്നാല്‍ താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന സ്വത്വം വെളിപ്പെടുത്തിയതിനു പിന്നാലെ രാജകൊട്ടാരത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന അതിക്രൂര അനുഭവങ്ങളാണ് മാനവേന്ദ്ര സിങ് വെളിപ്പെടുത്തിയിരിക്കുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേജിലാണ് രാജകുമാരന്‍ തനിക്ക് നേരിടേണ്ടി വന്നത് തുറന്നെഴുതിയിരിക്കുന്നത്.

കൗമാരപ്രായത്തില്‍ എത്തിയപ്പോഴാണ് തനിക്ക് താത്പര്യം ആണ്‍കുട്ടികളോടാണെന്ന് തിരിച്ചറിയുന്നത്. എന്തോ മാനസിക പ്രശ്‌നം ആണെന്നായിരുന്നു തന്റെ ചിന്ത മുഴുവന്‍. 25-ാമത്തെ വയസില്‍ വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം വിവാഹം കഴിച്ചു. എന്നാല്‍ ആ ബന്ധം പെട്ടെന്ന് അവസാനിച്ചു. ആ പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിച്ചതില്‍ ഇന്നും തനിക്ക് പശ്ചാത്താപമുണ്ടെന്ന് ഗേ പ്രിന്‍സ് പറയുന്നു.

ഗേ ആക്ടിവിസ്റ്റായ ആശോക് റാവു എന്ന കവിയെ പരിചയപ്പെട്ടതോടെയാണ് തന്റെ ജീവിതത്തില്‍ മാറ്റം സംഭവിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് അംഗീകരിക്കാന്‍ പറയുകയും എല്‍.ജി.ബി.ടി കമ്യൂണിറ്റിക്കായി ലക്ഷ്യ എന്ന സന്നദ്ധ സംഘടന തുടങ്ങാന്‍ പ്രേരിപ്പിച്ചതും അദേഹമാണ്. എന്നാല്‍ കൊട്ടാരത്തില്‍ ഈ വസ്തുത തുറന്നു പറഞ്ഞതോടെയാണ് ജീവിതം കൈവിട്ടത്. തനിക്ക് ഷോക്ക് ചികിത്സ നല്‍കണമെന്ന് അമ്മ തന്നെ ഡോക്ടര്‍മാരോട് നേരിട്ടു പറയുകപോലുമുണ്ടായി. ഗുരുക്കന്മാര്‍ പലരും ഉപദേശിച്ചു. എന്നാല്‍ ഫലമുണ്ടാകാതായതോടെ എല്ലാ രാജാധികാരങ്ങളും തിരിച്ചെടുത്ത് തന്നെ സ്ഥാനഭൃഷ്ടനാക്കി. ജനങ്ങള്‍ കോലം കത്തിച്ചു.

ഒടുവില്‍ ഒഫ്ര വിന്‍ഫ്രി താനുമായി നടത്തിയ അഭിമുഖത്തോടെയാണ് മാറ്റങ്ങള്‍ വന്നുതുടങ്ങിയത്. പിന്നാലെ ലോകനേതാക്കള്‍ തന്നെ പ്രസംഗത്തിനായി ക്ഷണിച്ചു. തുടര്‍ന്ന് സാവധാനം തന്റെ അവസ്ഥ തിരിച്ചറിഞ്ഞ് മാതാപിതാക്കള്‍ തന്നെ തിരികെ സ്വീകരിച്ചു. അംഗീകരിച്ചു. എന്നെ ഞാനായി സമൂഹം അംഗീകരിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് ഈ രാജകുമാരന്‍ കുറിക്കുന്നു. പുറമെ 15 ഏക്കര്‍ എസ്‌റ്റേറ്റ് എല്‍ജിബിടി കമ്യൂണിറ്റി സെന്ററായി മാറ്റാനും മാനവേന്ദ്ര സിങ്ങിനു കഴിഞ്ഞു.

Ads by Google
Saturday 11 May 2019 02.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW